3:11pm Feb 13 |
വിധിയെത്തുടര്‍ന്ന് പുറത്തിറങ്ങിയ പത്രങ്ങളിലെല്ലാം ബാലകൃഷ്ണപ്പിള്ളയുടെ 76ാം വയസ്സിന്റെ രോഗപീഡകളെക്കുറിച്ചാണ് പറയുന്നത്. മലര്‍ത്തിയടിച്ച യോദ്ധാവ് 86 വയസ്സിന്റെ നിറയൗവ്വനത്തിലാണെന്ന കാര്യം അവരൊടിത്തും സൂചിപ്പിക്കുന്നില്ല.
മരണശയ്യയില്‍ കിടക്കുന്ന കരുണാകരനെ പീഡിപ്പിച്ച ക്രൂരനാണ് അച്ച്യുതാനന്ദനെന്നാണ് ടി.എം ജേക്കബ് പറഞ്ഞത്. അതു കേട്ട് തേങ്ങിക്കരയാന്‍ കേരളത്തിലെ ജനങ്ങളെക്കിട്ടില്ല. തുടയിലെ മാംസം അസ്ഥികളില്‍ നിന്ന് വേര്‍പ്പെട്ടപ്പോള്‍ തലതല്ലിക്കരഞ്ഞവരെ നോക്കി കണ്ണിറുക്കിച്ചിരിച്ചവനാണ് കരുണാകരന് എന്നത് ജനങ്ങള്‍ക്ക് മറക്കാനാവില്ല. പഞ്ചസാരയിട്ടു കത്തിച്ചുകളഞ്ഞ സ്വന്തം മകനെത്തേടി അധികാരത്തിന്റെ വാതിലുകളില്‍ മുട്ടിനടന്ന ഈച്ചരവാര്യര്‍ എന്ന വൃദ്ധനെ ജനങ്ങള്‍ക്ക് മറക്കാനാവില്ല. ദൃശ്യമാധ്യമങ്ങളിലെ കള്ളക്കണ്ണീര്ക്കഥകള് കണ്ട് കണ്ണീരൊഴുക്കുന്നവര്‍ പോലും ജേക്കബിന്റെ വചനങ്ങള്‍ കേട്ട് ദുഖിതരാവില്ല.

--
regards
cp
No comments:
Post a Comment