Monday, February 14, 2011

ഇന്ത്യ എന്താ ഒരു വ്യവസ്ഥിതിയും ഇല്ലാത്ത വെള്ളരിക്കാ പട്ടണമോ?

Yoonus Valappil 8:55pm Feb 14

************************
അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട പിള്ളക്ക് കൊടുത്ത സ്വീകരണത്തില്‍ സുധാകരന്‍ പറഞ്ഞു വെച്ച "അബദ്ധങ്ങള്‍", കോണ്ഗ്ര സ് പാര്ട്ടി്ക്ക് ബോധ്യപ്പെടാന്‍ രണ്ടു ദിവസം എടുത്തു. കോണ്ഗ്രിസ്‌ സുധാകരനെ തള്ളി പറഞ്ഞതുകൊണ്ട് മാത്രം പ്രശം തീരുമോ? നിയമം എങ്ങിനെ സുധാകരന് മാപ്പ് കൊടുക്കും? പൊതുജനം എങ്ങിനെ ഈ പറച്ചില്‍ മറക്കും? കോടതി എങ്ങിനെ സുധാകരന്റെ പേരില്‍ നടപടി എടുക്കാതിരിക്കും?

അപ്പോഴും ചാണ്ടിയും ചെന്നിത്തലയും http://www.facebook.com/l/324f51vZZlzOVY9OHsS0fXy4Zfw;കെ.പി.സി.സി.യും http://www.facebook.com/l/324f5MVFcqTeM7GATDeoJgb014g;എ.ഐ.സി.സി. യും ഒരു കാര്യം മറച്ചു വെക്കുന്നു. സുപ്രീം കോടതി ശിക്ഷ വിധിച്ച ഒരു അഴിമതി കേസിലെ പ്രതിക്ക്‌ വന്‍സ്വീകരണം കൊടുക്കുകയും അതില്‍ കേരളത്തിലെ കോണ്ഗ്രിസ്‌ മുന്നണിയിലെ സകലമാന പാര്ട്ടിു നേതാക്കളും പങ്കെടുത്തു കോടതിയെയും നിയമത്തെയും വെല്ലുവിളിച്ചതിനെ കുറിച്ച് എന്താ പ്രതികരണം ഇല്ലാതെ പോയത്?

ഇതാണോ നിങ്ങളുടെ സംശുദ്ധ രാഷ്ട്രീയത്തിന്റെ മാതൃക? . നിങ്ങള്‍ ഒന്ന് മനസ്സിലാക്കണം. മറച്ചു വെക്കാന്‍ ആവാത്തവിധം നിങ്ങളുടെ മൂല്യച്യുതി നിങ്ങളുടെ ജീര്ണത പൊതുജനം കാണുന്നുണ്ട്.അറിയുന്നുണ്ട്.


--
regards
cp

No comments:

Post a Comment