Friday, February 11, 2011

shahina



Yoonus Valappil 8:55pm Feb 9
പുരോഗമനശക്തികള്‍ക്ക് മേല്‍ക്കൈ ഇല്ലെങ്കില്‍ ഷാഹിനയുടെ അനുഭവം ആവര്‍ത്തിക്കും: പിണറായി
----------------------------------------------
മതനിരപേക്ഷ-പുരോഗമനശക്തികള്‍ക്ക് മേല്‍ക്കൈ ഇല്ലാത്ത സ്ഥലങ്ങളില്‍ എന്ത് സംഭവിക്കുമെന്നതിന്റെ തെളിവാണ് മാധ്യമപ്രവര്‍ത്തകയായ ഷാഹിനയുടേതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. മതനിരപേക്ഷത തകരുന്നിടത്ത് ഭയത്തിന്റെ അന്തരീക്ഷമാണെന്നും കര്‍ണാടകത്തില്‍ കള്ളക്കേസില്‍ കുടുക്കിയ തെഹല്‍ക റിപ്പോര്‍ട്ടര്‍ ഷാഹിനയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംഘടിപ്പിച്ച ജനകീയ കവന്‍ഷന്‍ ഉദ്ഘാടനംചെയ്യവെ പിണറായി വ്യക്തമാക്കി.

ഇടതുപക്ഷ പുരോഗമനശക്തികള്‍ക്ക് മേല്‍ക്കൈ ഉള്ളതുകൊണ്ട് മാത്രമാണ് കേരളത്തില്‍ നിര്‍ഭയമായി മാധ്യമപ്രവര്‍ത്തനം നടത്താന്‍ കഴിയുന്നത്. എന്നാല്‍, ഭൂരിഭാഗം മാധ്യമങ്ങളും പുരോഗമനപ്രസ്ഥാനങ്ങളെ ആക്രമിച്ച് തകര്‍ക്കാന്‍ കഴിയുമോ എന്നാണ് നോക്കുന്നത്. ഷാഹിന വിഷയത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ സ്വീകരിക്കുന്ന നിലപാട് മാധ്യമങ്ങള്‍ സ്വീകരിക്കുന്നില്ല. മാധ്യമങ്ങള്‍ക്ക് മാധ്യമ പ്രവര്‍ത്തകരുടെ അവകാശസംരക്ഷണത്തില്‍ താല്‍പ്പര്യമില്ല എന്നാണ് ഈ സംഭവം വ്യക്തമാക്കുന്നത്. മാധ്യമ ഉടമസ്ഥര്‍ ഇക്കാര്യം പൊതുസമൂഹത്തില്‍ വിശദീകരിക്കാന്‍ തയ്യാറാകണം. പിണറായി പറഞ്ഞു.
---------------------------------------------------
ഒ എന്‍ വി കുറുപ്പ് അധ്യക്ഷനായി. സിപിഐ സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പന്‍, ആര്‍എസ്പി ദേശീയ സെക്രട്ടറി ടിജെ ചന്ദ്രചൂഡന്‍, ടി എന്‍ സീമ എംപി എന്നിവര്‍ സംസാരിച്ചു. ഷാഹിന അനുഭവങ്ങള്‍ വിശദീകരിച്ചു. എല്‍ഡിഎഫ് കവീനര്‍ വൈക്കം വിശ്വന്‍, ധനമന്ത്രി തോമസ് ഐസക്, സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം വി ഗോവിന്ദന്‍, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
--
regards
cp

No comments:

Post a Comment