Monday, February 7, 2011

വിലക്കയറ്റം


"വിലക്കയറ്റത്തിനെതിരെ ഉമ്മന്‍ചാണ്ടിയും പ്രക്ഷോഭത്തിനിറങ്ങണം". പിണറായി

പെട്രോളിന്റെ വിലനിയന്ത്രണത്തില്‍ നേരത്തെയുള്ള സ്ഥിതി
പുന:സ്ഥാപിക്കണം എന്നാവശ്യപ്പെടുന്ന പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി രൂക്ഷമായ
വിലക്കയറ്റം തടയാനുള്ള പ്രക്ഷോഭത്തിന് ഇറങ്ങാന്‍ തയ്യാറാണോയെന്ന്
വ്യക്തമാക്കണമെന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ജാഥ
തുടങ്ങിയപ്പോഴാണ് സംസ്ഥാനത്ത് വിലക്കയറ്റം മൂലം ജനങ്ങള്‍ പൊറുതിമുട്ടുകയാണെന്ന്
ഉമ്മന്‍ചാണ്ടിക്ക് മനസിലായത്. അതുകൊണ്ടാണ് ഇപ്പോള്‍ പെട്രോളിയം വിലനിയന്ത്രണം
പുന:സ്ഥാപിക്കണമെന്ന് പറയുന്നത്. കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളാണ് വിലക്കയറ്റം
രൂക്ഷമാക്കിയത്. ഗോഡൌണുകളില്‍ ഭക്ഷ്യധാന്യങ്ങള്‍ കെട്ടിക്കിടക്കുകയാണ്.
കാര്‍ഷിക വിളകള്‍ വിളവെടുപ്പിനു തയ്യാറാകും മുന്‍പേ കോര്‍പറേറ്റുകള്‍ അത്
വിലയുറപ്പിച്ചുവാങ്ങുന്നു. ഇറക്കുമതി ചെയ്യുമ്പോള്‍ പരമാവധി വില
നിശ്ചയിക്കാനുള്ള തീരുമാനംപോലും കേന്ദ്രസര്‍ക്കാര്‍ എടുത്തില്ല. സബ്സിഡി
എടുത്തുകളഞ്ഞും കൃഷി വായ്പയില്‍ കുറവുവരുത്തിയും കേന്ദ്രം കാര്‍ഷികമേഖലയെ
തകര്‍ക്കുകയാണ്. പിണറായി പറഞ്ഞു

കടപ്പാട്‌:
Yoonus Valappil<http://www.facebook.com/n/?profile.php&id=100000382098918&mid=3a490d5G2c53c28bG70db4a3G96&bcode=hbZ33&n_m=cpaboobacker%40gmail.com>

No comments:

Post a Comment