ഉത്തരാധുനികര്‍ അന്ധവിശ്വാസം പ്രചരിപ്പിക്കുന്നു: എസ് ആര്‍ പി ----------------------------------------------------------- നവോത്ഥാനത്തിന്റെയും വിജ്ഞാനപുരോഗതിയുടെയും എല്ലാമൂല്യത്തെയും എതിര്‍ത്ത് അന്ധവിശ്വാസം പ്രചരിപ്പിക്കാനാണ് ഉത്തരാധുനികരെന്നു പറയുന്നവര്‍ ശ്രമിക്കുന്നതെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള പറഞ്ഞു. കേരളത്തിലും ഇത്തരം പ്രകടമായ ശ്രമങ്ങളുണ്ട്. മാധ്യമങ്ങളാകട്ടെ കോര്‍പറേറ്റ് താല്‍പ്പര്യത്തിന്റെ സംരക്ഷകരായി മാറി. ആത്മീയവാദികളായ മതവിശ്വാസികള്‍ ആത്മീയതയെ സമീപിക്കുംപോലെയല്ല മാര്‍ക്സിസ്റുകാര്‍ മാര്‍ക്സിസത്തെ സമീപിക്കുന്നതെന്നും എസ് ആര്‍ പി ചൂണ്ടിക്കാട്ടി. സമൂഹത്തിലെ തെറ്റായ ആശയങ്ങളെ ദാര്‍ശനികമായി നേരിടാനുള്ള ശക്തിയാര്‍ജിക്കാന്‍ മാര്‍ക്സിസ്റുകാര്‍ക്ക് കഴിയണമെന്ന് എസ് ആര്‍ പി പറഞ്ഞു. പ്രശ്നങ്ങളെ ഇന്നുവരെയുള്ള അന്വേഷണത്തിന്റെ ഭാഗമായി കണ്ടെത്തിയ വിലയിരുത്തലുകളുടെയും നിഗമനങ്ങളുടെയും അടിസ്ഥാനത്തിലാണ് മാര്‍ക്സിസ്റുകള്‍ വിശകലനം ചെയ്യുന്നത്. തുറന്ന മനസ്സോടെയാണ് അവര്‍ പ്രശ്നത്തെ സമീപിക്കുന്നത് |
--
regards
cp
No comments:
Post a Comment