Wednesday, February 16, 2011

ബാര്‍ ലൈസന്‍സ് ലഭിക്കാന്‍ കൈക്കൂലി



Prasanthkumar Nadakkavil 10:59pm Feb 16
ബാര്‍ ലൈസന്‍സ് ലഭിക്കാന്‍ കൈക്കൂലി നല്‍കിയതായി ബാര്‍ ഉടമ വെളിപ്പെടുത്തിയ സാഹചര്യത്തില്‍ വയലാര്‍ രവി, പത്മജ വേണുഗോപാല്‍, മുന്‍മന്ത്രി രഘുചന്ദ്രബാല്‍ എന്നിവരുടെ പേരില്‍ കേസെടുക്കണമെന്ന് സിപിഐഎം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു.

ബാര്‍ ലൈസന്‍സിനായി സുപ്രീം കോടതി ജഡ്ജിക്ക് പണം നല്‍കാന്‍ കെ സുധാകരന്‍ എംപി ഇടനിലക്കാരനായി പ്രവര്‍ത്തിച്ചുവെന്നതിനു പുറകെയാണ് ബാര്‍ ലൈസന്‍സിനായി കോഗ്രസ് നേതാക്കള്‍ വന്‍തുക കൈക്കൂലി വാങ്ങിയതായി പുറത്തു വരുന്നത്. മന്ത്രി ജി സുധാകരന്റെ പുസ്തകംപ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അന്നത്തെ മുഖ്യമന്ത്രി കരുണാകരനുവേണ്ടി മകള്‍ പത്മജ കൈക്കൂലി വാങ്ങിയിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരെ കേസെടുക്കണം. സ്വാഭാവികമായും കുറ്റകരമായ നടപടിയാണിത്. വിശദമായി പരിശോധിക്കുകയും കുറ്റക്കാര്‍ക്കെതിരെയെല്ലാം കേസെടുക്കുകയും വേണം. യുഡിഎഫ് ഭരണത്തിലെ ജീര്‍ണ്ണതകളാണ് പുറത്തു വരുന്നത്.

തെറ്റായ കാര്യം സാധിക്കുന്നതിനു വേണ്ടി ആരൊക്കെ പ്രവര്‍ത്തിച്ചുവോ അവരെല്ലാം ശിക്ഷിക്കപ്പെടണം. സ്വാഭാവികമായി ചെയ്യാന്‍ പാടില്ലാത്ത തെറ്റുകള്‍ ചെയ്തവര്‍ക്കെതിരെയെല്ലാം കുറ്റത്തിന്റെ ഗൌരവമനുസരിച്ചുള്ള വകുപ്പുകള്‍ അനുസരിച്ച് കേസുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

--
regards
cp

No comments:

Post a Comment