Thursday, April 21, 2011

സുതാര്യവും സുസ്ഥിരവുമായ ഭരണത്തിന്റെ തിളക്കം

സുതാര്യവും സുസ്ഥിരവുമായ ഭരണത്തിന്റെ തിളക്കം

 

ഭരണത്തിന്റെ പൊതു അവലോകനം

സര്ക്കാര്ഏറ്റെടുത്ത വികസന പ്രവര്ത്തനങ്ങള്കേരളത്തെ, രാജ്യത്തെ അതിവേഗം പുരോഗമിക്കുന്ന സംസ്ഥാനങ്ങളിലൊന്നായി രൂപപ്പെടുത്തി. കേരളം രാജ്യത്തെ ഏറ്റവും നല്ല ഭരണമുള്ള സംസ്ഥാനമായി രാജ്യത്തെ പല അവാര്ഡ് സമിതികളും നിര്ണയിച്ചു. ഭാരതത്തിന്റെ  ആദരണീയനായ ഉപരാഷ്ട്രപതി ശ്രീ മുഹമ്മദ് അന്സാരിയില്നിന്നും ബെസ്റ്റ് ബിഗ് സ്റ്റേറ്റ് അവാര്ഡ് ഇന്ഗവേണന്സ് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ വി.എസ്.അച്യുതാനന്ദന്ഏറ്റുവാങ്ങിയിട്ടുണ്ട്.

സാമ്പത്തിക വിഷയത്തില്നമ്മുടെ രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളി പണപ്പെരുപ്പമാണ്. എന്നാല്ഭാരത സര്ക്കാര്കൈക്കൊണ്ടിട്ടുള്ള പണപ്പെരുപ്പനിയന്ത്രണ നടപടികള്വികസന പ്രതീക്ഷകളെ പ്രതികൂലമായി ബാധിക്കുവാന്പോകുന്നതായി കാണുന്നു. നിലവിലുള്ള പണപ്പെരുപ്പം വീണ്ടെടുക്കല്പ്രക്രിയ മൂലമുണ്ടായ ക്രമാതീതമായ ആവശ്യങ്ങളോ കാര്ഷിക ഉത്പാദനത്തിലെ കുറവോ കാരണമായിട്ടുള്ളതല്ല. കയറ്റുമതി-ഇറക്കുമതി നയങ്ങളെയും അവധി വ്യാപാരവിപണികളിലെ അവസരങ്ങളെയും ദുരുപയോഗം ചെയ്ത പൂഴ്ത്തിവയ്പ്പുകാരും ഊഹക്കച്ചവടക്കാരും കൃത്രിമം നടത്തുന്നതാണ് ഇതിനുള്ള മുഖ്യകാരണം. കൂടാതെ സുപ്രീംകോടതിയുടെ പ്രേരണയുണ്ടായിരുന്നിട്ടും കാര്യക്ഷമമായ രീതിയില്വിപണിയില്ഇടപെടുന്നതിന് ഭാരതസര്ക്കാര്അതിന്റെ ഗോഡൌണുകളിലെ കരുതല്ധാന്യശേഖരം ഉപയോഗിക്കുന്നതിന് വളരെയധികം വിമുഖത കാണിച്ചു. പൊതു പണപ്പെരുപ്പത്തിന് ആക്കം കൂട്ടുംവിധം ഭക്ഷ്യ ഉത്പന്നങ്ങളുടെ പണപ്പെരുപ്പം വളര്ത്തുന്ന പ്രവണത സാഹചര്യം കൂടുതല്വഷളാക്കുന്നു എന്നതും വളരെ വ്യക്തമാണ്. എണ്ണക്കമ്പനികള്പെട്രോളിയം ഉത്പന്നങ്ങളുടെ വില അടിക്കടി വര്ധിപ്പിച്ചത് പ്രവണതയ്ക്ക് ആക്കം കൂട്ടിയിട്ടുണ്ട്. വിലനയം രൂപീകരിക്കുന്നതിലും വിശാലമായ സാമ്പത്തിക സ്ഥിതിയുടെ കാര്യത്തിലും അവര്ഒട്ടും തല്പരരല്ല. അവസരത്തില്സര്ക്കാര്ഇന്നത്തെ പരമപ്രധാനദൌത്യമായി കരുതുന്നത് വിലവര്ധനവിന്റെ ഭീഷണി നേരിടുന്നതും ജനങ്ങള്ക്ക് സംരക്ഷണം നല്കുന്നതുമാണ്.

ഉയര്ന്ന പണപ്പെരുപ്പവും ആഗോള ഭക്ഷ്യവിലക്കയറ്റവും ഉണ്ടായിരുന്നിട്ടും പയര്വര്ഗങ്ങള്‍, പഞ്ചസാര, സുഗന്ധവ്യഞ്ജനങ്ങള്ഉള്പ്പെടെ 13 ഇനം അവശ്യസാധനങ്ങളുടെ വിതരണത്തോടെ കഴിഞ്ഞ നാലര വര്ഷമായി ഒപേ വിലയ്ക്കുതന്നെ എല്ലാ അവശ്യസാധനങ്ങളും വിതരണം ചെയ്യുന്ന രാജ്യത്തെ ഏക സംസ്ഥാനമായി കേരളത്തെ മാറ്റി. ഇത്, ഭക്ഷ്യവിലക്കയറ്റം നിയന്ത്രിക്കുന്നതിന് സഹായിച്ചു. കൂടാതെ ലേബര്ബ്യൂറോ ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച കണക്കുകള്പ്രകാരം വിലക്കയറ്റം സംബന്ധിച്ച് കേരളം 17-ാം സ്ഥാനത്തു മാത്രമാണ്.

എല്ലാ പൌരന്മാര്ക്കും ജലം ലഭിക്കുന്നതിനുള്ള അവകാശം ഉറപ്പുവരുത്തുന്നതിലേക്കായി സര്ക്കാര്സംസ്ഥാനത്തെ ജലവിഭവമേഖലയ്ക്ക് മുന്തിയ പരിഗണന നല്കിയിട്ടുണ്ട്. 2007-ലെ കേരള ജല നയത്തില്വ്യവസ്ഥ ചെയ്തിട്ടുള്ള തത്വങ്ങളുടെ അടിസ്ഥാനത്തില്കുടിവെള്ളവും ജലസേചനവും മേഖലയില്കഴിഞ്ഞ നാല് വര്ഷക്കാലയളവിനുള്ളില്മുന്പ് ഒരിക്കലും ഉണ്ടായിട്ടില്ലാത്ത തോതില്നിക്ഷേപം ഉണ്ടായിട്ടുണ്ട്. കുടിവെള്ളമേഖലയില്‍ 29.53 ലക്ഷം ആളുകള്ക്ക് പ്രയോജനം ലഭിക്കുന്ന 69 വന്കിട പദ്ധതികളും 222 ചെറുകിട പദ്ധതികളും നടപ്പിലാക്കിയിട്ടുണ്ട്.

കുടുംബശ്രീ ശൃംഖലയുടെ സ്ഥാപനപരമായ ശക്തിപ്പെടുത്തലും ജനാധിപത്യവത്കരണവും വനിതാ സമൂഹങ്ങളുടെ പ്രവര്ത്തനങ്ങള്ക്ക് പൂര്ണമായും നവചൈതന്യമേകിയുണര്ത്തിയിട്ടുണ്ട്.

കേരളത്തിലെ കുടുംബശ്രീ പദ്ധതിയുടെയും ആന്ധ്രാപ്രദേശിലെ .കെ.പി. പദ്ധതിയുടെയും അനുഭവത്തെ പ്രാഥമികമായി അടിസ്ഥാനമാക്കി കേന്ദ്രസര്ക്കാര്‍, നാഷണല്റൂറല്ലൈവ്ലിഹുഡ് മിഷന്ആരംഭിച്ചു. പഞ്ചായത്തുകളുടെയും പാവപ്പെട്ടവരുടെ സാമൂഹികാടിസ്ഥാനത്തിലുള്ള സംഘടനകളുടെയും അതുല്യമായ പങ്കാളിത്തത്തോടെ ദാരിദ്ര്യ നിര്മാര്ജന പദ്ധതി നടപ്പിലാക്കുന്നതില്കേരളം മാര്ഗദര്ശിയാണ്. നിരവധി സംസ്ഥാനങ്ങള്അത്തരം മാതൃക പരീക്ഷിക്കുന്നതിന് വേണ്ടി കുടുംബശ്രീയുടെ സാങ്കേതിക സഹായം തേടിയിട്ടുണ്ടെന്ന് ചൂണ്ടിക്കാണിക്കുന്നത് വളരെ ചാരിതാര്ഥ്യജനകമാണ്.

സര്ക്കാര്ആശുപത്രികളിലെ അടിസ്ഥാന സൌകര്യങ്ങള്മെച്ചപ്പെടുത്തുന്നതിനും ദരിദ്രരും, അഗതികളുമായ രേഗികള്ക്ക് മെച്ചപ്പെട്ട പരിചരണം ഉറപ്പുവരുത്തുന്നതിനുമായി വിഭവങ്ങളുടെ ലഭ്യത വര്ധിപ്പിക്കുന്നതിനുമുള്ള പരിശ്രമങ്ങളില്കഴിഞ്ഞ അഞ്ച് വര്ഷക്കാലം സര്ക്കാര്ശ്രദ്ധ കേന്ദ്രീകരിച്ചു. എല്ലാ സാമൂഹിക ആരോഗ്യകേന്ദ്രങ്ങളും ഇന്ത്യന്പബ്ളിക് ഹെല്ത്ത് സ്റ്റാന്ഡേര്ഡിലേക്ക് ഉയര്ത്തപ്പെട്ടു. നാല് പ്രധാന സര്ക്കാര്ആശുപത്രികളിലെ സംവിധാനങ്ങള്ആശുപത്രികള്ക്കായുള്ള നാഷണല്അക്രിഡിറ്റേഷന്ബോര്ഡിന്റെ അംഗീകാരത്തിനായി തയ്യാറാക്കപ്പെട്ടുകഴിഞ്ഞു. കേരള എമര്ജന്സി മെഡിക്കല്സര്വീസ് പ്രോജക്ടിന്റെ കീഴില്തിരുവനന്തപുരത്ത് പ്രവര്ത്തനം ആരംഭിച്ച "108" എന്ന പൊതു കോള്സെന്റര്നമ്പരിന്കീഴില്ആധുനിക ജീവന്രക്ഷാ ആംബുലന്സുകള്ആവശ്യക്കാരായ പൊതുജനങ്ങള്ക്ക് മികച്ച സേവനം നല്കിവരുന്നു. ദേശീയ, സംസ്ഥാന പാതകളിലേക്ക് പദ്ധതി വര്ഷം തന്നെ വ്യാപിപ്പിക്കുന്നതാണ്. ശിശുമരണ നിരക്ക് 15-ല്നിന്നും 12 ആക്കി കുറച്ചതുവഴി ഉയര്ന്ന നേട്ടം കൈവരിക്കുന്നതിന് കേരളത്തിന് കഴിഞ്ഞിട്ടുണ്ട് കോഴിക്കോട്ടും മലപ്പുറത്തും മറ്റു ജില്ലകളിലും സര്ക്കാരിന്റെ സഹായത്തോടു കൂടി പ്രവര്ത്തിക്കുന്ന സാമൂഹികാടിസ്ഥാനത്തിലുള്ള പെയിന്ആന്റ് പാലിയേറ്റീവ് കെയര്മൂവ്മെന്റ് (Pain and Palliative Care Movement) -ന് അന്തര്ദേശീയാംഗീകാരം ലഭിച്ചിട്ടുണ്ട്.

സര്ക്കാര്സമാരംഭിച്ച വിദ്യാഭ്യാസ സംരംഭങ്ങള്ഉന്നത വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം വര്ധിപ്പിക്കുന്നതില്വിജയം കൈവരിച്ചിട്ടുണ്ട്. വിദ്യാര്ഥികള്ക്ക് അവരുടെ സൃഷ്ടിപരമായ കഴിവുകള്വര്ധിപ്പിക്കുന്നതിനവസരം നല്കുന്ന ഇച്ഛാധിഷ്ഠിത ക്രെഡിറ്റ് ആന്റ് സെമസ്റ്റര്സംവിധാനം എല്ലാ സര്വകലാശാലകളിലും നടപ്പിലാക്കിയിട്ടുണ്ട്.

പഠനത്തില്സാമൂഹികനീതി ഉറപ്പുവരുത്തുന്നതിനും മികവ് പരിപോഷിപ്പിക്കുന്നതിനുമായി സ്കോളര്ഷിപ്പ് പ്രോഗ്രാമുകള്ആരംഭിച്ചിട്ടുണ്ട്. അഭിമാനകരമായ ഉന്നത വിദ്യാഭ്യാസ സ്കോളര്ഷിപ്പ് പദ്ധതി, സാമൂഹ്യ നീതി ഉറപ്പുവരുത്തുന്നതിലും അടിസ്ഥാന ശാസ്ത്രങ്ങളിലുള്ള പഠനങ്ങള്പ്രോത്സാഹിപ്പിക്കുന്നതിലും ലക്ഷ്യമിടുന്നു. സാമൂഹികനീതി ഉറപ്പുവരുത്തുന്നതിനായി സുവര് ജൂബിലി സ്കോളര്ഷിപ്പ് പദ്ധതിയും മുസ്ളീം പെണ്കുട്ടികള്ക്കുള്ള സ്കോളര്ഷിപ്പും ഏര്പ്പെടുത്തുകയുണ്ടായി.

സര്ക്കാരിന്റെ കഴിഞ്ഞ നാലരവര്ഷക്കാലത്തെ പ്രശംസനീയമായ പ്രവര്ത്തനംകൊണ്ട് സൌഹൃദപരമായ ഒരു പ്രവര്ത്തനാന്തരീക്ഷം സംസ്ഥാനത്ത് സൃഷ്ടിക്കുകയും അതുവഴി ഒരു ക്ഷേമാധിഷ്ഠിത പുരോഗമനോന്മുഖ സമൂഹം കെട്ടിപ്പടുക്കുവാന്കഴിഞ്ഞിട്ടുള്ളതുമാണ്. സംഘടിതമായ വിലപേശല്സുഗമമാക്കുന്നതിനും വ്യാവസായിക സ്ഥാപനങ്ങളിലെ ട്രേഡ് യൂണിയനുകളുടെ ബാഹുല്യം നിയന്ത്രിക്കുന്നതിനും വേണ്ടി ട്രേഡ് യൂണിയനുകളുടെ അംഗീകരണം വ്യവസ്ഥ ചെയ്യുക എന്ന ലക്ഷ്യത്തോടെ സുപ്രധാന നിയമമായ 2010-ലെ കേരള ട്രേഡ് യൂണിയനുകളുടെ അംഗീകരണം ആക്ട് സര്ക്കാര്അധിനിയമം ചെയ്യുകയുണ്ടായി. സംസ്ഥാനത്തെ അറുപത്തി അഞ്ച് ലക്ഷം വരുന്ന അസംഘടിക തൊഴിലാളികള്ക്ക് പ്രയോജനം ലഭിക്കുംവിധം മിനിമം വേജസ് ആക്ടിന്റെ പട്ടികയില്ഉള്പ്പെട്ടിട്ടുള്ള 82 തൊഴില്മേഖലകളില്‍ 42 മേഖലകള്കുറഞ്ഞകൂലി നിശ്ചയിക്കുകയോ പുതുക്കുകയോ ചെയ്തിട്ടുണ്ട്.

പട്ടികജാതിക്കാരുടെയും പട്ടികഗോത്രവര്ഗക്കാരുടെയും പുനരധിവാസമാണ് സര്ക്കാര്പ്രാധാന്യം നല്കിയിട്ടുള്ള മറ്റൊരു മേഖല. 50,000-ത്തിലേറെ പട്ടികജാതിയിലെയും 16,000-ത്തിലേറെ പട്ടികഗോത്രവര്ഗത്തിലെയും കുടുംബങ്ങള്ക്ക് ഭവനനിര്മാണത്തിനുള്ള സഹായം നല്കുകയുണ്ടായി. കൂടാതെ 10,000-ത്തോളം പട്ടികജാതി കുടുംബങ്ങള്ക്ക് വസ്തു വാങ്ങുന്നതിന് ധനസഹായം നല്കുകയും 21,000 പട്ടികഗോത്രവര്ഗകുടുംബങ്ങള്ക്ക് ഭൂമി നല്കുകയും ചെയ്തു. മിക്കവാറും എല്ലാ ക്ഷേമപദ്ധതികളുടെയും ആനുകൂല്യ നിരക്ക് വര്ധിപ്പിക്കുകയുണ്ടായി. മാരകരോഗബാധിതരായ ഗോത്രവര്ഗക്കാരുടെ ചികിത്സയ്ക്കായി ഒരു നൂതന സമഗ്ര മെഡിക്കല്പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്. കടക്കെണിയില്പ്പെട്ട് റവന്യൂ റിക്കവറി നേരിടുന്ന പട്ടികജാതിയിലെയും പട്ടികഗോത്രവര്ഗത്തിലെയും പരിവര്ത്തിത ക്രൈസ്തവ വിഭാഗത്തിലെയും പാവപ്പെട്ട കുടുംബങ്ങള്ക്കുവേണ്ടി 'കടബാദ്ധ്യത എഴുതിത്തള്ളല്പദ്ധതി' നടപ്പാക്കിയത് സര്ക്കാരിന്റെ ശ്രദ്ധേയമായ നേട്ടങ്ങളില്ഒന്നാണ്. കെ.പി.സി.ആര്സ്കോളര്ഷിപ്പുകളുടെ നിരക്ക് വര്ധിപ്പിക്കുന്നതിനു പുറമേ, ഹയര്സെക്കന്ററി വിദ്യാര്ഥികളിലെ പിന്നോക്ക വിഭാഗത്തില്പെടുന്ന കുട്ടികള്ക്ക് സ്കോളര്ഷിപ്പ് നല്കുന്ന പദ്ധതിയും ആരംഭിച്ചിട്ടുണ്ട്.

വനാവകാശ നിയമത്തിന്കീഴില്ഇതിനകം 14,500 ഗോത്ര കുടുംബങ്ങള്ക്ക് ഉടമസ്ഥാവകാശം വിതരണം ചെയ്തിട്ടുള്ളതും 5,000 പേര്ക്കുള്ള ഉടമസ്ഥാവകാശം വിതരണത്തിന് തയ്യാറായിട്ടുള്ളതുമാണ്. കൂടാതെ 3,000 കുടുംബങ്ങള്ക്ക് വനത്തിന് പുറത്തുള്ള ഭൂമി നല്കുകയുണ്ടായി. വയനാട്ടിലെ ഭൂരഹിതരായ എല്ലാ ആദിവാസികള്ക്കും സര്ക്കാര്ഭൂമി വാങ്ങി വിതരണം ചെയ്യുന്നതാണ്.

അഴിമതി വിരുദ്ധ ഭരണം ഉറപ്പുവരുത്തുന്നതിന് പിഡബ്ല്യുഡിയുടെ കീഴിലുള്ള വിജിലന്സ് വിഭാഗത്തെ ശക്തിപ്പെടുത്തുന്നതിന് പരമാവധി നടപടികള്സര്ക്കാര്എടുത്തു. ഐജി ഓഫ് പൊലീസിന്റെ പദവിയില്താഴെയല്ലാത്ത ഒരു ഉദ്യോഗസ്ഥനെ വിജിലന്സ് വിഭാഗത്തിന്റെ തലവനായി നിയമിക്കുന്നതാണ്. ബന്ധപ്പെട്ടവര്ക്ക് ജോലിനല്കുന്നതിലും, പണം നല്കുന്നതിലും, സുതാര്യതയും ഉത്തരവാദിത്വവും ഉറപ്പുവരുത്തുന്നതിന് സര്ക്കാര്-ടെന്ഡര്‍, -പേയ്മെന്റ് സമ്പ്രദായങ്ങള്ഏര്പ്പെടുത്തുന്നതാണ്.

മുഴുവന്ഭവനങ്ങളുടെയും വൈദ്യുതീകരണം കൈവരിക്കുന്ന ഭാരതത്തിലെ ആദ്യസംസ്ഥാനമായിത്തീരുവാന്സര്ക്കാര്ലക്ഷ്യമിടുന്നു. സംസ്ഥാനത്തെ നാലു ജില്ലകളെ പൂര്ണമായി വൈദ്യുതീകരിച്ചതായി പ്രഖ്യാപിച്ചിട്ടുണ്ട്. 52 അസംബ്ലി മണ്ഡലങ്ങളില്നൂറുശതമാനം വൈദ്യുതീകരികുവാന്കഴിഞ്ഞു. അവശേഷിക്കുന്നവ വര്ഷം പൂര്ത്തിയാക്കുന്നതാണ്. കേരള സംസ്ഥാന വൈദ്യുതിബോര്ഡിനെ പൊതുമേഖലയിലെ ലോകനിലവാരത്തിലുള്ള ഒരു സംയോജിത പവര്സെക്ടര്ഓര്നൈസേഷനായി മാറ്റിക്കൊണ്ടിരിക്കുന്ന പ്രക്രിയയിലാണ് സര്ക്കാര്‍.

കൂട്ടായ ശ്രമങ്ങളിലുടെ സര്ക്കാരിന് അതിന്റെ വിനപ്രദേശങ്ങളെ സുസ്ഥിരമായി നിലനിര്ത്തുന്നതിന് മാത്രമല്ല അതിന്റെ വിസ്തൃതി വര്ധിപ്പിക്കുന്നതിനും കഴിഞ്ഞിട്ടുണ്ട്.

പരിസ്ഥിതി നിര്വഹണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി, സംസ്ഥാനത്തെ പരിസ്ഥിതി നിര്വഹണപ്രവര്ത്തനങ്ങള്ഫലപ്രദമായും ഉചിതമായും ഏകോപിപ്പിക്കുന്നതിനുവേണ്ടി 2010-ല്പരിസ്ഥിതിയും കാലാവസ്ഥാ വ്യതിയാനവും എന്ന ഒരു വകുപ്പ് രൂപീകരിച്ചിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതങ്ങള്‍, വിശിഷ്യാ സംസ്ഥാനത്തിന്റെ പ്രകൃതി വിഭവങ്ങളിന്മേലുള്ള പ്രതിപ്രവര്ത്തനങ്ങളെ കൈകാര്യം ചെയ്യുന്നതിന് ഒരു വിദഗ്ദ്ധനയം രൂപീകരിക്കുന്നതാണ്. എന്ഡോസള്ഫാന്റെ ഉപയോഗം സുരക്ഷിതമാണെന്ന് തെളിയിക്കുന്നതുവരെ അതിന്റെ ഏതു രൂപത്തിലുള്ള ഉപയോഗവും സംസ്ഥാനത്ത് നിരോധിച്ചുകൊണ്ടുള്ള വിജ്ഞാപനം സര്ക്കാര്പുറപ്പെടുവിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ ഗ്രാമപ്രദേശങ്ങളിലെ മുഴുവന്യുവജനങ്ങള്ക്കും വിവിധ തലങ്ങളില്അവരുടെ ഉന്നമനത്തിനായ് പരിശീലനം നല്കുകയെന്ന കാഴ്ചപ്പാടോടെ "യുവശക്തി" എന്ന പേരില്അഭിമാനാര്ഹമായ ഒരു പദ്ധതി സര്ക്കാര്നടപ്പിലാക്കിയിട്ടുണ്ട്.

എല്ലാ ജില്ലാ യൂത്ത് സെന്ററുകളിലും "ജാലകം" എന്ന പേരില്പ്രവര്ത്തിക്കുന്ന വിവര മാര്ഗനിര്ദേശകകേന്ദ്രം ഇപ്പോള്കംപ്യൂട്ടര്‍, ഇന്റര്നെറ്റ് സൌകര്യങ്ങള്കൊണ്ട് പൂര് സജ്ജമാക്കിയിട്ടുണ്ട്. കൌമാരക്കാരുടെ മാനസികവും വിദ്യാഭ്യാസപരവുമായ പ്രശ്നങ്ങള്കൈകാര്യം ചെയ്യുന്നതിന് എല്ലാ ഹയര്സെക്കന്ററി സ്കൂളുകളിലും ടീന്സ് ക്ളബ്ബുകള്രൂപീകരിക്കാനുള്ള നടപടികള്സര്ക്കാര്ഇതിനോടകം തന്നെ എടുത്തിട്ടുണ്ട്. സര്ക്കാര്‍, ദുരന്തനിവാരണ പ്രവര്ത്തനങ്ങള്ക്കും രക്ഷാപ്രവര്ത്തനങ്ങള്ക്കും അഗ്നിശമന പ്രവര്ത്തനങ്ങള്ക്കും പരിശീലനം നല്കികൊണ്ട് "യുവകര്മസേന" എന്ന പേരില്യൂത്ത് ഗ്രൂപ്പുകള്രൂപീകരിക്കാന്ഉദ്ദേശിക്കുന്നു. എല്ലാ ജില്ലകളിലും "യുവ അതിഥി മന്ദിരങ്ങള്‍" ആരംഭിക്കുന്നതിനും ഉദ്ദേശിക്കുന്നു. യുവജനങ്ങളുടെ പ്രശ്നങ്ങള്കൈകാര്യം ചെയ്യുന്നതിനുമാത്രമായി ഒരു യൂത്ത് കമ്മീഷന്രൂപീകരിക്കുന്നതാണ്.

സര്ക്കാര്തളരാത്ത ദൃഡനിശ്ചയത്തോടെ കഴിഞ്ഞ നാലുവര്ഷത്തിലേറെയായി സംസ്ഥാനത്ത് സ്പോര്ട്സും ഗെയിംസും പ്രോത്സാഹിപ്പിക്കുന്നതിന് വളരെയധികം ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. 35-ാമത് ദേശീയ ഗെയിംസ് ഏറ്റവും ഉചിതമായ രീതിയില്നടത്തുന്നതിന് സംസ്ഥാനം തയ്യാറെടുത്തുകൊണ്ടിരിക്കുന്നു.

സര്ക്കാര്‍, സംസ്ഥാനത്തെ പരമ്പരാഗത കള്ളുമേഖലയെ അഭിവൃദ്ധിപ്പെടുത്തുന്നതിന് ഗവേഷണ വികസന പരിപാടികള്ക്ക് തുടക്കം കുറിക്കുന്നതിന് ഉദ്ദേശിക്കുന്നു. മദ്യപാനശീലത്തിന്റെ അപകടകരമായ അവസ്ഥയ്ക്ക് കടിഞ്ഞാണിടുന്നതിന് എക്സൈസ് വകുപ്പ് ബോധവത്കരണപരിപാടികള്നടപ്പിലാക്കുന്നതാണ്. മദ്യാസക്തിയില്പെട്ടുപോയവരുടെ ആരോഗ്യം സംരക്ഷിക്കുന്നതിനുവേണ്ടി, ലഹരിവിമുക്ത/പുനരധിവാസ കേന്ദ്രങ്ങള്സ്ഥാപിക്കുന്നതാണ്.

പ്രവാസി കേരളീയര്ക്കും തിരികെ വരുന്നവര്ക്കുമായി പുതുതായി രൂപീകരിച്ച കേരള പ്രവാസി കേരളീയരുടെ ക്ഷേമ ബോര്ഡ് വര്ഷം തന്നെ പ്രവാസി പെന്ഷന്പദ്ധതി സമാരംഭിച്ചു.

മലയാള ഭാഷാചരിത്രവും കേരളത്തിന്റെ സാംസ്കാരിക പൈതൃകവും പരിചിതമാക്കുന്നതിന് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വിദേശത്തും താമസിക്കുന്ന പ്രവാസി കേരളീയരുടെ കുട്ടികള്ക്ക് അവസരം നല്കുന്നതിനുവേണ്ടി മുഖ്യമന്ത്രി ചെയര്മാനായി 22-10-2009-ല്മലയാളം മിഷന്ആരംഭിച്ചു.

നടപ്പുവര്ഷത്തില്തിരുവനന്തപുരത്ത് ഹൈക്കോടതി ബഞ്ച് സ്ഥാപിക്കുന്നതിനുവേണ്ടിയുള്ള എല്ലാ അടിസ്ഥാന സൌകര്യങ്ങളും സര്ക്കാര്ഏര്പ്പെടുത്തിയിട്ടുണ്ട്.

പ്രകൃതി വിഭവങ്ങളുടെ സൂക്ഷിപ്പുകാരന്എന്ന നിലയില്പൊതുഭൂമി സംരക്ഷിക്കാന്സര്ക്കാര്പ്രതിജ്ഞാബദ്ധമാണ്. ലക്ഷ്യത്തോടെ സര്ക്കാര്കേരള സംസ്ഥാന ഭൂബാങ്ക് സ്ഥാപിക്കുകയുണ്ടായി. ഇതുവരെ 70551.48 ഹെക്ടര്സര്ക്കാര്ഭൂമി ഭൂബാങ്കില്നിക്ഷേപിച്ചിട്ടുണ്ട്. സര്ക്കാര്ഭൂമി കൈയേറുന്നവര്ക്കെതിരെ കര്ശന ശിക്ഷാ നടപടി എടുക്കുന്നതിനുവേണ്ടി, കേരള ഭൂസംരക്ഷണ ആക്ടില്ഭേദഗതികള്വരുത്തിയിട്ടുണ്ട്.

ശ്രീ പാലോളി മുഹമ്മദ് കുട്ടി കമ്മിറ്റി റിപ്പോര്ട്ടിലെ ശുപാര്ശകളുടെ അടിസ്ഥാനത്തില്അഭ്യസ്ഥവിദ്യരായ മുസ്ളീം യുവജനങ്ങള്ക്ക് സിവില്സര്വീസ്, യുപിഎസ്സി, പിഎസ്സി, ബാങ്കിങ് സര്വീസ്, എന്ട്രന്സ് തുടങ്ങിയ മത്സര പരീക്ഷകള്ക്കു വേണ്ടി ഹ്രസ്വകാല പരിശീലനം നല്കുന്നതിനായി കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം എന്നീ ജില്ലകളില്പരിശീലനകേന്ദ്രങ്ങള്ആരംഭിക്കുകയും എറണാകുളം, തിരുവനന്തപുരം എന്നീ ജില്ലകളിലെ പരിശീലനകേന്ദ്രങ്ങളില്തസ്തികകള്സൃഷ്ടിക്കുകയും ചെയ്തു.

'സുതാര്യകേരളം' എന്ന അതുല്യ -ഗവേണന്സ് പരിപാടിയിലൂടെ പൊതുജനങ്ങളുടെ പരാതി പരിഹാരത്തിനായി ശ്രദ്ധേയമായ സേവനം കഴിഞ്ഞ വര്ഷങ്ങളില്നല്കുവാന്കഴിഞ്ഞു.

സംസ്ഥാനത്തിന്റെ വിഭവങ്ങളിന്മേല്അമിതഭാരം ഏല്പ്പിക്കാതെ അഭ്യസ്തവിദ്യരായ ജനങ്ങള്ക്ക് ഉന്നത നിലവാരമുള്ള തൊഴില്നല്കാന്കഴിയുന്ന, ലോകത്തിലെ അതിവേഗം വളരുന്ന സാമ്പത്തിക മേഖലയാണ് വിവര സാങ്കേതികവിദ്യ എന്നത് സര്ക്കാര്തിരിച്ചറിയുന്നു. എമ്പാടുമുള്ള .ടി വ്യവസായത്തിന്റെ വേഗത്തിലുള്ള വളര്ച്ചയെത്തുടര്ന്ന് ഇന്ത്യയില്.ടി നിക്ഷേപത്തിന് മികച്ചതും ഏറ്റവും പ്രിയപ്പെട്ടതുമായ ലക്ഷ്യസ്ഥാനങ്ങളില്ഒന്നായി കേരളം ഇതിനകം മാറിയിട്ടുണ്ട്.

സര്ക്കാരിന് സംസ്ഥാനത്തെ ഉന്നത വളര്ച്ചയുടെ സഞ്ചാരപഥത്തില്എത്തിക്കാന്സാധിച്ചു. വരും വര്ഷങ്ങളില്‍, സംസ്ഥാനത്തിന്റെ ചരിത്രത്തില്ഇത് സുവര് കാലഘട്ടമായി രേഖപ്പെടുത്തും എന്ന് എനിക്കുറപ്പാണ്. ധാര്മികനീതിയും സാമൂഹികനീതിയും ചേര്ന്ന കേരള മോഡല്വളര്ച്ച മറ്റുള്ളവര്ക്ക് പിന്തുടരാനായി രാജ്യമെമ്പാടും ലോകവ്യാപകമായും അംഗീകരിക്കപ്പെട്ടുവരുന്നു. എല്ലാ ഭിന്നതകളും മാറ്റിവച്ച്, കേരളത്തെ യഥാര്ഥത്തില്ദൈവത്തിന്റെ സ്വന്തം നാടാക്കിത്തീര്ക്കുന്നതനായി നമുക്ക് ഒത്തൊരുമിച്ച് പ്രവര്ത്തിക്കാം, ഒത്തൊരുമിച്ച് നീങ്ങാം, ഒത്തൊരുമിച്ച് വളരാം.

. ടി. യില്വളര്ച്ച അഞ്ചിരട്ടി

അസൂയാവഹമായ മുന്നേറ്റം കുറിച്ച് ടി രംഗത്ത് അഞ്ചുമടങ്ങാണ് വളര്ച്ച. ടെക്നോപാര്ക്കിലും ഇന്ഫോപാര്ക്കിലും കമ്പനികളുടെ കാര്യക്ഷമതയ്ക്കായി ഇളവുകള്വരുത്തി. പുതിയ കമ്പനികള്ആരംഭിച്ചു. നിലവിലെ ഐടി പാര്ക്കുകള്നവീകരിച്ചു. പുതിയ സംരംഭങ്ങള്തുടങ്ങി. തിരുവനന്തപുരം ടെക്നോപാര്ക്കിന്റെ മൂന്നാം ഘട്ട വികസനത്തിനായി 29 കോടി രൂപ മുടക്കി 70 ഏക്കര്സ്ഥലം ഏറ്റെടുത്തു. ഇവിടത്തെ സബ്സ്റ്റ്റേഷനായി 70 കോടി  രൂപ ചെലവഴിച്ചു. സ്ഥല നവീകരണത്തിനും വികസനത്തിനുമായി 6.2 കോടി വകയരുത്തി. സൌകര്യങ്ങള്വര്ധിപ്പിക്കാന്ഏഴു കോടിയും വൈദ്യുതീകരണത്തിന് 1.2 കോടിയും വകയിരുത്തി. തിരുവനന്തപുരം ടെക്നോസിറ്റിക്കായി 428 ഏക്കര്സ്ഥലം ഏറ്റെടുത്തു. 282 കോടിയാണ് ഇതിന്റെ മുതല്‍‌മുടക്ക്. അമ്പലപ്പുഴ, ചേര്ത്തല, കുണ്ടറ ടി പാര്ക്കുകളുടെ നിര്മാണം തുടങ്ങി. ചീമേനിയിലും എരമത്തും ടി പാര്ക്ക്, കൊരട്ടിയില്‍  ഇന്ഫോപാര്ക്ക് എന്നിവ പ്രവര്ത്തനം ആരംഭിച്ചു. കോഴിക്കോട്ട് സൈബര്സിറ്റിയും കണ്ണൂരില്സൈബര്പാര്ക്കും ഗ്രാമപഞ്ചായത്തുകളില്ചെറുകിട ടി പാര്ക്കുകളും തുടങ്ങി. കൊല്ലത്ത് ടി പാര്ക്കിനുള്ള പ്രവത്തനങ്ങള്ആരംഭിച്ചു.

ഉപാധികളെസംബന്ധിച്ച അവ്യക്തതകള്നീക്കിക്കൊണ്ടും സംസ്ഥാനതാല്പര്യം പൂര്ണമായി സംരക്ഷിച്ചുകൊണ്ടും, വിദേശശക്തികള്ക്ക് കേരളത്തിന്റെ മണ്ണ് വില്പനാവകാശത്തിനായി വിട്ടുകൊടുക്കാതെയും സ്മാര്ട്ട് സിറ്റി കരാര്അന്തിമഘട്ടത്തില്എത്തിക്കാന്സാധിച്ചത് മറ്റൊരു വമ്പന്കാല്‍‌വയ്പ്പായി. മുന്സര്ക്കാരിന്റെ കരാറില്നിന്നും തികച്ചും വിഭിന്നമായി തൊഴിലുകളുടെ എണ്ണത്തില്വര്ദ്ധനവും കൃത്യമായ വ്യവസ്ഥയും വരുത്തിയ പുതിയ കരാറില്ഇന്ഫോ പാര്ക്ക് വിട്ടുകൊടുക്കേണ്ടതില്ലെന്ന് മാത്രമല്ല സമീപപ്രദേശങ്ങളില്മറ്റ് .റ്റി സംരംഭങ്ങള്സ്ഥാപിക്കുന്നതിലൊന്നും യാതൊരു നിയന്ത്രണവും ഉണ്ടാകുകയില്ല എന്നും ഉറപ്പാക്കിയിട്ടുണ്ട്. സര്ക്കാരിന്റെ കാലാവധിയവസാനിക്കും മുന്പേ തന്നെ സ്മാര്ട്ട് സിറ്റി പണികള്ആരംഭിക്കുമെന്ന് തീര്ച്ചയാണ്.

പ്രവാസികള്ക്ക് ക്ഷേമം

1996ല്രൂപീകരിച്ച നോര്ക്കയും ഫീല്ഡ് ഏജന്സിയായ്  നോര്ക്ക - റൂട്ട്സും പ്രവാസി മലയാളികളുടെ ക്ഷേമത്തിനും പ്രശ്നപരിഹാരത്തിനും പുനരധിവാസത്തിനുമായി ഒട്ടേറെ കര്മപരിപാടികള്നടപ്പിലാക്കി. വിദേശത്തേക്ക് പോകുന്ന മലയാളികളുടെ സര്ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്കേന്ദ്രങ്ങള്തിരുവനന്തപുരത്തും എറണാകുളത്തും കോഴിക്കോടും കാര്യക്ഷമമാക്കി. വിദേശത്ത് ജോലി തേടുന്ന ഉദ്യോഗാര്ഥികളുടെ പ്രയാസങ്ങള്ഇതുമൂലം ലഘൂകരിക്കാനായിറിക്രൂട്ട്മെന്റ് ഏജന്റുമാരാല്വഞ്ചിതരാകുന്നത് നിയന്ത്രിക്കാനും തൊഴില്സുരക്ഷ നടപ്പിലാക്കാനും സാധിച്ചു. വാര്ഷികവരുമാനം 25000 രൂപയ്ക്ക് താഴെയുള്ള, തിരികെയെത്തുന്ന പ്രവാസികളുടെ സഹായത്തിനായി സാന്ത്വനം പദ്ധതി നടപ്പിലാക്കി. 2126 അപേക്ഷകരില്അര്ഹമായ 698 പേര്ക്ക് 63,95,000 രൂപ വിതരണം ചെയ്തു. സര്ക്കാര്അധികാരത്തില്വന്ന ശേഷം വിദേശത്ത് തൊഴില്തേടുന്നവര്ക്കായി മുന്നൊരുക്ക പരിപാടികള്ആരംഭിച്ചു. 25 ലക്ഷത്തോളം പ്രവാസികള്ക്കായി തിരിച്ചറിയല്കാര്ഡ് സംവിധാനം ആരംഭിച്ചു. വിദേശത്ത് മരണമടയുന്നവരുടെ ഭൌതികശരീരം നാട്ടിലെത്തിക്കുന്നതിന് നടപടികള്സ്വീകരിച്ചു. അടിയന്തര സഹായം ആവശ്യമായി വരുന്ന വേളകളില്നോര്ക്ക - റൂട്ട്സ് അവസരോചിതമായി പ്രവര്ത്തിക്കുന്നു. 11 ജില്ലകളില്നോര്ക്ക സെല്പ്രവര്ത്തനം ആരംഭിച്ചു.

സി-ഡിറ്റ്

സി-ഡിറ്റിന്റെ പ്രവര്ത്തന വ്യാപനത്തിന്റെ ഭാഗമായി കണ്ണൂരും എറണാകുളത്തും മേഖലാ കേന്ദ്രങ്ങള്ആരംഭിച്ചു.കഴിഞ്ഞ നാലുവര്ഷത്തിനകം വരുമാനം മൂന്നിരട്ടിയിലേറെ വര്ധിപ്പിക്കുകയും 20 കോടിയോളം രൂപയുടെ പ്രവര്ത്തന ലാഭമുണ്ടാക്കുകയും ചെയ്തു.

ഇന്ത്യാ ഗവണ്മെന്റിന്റെ നാഷണല്പോര്ട്ടലില്കേരളത്തെ സംബന്ധിച്ച വിവരങ്ങള്നല്കുന്നതിനുള്ള കണ്ടന്റ് സര്വീസ് പ്രൊവൈഡറായി സി-ഡിറ്റിനെ തിരഞ്ഞെടുത്തു. ഇന്ത്യയിലാദ്യമായി സ്വതന്ത്ര സോഫ്റ്റ്വെയറില്ഉന്നതപരിശീലനം നല്കുന്ന സെന്റര്ഫോര്അഡ്വാന്സ്ഡ് ട്രെയിനിങ് ഇന്ഫ്രീ ആന്റ് ഓപ്പണ്സോഴ്സ് സോഫ്റ്റ്വെയര്‍ (കാറ്റ്ഫോസ്) എന്ന സ്ഥാപനം സി-ഡിറ്റും .ടി മിഷനും ചേര്ന്ന് കൊച്ചിയില്ആരംഭിച്ചു.

കേന്ദ്ര-സംസ്ഥാന സര്ക്കാരുകളുടെ സഹായത്തോടെ പട്ടികജാതി പട്ടികവര്ഗത്തില്പ്പെട്ട എം.എഡ്/ബി.എഡ് ബിരുദധാരികള്ക്ക് കംപ്യൂട്ടര്കോഴ്സും മറ്റുള്ളവര്ക്ക് ഡിജിറ്റല്ഫോട്ടോഗ്രാഫി അനിമേഷന്കോഴ്സുകളും സൈബര്ശ്രീ പ്രോജക്ടിന്റെ ആഭിമുഖ്യത്തില്ആരംഭിച്ചു.സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള പോളിടെക്നിക് കോളേജുകളിലെ തുടര്വിദ്യാഭ്യാസകേന്ദ്രവുമായി ചേര്ന്ന് തൊഴിലധിഷ്ഠിത .ടി കോഴ്സുകള്ആരംഭിച്ചു. സാങ്കേതിക വിദ്യാവ്യാപന പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് 200-ഓളം പുതിയ സി-ഡിറ്റ് വിദ്യാഭ്യാസ പങ്കാളിത്ത സ്ഥാപനങ്ങള്ആരംഭിച്ചു.

ആധുനിക മാധ്യമ സാങ്കേതികവിദ്യാ പ്രവര്ത്തനത്തിലും പരിശീലനത്തിലും വഴിയൊരുക്കി കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്എന്നീ ജില്ലകളിലായി 9 ഓഫ് കാമ്പസ്സ് കേന്ദ്രങ്ങള്ആരംഭിച്ചു. ഇന്ത്യയില്ആദ്യമായി സര്ക്കാര്മേഖലയില്ഹോളോഗ്രാം നിര്മാണ യൂണിറ്റ് ആരംഭിച്ചത് സി-ഡിറ്റിലാണ്. തൊഴില്അന്വേഷകര്ക്കും തൊഴില്ദാതാക്കള്ക്കും ഒരുപോലെ പ്രയോജനകരമാകുന്ന ജോബ് പോര്ട്ടല്പ്രവര്ത്തനം ആരംഭിച്ചു.

പൊതുഭരണം

ഭരണം കാര്യക്ഷമവും സുതാര്യവും അഴിമതിമുക്തവും ജനോപകാരപ്രദവുമാക്കാന്ഒട്ടേറെ നടപടികള്സ്വീകരിച്ചു. ജീവനക്കാരുടെ കാര്യക്ഷമത ഉറപ്പാക്കുന്നതിന്റെ ഭാഗമായി സെക്രട്ടേറിയറ്റില്പഞ്ചിങ് ആരംഭിച്ചു. വിവിധ ആവശ്യങ്ങള്ക്കായി സെക്രട്ടേറിയറ്റില്എത്തുന്ന പൊതുജനങ്ങളെ സഹായിക്കുന്നതിനായി രണ്ട് ജനസഹായകേന്ദ്രങ്ങള്ആരംഭിച്ചു. ഭരണവേഗം വര്ധിപ്പിക്കുന്നതിന് -ഗവേര്ണന്സ് കാര്യക്ഷമമായി നടപ്പിലാക്കി. ഇക്കാര്യത്തില്കേരളം രാജ്യത്തിന് തന്നെ മാതൃകയാണ്. 2006 ല്ഇടതുപക്ഷ ഗവണ്മെന്റ് അധികാരത്തിലെത്തിയശേഷമാണ് ശമ്പളപരിഷ്കരണത്തിന്റെ ആനുകൂല്യങ്ങള്ലഭ്യമാക്കിയത്. മാത്രവുമല്ല മുന്സര്ക്കാര്കവര്ന്നെടുത്ത ആനുകൂല്യങ്ങളെല്ലാം തിരിച്ചുനല്കി. ജീവനക്കാര്ക്കും അധ്യാപകര്ക്കും ക്ഷാമബത്ത കുടിശ്ശികയില്ലാതെ നല്കി. അഞ്ച് വര്ഷത്തിലൊരിക്കല്ശമ്പളപരിഷ്കരണമെന്ന പൊതുതത്വം അംഗീകരിച്ച് 2009 ജൂലൈ മുതല്ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കാന്സത്വര നടപടി സ്വീകരിച്ചു. ജീവനക്കാരുടെ പെന്ഷന്പ്രായം ഏകീകരിക്കുകയും സൂപ്പര്ന്യൂമററി തസ്തികകള്സൃഷ്ടിച്ച് നിയമനം നടത്തുകയും ചെയ്തു.

പബ്ലിക് സര്വ്വീസ് കമ്മീഷന്

പി.എസ്.സി നിയമനം വേഗത്തിലും സുതാര്യമായും നടത്തുന്നതിന് കഴിഞ്ഞു. മുന്സര്ക്കാര്പതിനായിരത്തിലധികം തസ്തിക വെട്ടിക്കുറയ്ക്കുകയും നിയമന നിരോധനം ഏര്പ്പെടുത്തുകയുമാണ് ചെയ്തിരുന്നത്. നിയമന നിരോധനം നീക്കി. ഒന്നേമുക്കാല്ലക്ഷത്തിലധികം പേര്ക്ക് ജോലി നല്കി. 33000 ല്പ്പരം പുതിയ തസ്തികകളാണ് ഇക്കാലയളവില്സൃഷ്ടിച്ചത്. ദേവസ്വം ബോര്ഡ്, ക്ഷേമനിധികള്എന്നിവ ഉള്പ്പെടെ ഒട്ടേറെ നിയമനങ്ങള്പി.എസ്.സിക്ക് വിട്ടു. സര്വകലാശാല നിയമനങ്ങളും പി.എസ്.സി.യ്ക്ക് വിടാന്തീരുമാനിച്ചു. അപേക്ഷാ സമര്പ്പണം മുതല്നിയമന ഉപദേശം വരെയുള്ള പ്രക്രിയയ്ക്ക് ആക്കം കൂട്ടാന്കംപ്യൂട്ടര്വത്കരണത്തിന് മുന്ഗണന നല്കി. ഇതോടൊപ്പം പി.എസ്.സിയില്പുതിയ തസ്തികകളും സൃഷ്ടിച്ചു. നിയമനതട്ടിപ്പ് തടയാന്പി.എസ്.സി സത്വരവും കര്ക്കശവുമായ നടപടികള്സ്വീകരിച്ചു.

ഭരണഭാഷ മലയാളം

സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും മലയാള ഭാഷ നിര്ബന്ധമായും പഠിപ്പിക്കുന്നതിനുള്ള നടപടികള്സ്വീകരിച്ചു. ഹയര്സെക്കന്ററി തലത്തിലും മലയാളഭാഷാ പഠനത്തിന് സൌകര്യമൊരുക്കും.

വിമാനത്താവളം

സിയാല്മാതൃകയില്കണ്ണൂരില്വിമാനത്താവളനിര്മാണത്തിന് തുടക്കം കുറിച്ചു. ഉത്തരകേരളത്തിന്റെ വികസനത്തിന് പുതിയ പദ്ധതി ഏറെ സഹായകമാകും.

സൈനിക ക്ഷേമം

പൊലീസിനെ സഹായക്കാനായി രൂപീകരിച്ച ഹോം ഗാര്ഡിന്റെ നിയമനം വിമുക്തഭടന്മാര്ക്കായി മാത്രം നീക്കിവച്ചു. 3000 ലധികം പേര്ക്ക് ഇതിലൂടെ നിയമനം ലഭിച്ചത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി

സര്ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്നിന്നുള്ള ധനസഹായം ഉദാരമാക്കി. 113.280 കോടിയലധികം രൂപ ദുരതാശ്വാസ നിധിയില്നിന്നും അനുവദിച്ചു. സര്വകാല റെക്കോര്ഡാണിത്. നിരാലംബരും രോഗബാധിതരുമായ പതിനായിരങ്ങള്ക്ക് ആശ്വാസമേകാന്കഴിഞ്ഞു.

നോര്ക്ക-റൂട്ട്സ്

നോര്ക്ക-റൂട്ട്സിന്റെ പ്രാദേശിക കേന്ദ്രങ്ങള്മുഖാന്തരം നല്കി വരുന്ന എച്ച്.ആര്‍.ഡി/എം../എംബസ്സി അറ്റസ്റ്റേഷനുകള്ക്കു പുറമേ 101 രാജ്യങ്ങളിലേക്കുള്ള അപ്പോസ്റ്റൈല്അറ്റസ്റ്റേഷന്സേവനവും, അന്യസംസ്ഥാനസര്ട്ടിഫിക്കറ്റുകള്ക്കായി എംബസ്സി അറ്റസ്റ്റേഷന്സേവനവും നോര്ക്ക-റൂട്ട്സിന്റെ ഓഫീസുകള്വഴി സാമ്പത്തിക വര്ഷം ആരംഭിച്ചിട്ടുണ്ട്.

വിദേശത്ത് തൊഴില്തേടുന്നവരെ സഹായിക്കുന്നതിനായി ഒരു റിക്രൂട്ട്മെന്റ് ഏജന്റായി നോര്ക്കാ-റൂട്ട്സ് പ്രവര്ത്തിക്കുന്നുണ്ട്. ഇതിനോടൊപ്പം തന്നെ നോര്ക്ക-റൂട്ട്സ് വിദേശരാജ്യങ്ങളിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നതുമായി ബന്ധപ്പെട്ട് 'ജോബ് പോര്ട്ടല്‍' ആരംഭിച്ചിട്ടുണ്ട്. www.jobsnorka.gov.in എന്ന ജോബ്പോര്ട്ടലില്ഒരേ സമയം ഉദ്യോഗാര്ഥികള്ക്കും തൊഴില്ദാതാക്കള്ക്കും രജിസ്ട്രേഷന്നടത്തുവാനുള്ള സംവിധാനം ഉള്പ്പെടുത്തിയിട്ടുണ്ട്.
വിദേശത്ത് തൊഴില്തേടി പോകുന്നവര്ക്കായി പ്രീ ഡിപ്പാര്ച്ചര്ഓറിയന്റേഷന്പ്രോഗ്രാമുകള്നോര്ക്കാ-റൂട്ട്സിന്റെ ആഭിമുഖ്യത്തില്ആരംഭിച്ചിട്ടുണ്ട്. പ്രസ്തുത ശില്പശാലകള്എല്ലാ ജില്ലകളിലും സമയബന്ധിതമായി നടപ്പിലാക്കി വരുന്നുണ്ട്. ഇതിനോടൊപ്പം തന്നെ കേരളത്തിലെ 14 ജില്ലകളില്പ്രീ-ഡിപ്പാര്ച്ചര്പരിശീലനം കേരള സംസ്ഥാന യുവജനക്ഷേമ ബോര്ഡുമായി ചേര്ന്ന് നടത്തുന്നതിനും നോര്ക്ക-റൂട്ട്സ് ഡയറക്ടര്ബോര്ഡ് തീരുമാനിച്ചിട്ടുണ്ട്.

വിദേശത്ത് തൊഴില്തേടിപ്പോകുന്നവര്ക്ക് അവരുടെ വൈദഗ്ദ്ധ്യം മെച്ചപ്പെടുത്തുന്നതിലേയ്ക്കായി 2009 ല്‍ 8 സ്ഥാപനങ്ങള്മുഖാന്തരം ആരംഭിച്ച തൊഴില്വൈദഗ്ദ്ധ്യ പരിശീലന കേന്ദ്രങ്ങള്നിലവില്‍ 21 സ്ഥാപനങ്ങളിലേക്ക് കൂടി വ്യാപിച്ചിട്ടുണ്ട്. ആഗോളതൊഴില്വിപണിയില്തൊഴില്സാധ്യത ഏറെയുള്ള 35 കോഴ്സുകളിലാണ് കേന്ദ്രങ്ങള്മുഖാന്തരം പരിശീലനം നല്കുന്നത്.

പ്രവാസി മലയാളികളുടെ ചിരകാല അഭിലാഷമായ തിരിച്ചറിയല്കാര്ഡ് വിതരണം നോര്ക്ക-റൂട്ട്സിന്റെ ആഭിമുഖ്യത്തില്ആരംഭിച്ചിട്ടുണ്ട്. ഇതിനോടകം 1,19710 അപേക്ഷകള്ലഭിക്കുകയും 116726 പ്രവാസികള്ക്കായി കാര്ഡുകള്വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട്.

തിരികെ വന്ന നിര്ദ്ധനരായ പ്രവാസികളുടെയും അവരുടെ ആശ്രിതരെയും സഹായിക്കുന്നതിനായി നോര്ക്ക-റൂട്ട്സ് ചെയര്മാന്ഫണ്ട് രൂപീകരിച്ച് ധനസഹായം അനുവദിച്ചു വരുന്നുണ്ട്.

നോര്ക്കാ വകുപ്പിന്റെയും നോര്ക്ക-റൂട്ട്സിന്റെയും പ്രവര്ത്തനങ്ങളെക്കുറിച്ച് പ്രവാസി മലയാളികള്ക്കിടയിലും പൊതുജനങ്ങള്ക്കിടയിലും അവബോധം സൃഷ്ടിക്കുന്നതിലേക്കായി നോര്ക്കാ ന്യൂസ് എന്ന പേരില്ഒരു ത്രൈമാസ വാര്ത്ത പത്രിക പ്രസിദ്ധീകരിച്ചുവരുന്നുണ്ട്.

ഡല്ഹിയിലും മുബൈയിലുമുള്ള എന്‍.ആര്‍.കെ ഡവലപ്പ്മെന്റ് ഓഫീസുകള്ക്കു പുറമേ ചെന്നൈയിലും ബാംഗ്ളൂരിലും കൂടി എന്‍.ആര്‍.കെ സെന്ററുകള്ആരംഭിക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്.

നോര്ക്ക വകുപ്പിനുകീഴിലുള്ള ഓഫീസുകള്പ്രവര്ത്തിക്കുന്നതിലേയ്ക്കായി 'നോര്ക്ക സെന്റര്‍' പണികഴിച്ചിട്ടുണ്ട്. ആയത് ഉടന്തന്നെ പ്രവര്ത്തനക്ഷമമാകുന്നതാണ്.

വികസനം ആര്ക്കുവേണ്ടി?

വികസന നയത്തെക്കുറിച്ചുള്ള ചര്ച്ചകള്ഇന്ത്യയില്സാധാരണ രൂപമാവും കൈക്കൊള്ളുക: ഉയര്ന്ന വളര്ച്ചാ നിരക്ക് നേടുന്നതിലാണ് വികസനമിരിക്കുന്നത്; അതിനായി ഉയര്ന്ന തോതിലുള്ള നിക്ഷേപം ആവശ്യമാണ്; ഇത്തരം വന്തോതിലുള്ള നിക്ഷേപം നടത്തുന്നതിനുള്ള പാങ്ങ് സര്ക്കാരിനില്ലാത്തതിനാല്സ്വകാര്യനിക്ഷേപങ്ങളെ ആശ്രയിക്കേണ്ടതായിട്ടുണ്ട്; സ്വകാര്യനിക്ഷേപം ആകര്ഷിക്കുവാനായി ആവശ്യമായ ആനുകൂല്യങ്ങള്അവര്ക്ക് നല്കേണ്ടതുണ്ട്; അതിനാല്ത്തന്നെ സര്ക്കാര്ഭൌതികസാഹചര്യങ്ങള്വികസിപ്പിക്കുന്നതില്ശ്രദ്ധ കേന്ദ്രീകരിക്കണം; പി.പി.പി. മാതൃകയിലായാല്കൂടുതല്നന്ന്. അങ്ങനെ സര്ക്കാരിന്റെ പരിമിതവിഭവങ്ങള്സ്വകാര്യ നിക്ഷേപകര്ക്ക് ആനുകൂല്യങ്ങള്ലഭ്യമാക്കിക്കുവാന്പരമാവധി ഉപയോഗിക്കുവാനുമാകും.

വികസന നയം മൊത്തത്തില്അപാകതയുള്ള ഒന്നാണ്. സാധാരണക്കാര്ക്ക് ഗുണം ചെയ്യുന്നതാവില്ല, സാധാരണയായി സ്വകാര്യ നിക്ഷേപകര്ക്ക് താത്പര്യമുള്ള പദ്ധതികള്‍. അവ അധികം തൊഴിലവസരങ്ങള്സൃഷ്ടിക്കുകയുമില്ല. മറിച്ച്, ഇവയ്ക്കായി ഭൌതിക സാഹചര്യമൊരുക്കുന്നതിനും സ്വകാര്യ നിക്ഷേപകര്ക്ക് ആനുകൂല്യങ്ങള്നല്കുന്നതിനുമായി സര്ക്കാരിന്റെ പരിമിതവിഭവങ്ങളുടെ സിംഹഭാഗവും ഉപയോഗിക്കപ്പെടുന്നതിനാല്‍, ക്ഷേമപ്രവര്ത്തനങ്ങള്ക്കാവശ്യമായ വിഭവങ്ങള്ശോഷിച്ചുപോകും. അതിനാല്തന്നെ   സാധാരണക്കാര്ഇത്തരം പദ്ധതികളുടെയും ക്ഷേമപദ്ധതികളുടെയും നേട്ടങ്ങളില്നിന്നും ഒഴിവാക്കപ്പെടുന്നു. സാമൂഹിക വേര്തിരിവിന് എരിവേറ്റാന്മാത്രമേ ഇത്തരം വളര്ച്ചാ നയങ്ങള്ക്കാവൂ.

ഇത്തരമൊരു ഉപായം സ്വീകരിക്കുന്നതില്നിന്നും കേരള സര്ക്കാര്വിട്ടുനില്ക്കുകയുണ്ടായി. അതിനര്ത്ഥം, സര്ക്കാര്സ്വകാര്യ നിക്ഷേപത്തിനോ അടിസ്ഥാന സൌകര്യ നിക്ഷേപത്തിനോ ഉയര്ന്ന വളര്ച്ചാ നിരക്ക് കൈവരിക്കുന്നതിനോ എതിരു നിന്നുവെന്നല്ല. പക്ഷേ ഇക്കാര്യങ്ങള്ഒന്നുംതന്നെ വികസനം ഉറപ്പുവരുത്തുന്നില്ല. വികസനത്തെ സംബന്ധിച്ച്, വളര്ച്ചയുടെ നിരക്കല്ല, മറിച്ച് അതിന്റെ ഗുണം, അതിന്റെ പ്രകൃതവും ഇഴയടുപ്പവും, അത് പൊതുജനത്തിന് എന്തുമാത്രം ഉപകരിക്കുമെന്നത് എന്നിവയാണ് പ്രധാനം. ആംഗലേയ ധനശാസ്ത്രജ്ഞനും തത്വചിന്തകനുമായ ജോണ്സ്റ്റ്യൂവര്ട്ട് മില്ലിന്റെ പ്രശസ്തമായ അഭിപ്രായമിതായിരുന്നു: രാജ്യത്തെ തൊഴിലാളികള്മെച്ചപ്പെട്ട സാമ്പത്തിക സാഹചര്യങ്ങളിലായിരിക്കുകയാണെങ്കില്ഒരു നിശ്ചല രാജ്യത്തെ (പൂജ്യം വളര്ച്ചാ നിരക്കുള്ള) താന്കാര്യമാക്കുന്നില്ല. അതിനാല്ത്തന്നെ കേരളത്തിന്റെ വികസന നയം വളര്ച്ചാ നിരക്കിനെ നോക്കിയാകരുത്, മറിച്ച് പൊതുജനങ്ങളുടെ  പ്രശ്നങ്ങളില്അധിഷ്ഠിതമായിരിക്കണം.

വരും ദശകങ്ങളില്സംസ്ഥാനം അഭിമുഖീകരിക്കാന്പോകുന്ന ഏറ്റവും അടിയന്തരമായ പ്രശ്നം ജനതയ്ക്ക് ആവശ്യമായ ഭക്ഷ്യധാന്യങ്ങള്ലഭ്യമാക്കുക എന്നതാണ്. ഇന്ത്യാഗവണ്മെന്റ് ഭക്ഷ്യസുരക്ഷാ നിയമം നടപ്പിലാക്കാന്പോകുന്നുവെന്നത് സത്യംതന്നെയാണെങ്കിലും അതിന്റെ ബാഹ്യരേഖകളെന്തെന്ന് ഇപ്പോഴും വ്യക്തമല്ല. എന്നാല്‍, എന്ത് നിയമം നടപ്പിലാക്കിയാലും നമുക്ക് രക്ഷപ്പെടാനാകാത്ത ചില ഘടകങ്ങള്ഉണ്ട്. 1980 കളുടെ മധ്യം മുതലുള്ള കഴിഞ്ഞ രണ്ടുദശാബ്ദക്കാലയളവില്ആളോഹരി ഭക്ഷ്യോത്പാദനത്തില്‍ (വിശേഷിച്ചും ഭക്ഷ്യധാനങ്ങളില്‍) വീഴ്ചപറ്റി എന്നതുപോലെ. ഇതിനര്ത്ഥം നമുക്ക് ഇറക്കുമതിയെ മാത്രമായി ആശ്രയിക്കാനാവില്ല എന്നതാണ്. ഇത്തരമൊരു സാഹചര്യത്തില്‍, ഭക്ഷ്യദൌര്ലഭ്യമുള്ള കേരളത്തെപ്പോലൊരു സംസ്ഥാനം എളുപ്പത്തില്അടിപ്പെട്ടുപോകാന്കൂടുതല്സാധ്യതയുണ്ട്.

അനതിവിദൂര ഭാവിയില്കേരളത്തിന്റെ ഭക്ഷ്യസ്വയംപര്യാപ്തത എന്നത് അയഥാര്ത്ഥമാണെങ്കിലും സംസ്ഥാനത്തിന്റെ ഭക്ഷ്യധാന്യോത്പാദനത്തില്വര്ദ്ധനവുണ്ടാകേണ്ടത് അത്യാവശ്യമാണ്. വയലുകള്മറ്റാവശ്യങ്ങള്ക്കുപയോഗിക്കുന്നത് തടയല്‍, തരിശുനിലത്ത് നെല്ക്കൃഷി കൊണ്ടുവരല്‍, കൂട്ടുകൃഷി പ്രോത്സാഹിപ്പിക്കല്‍, അധികോത്പാദന മാര്ഗങ്ങളായ എസ്ആര് പോലുള്ളവ പരീക്ഷിക്കല്എന്നിവയാണ് സര്ക്കാര്എടുക്കേണ്ട അടിയന്തര നടപടികള്‍. സംസ്ഥാന സര്ക്കാര്കൈക്കൊണ്ടുകഴിഞ്ഞ ചില നടപടികള്മൂലം ദശാബ്ദങ്ങള്ക്കുശേഷം ആദ്യമായി സംസ്ഥാനത്തെ നെല്ക്കൃഷിയില്വര്ദ്ധനവ് രേഖപ്പെടുത്തിയിരിക്കയാണ്. പ്രവണത നിലനിര്ത്തേണ്ടതുണ്ട്.

രണ്ടാമത്തെ പ്രശ്നം പാരമ്പര്യ വ്യവസായങ്ങളും മത്സ്യബന്ധനംപോലുള്ള പാരമ്പര്യ പ്രവര്ത്തനങ്ങളുമാണ്. മേഖലകളില്പണിയെടുക്കുന്ന തൊഴിലാളികള്ക്കായി കേരള സര്ക്കാര്ഒരു വരുമാന സഹായ പദ്ധതി രൂപീകരിച്ചിട്ടുണ്ടെന്നു മാത്രമല്ല, അവരെ എല്ലാവരെയും കുറച്ചെങ്കിലും ആശ്വാസമേകുന്ന സമഗ്ര ആരോഗ്യ പരിരക്ഷാ പദ്ധതിയില്ഉള്പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. തീര്ച്ചയായും മേഖലയില്ആഴത്തില്വേരോടിയിട്ടുള്ള ചില ഘടനാപരമായ പ്രശ്നങ്ങളുണ്ട്. പക്ഷേ ഇവയെ കൈകാര്യം ചെയ്യുന്നതിനു മുന്പ് ശ്രദ്ധിക്കേണ്ട ഒരു സുവ്യക്തമായ പ്രശ്നമുണ്ട്. ഉത്പന്നങ്ങള്ക്ക് ഉപഭോക്താക്കള്നല്കുന്ന വിലയുടെ വളരെ ചെറിയൊരംശം മാത്രമാണ് ഉത്പാദകര്ക്ക് ലഭിക്കുന്നത് എന്ന വസ്തുതയിലധിഷ്ഠിതമായിരിക്കുന്നു അത്. സര്ക്കാര്സഹായത്തോടെ സഹകരണ മേഖല വ്യാപിപ്പിക്കുന്നത്, ഇത്തരം ഉത്പന്നങ്ങള്നിര്മിക്കുന്നവര്ക്ക് കൂടുതല്വില ലഭ്യമാക്കുന്നതിന് ഒരു മാര്ഗമാണ്.

മൂന്നാമത്തെ മുഖ്യ പ്രശ്നം തൊഴിലില്ലായ്മയാണ്. അഭ്യസ്തവിദ്യരായ തൊഴില്രഹിതരോട് മാത്രം ബന്ധപ്പെട്ടിരിക്കുന്നു കേരളത്തിലെ തൊഴിലില്ലായ്മാ പ്രശ്നം എന്ന ഒരു തെറ്റായ കാഴ്ചപ്പാട് ഉണ്ട്. യഥാര്ത്ഥത്തില്‍, 'കേവല തൊഴിലില്ലായ്മ' പ്രശ്നം കുറഞ്ഞ പക്ഷം ചില ജില്ലകളിലെങ്കിലും അത്ര നിസാരമല്ല. എന്ആര്ഇജിഎസ് പദ്ധതിപ്രകാരം ഓരോ വീടിനും ലഭ്യമാക്കുന്ന ശരാശരി തൊഴിലവസരങ്ങള്കാലങ്ങളായി വര്ദ്ധിക്കുന്നുവെന്നത് കാണിക്കുന്നത്, പദ്ധതിയിന്കീഴില്നമ്മള്ജോലി ആവശ്യകത ഇതുവരെ പൂര്ത്തീകരിച്ചിട്ടില്ല എന്നതാണ്. തൊഴില്ശക്തിക്ക് വൈദഗ്ദ്ധ്യം പകര്ന്നു നല്കുന്നതിനു പുറമെ, തൊഴില്പദ്ധതി കാര്യമായി വികസിപ്പിക്കേണ്ടതായുണ്ട്. കൂടാതെഭൂരഹിതര്ക്ക് ഭൂമി നല്കുന്നതിനായി മിക്കവാറും വന്കിട തോട്ടങ്ങളുടെ നിയന്ത്രണത്തിലുള്ളതും സംസ്ഥാനത്ത് ഉപയോഗിക്കാതെ കിടക്കുന്നതുമായ ഭൂമി ഉപയോഗിക്കേണ്ടതുണ്ട്.

അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മയെ സംബന്ധിച്ച് പറയുകയാണെങ്കില്‍, ഐറ്റി, ബയോടെക്നോളജി, ടൂറിസം മുതലായ അതിവേഗം വളരുന്ന ചില മേഖലകളില്വര്ദ്ധിച്ച തൊഴിലവസരങ്ങള്ക്ക് സാധ്യതുണ്ട്. ഇവയെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. പക്ഷേ, ആവശ്യത്തിന് തൊഴില്സൃഷ്ടിക്കുന്നതുവരെ കാത്തിരിക്കാന്അഭ്യസ്തവിദ്യരായ തൊഴില്രഹിതര്ക്കാവില്ല. അവരെ ഉടനടി സഹായിക്കേണ്ടതുണ്ട്. കേവല തൊഴിലില്ലായ്മയെയും അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മയെയും ഉള്ക്കൊള്ളിക്കുന്ന നഗര തൊഴിലുറപ്പ് പദ്ധതി സര്ക്കാര്അവതരിപ്പിച്ചിട്ടുണ്ട്. രണ്ടാമത്തെ വിഭാഗത്തിന്റെ കാര്യത്തില്‍, ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരുടെ മക്കള്ക്ക് ട്യൂഷനെടുക്കുക (അതിലൂടെ അവരുടെ വിദ്യാഭ്യാസപരമായ പ്രകടനത്തില്പുരോഗതി കൈവരുന്നു) പോലുള്ള ചില പ്രത്യേക സേവനങ്ങള്ക്ക് ഉറപ്പായ തൊഴില്ലഭ്യമാക്കുക എന്നതാണ് ആശയം.

പക്ഷേ, ആഗോളവത്കരണ കാലഘട്ടത്തില്ജനങ്ങളില്രൂഢമൂലമായിക്കൊണ്ടിരിക്കുന്ന  ഉപഭോക്ത്രധിഷ്ഠിതവും ദുരമൂത്തതുമായ ആവശ്യങ്ങള്സാധിപ്പിച്ചുകൊടുക്കുന്നതിലേക്ക് നമ്മുടെ ചക്രവാളം പരിമിതപ്പെടരുത്. ജനങ്ങള്പരസ്പരം കരുതല്കാട്ടുന്ന ചൂഷണ രഹിതമായ ഒരു സമൂഹ നിര്മിതിക്കായി നാം നിരന്തരം ചിന്തിക്കേണ്ടതുണ്ട്.

നിയമനിര്മാണ സഭയുടെ അന്പതു വര്ഷങ്ങള്പൂര്ത്തിയായത് ആഘോഷിക്കുവാനുള്ള അവസരം ലഭിച്ചതുള്പ്പെടെ ഒട്ടേറെ സവിശേഷതകള്നിറഞ്ഞതായിരുന്നു 12-ാം കേരള നിയമസഭ. 1957 ഏപ്രില്ഒന്നിന് തുടക്കം കുറിക്കുകയും നിയമനിര്മാണത്തില്രാജ്യത്തിന് മാതൃകയും വഴികാട്ടിയും ആകുകയും ചെയ്ത കേരള നിയമനിര്മാണ സഭ, നിയാമകമായ മാറ്റങ്ങള്ക്ക് ഒരിക്കല്ക്കൂടി വേദിയൊരുക്കിയിരിക്കുകയാണ്സുവര്ണജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച്, പാലമെന്ററി ജനാധിപത്യം - നമ്മുടെ പൈതൃകവും നേട്ടവും  എന്ന പേരില്നമ്മുടെ സംസ്ഥാനത്തെ ജനാധിപത്യ സ്ഥാപനങ്ങളുടെ വ്യത്യസ്ത കാഴ്ചപ്പാടുകളെയും അവയുടെ പരിണാമദശകളെയും കാട്ടുന്ന ഒരു പ്രദര്ശനവും സംഘടിപ്പിക്കുകയുണ്ടായി.

നിയമസഭയുടെ കാലത്ത് നടന്ന മറ്റൊരു പ്രധാന സംഭവം ഭാരതത്തിലെ നിയമനിര്മാണ സഭകളിലെ പ്രിസൈഡിങ് ഓഫീസര്മാരുടെ ഒരു കോണ്ഫറന്സ് 2007 മേയ് 25, 26 തീയതികളില്സംഘടിപ്പിച്ചുവെന്നതാണ്. പ്രതിനിധികള്ക്കുമുന്നില്സംസ്ഥാനത്തിന്റെ കഴിവുകള്ഉയര്ത്തിക്കാട്ടുവാന്സമ്മേളനത്തിനു കഴിഞ്ഞു.

പന്ത്രണ്ടാം കേരള നിയമസഭയുടെ എടുത്തുപറയത്തക്ക ഒരു നേട്ടംപുതിയ നാലു ക്ഷേമകാര്യ സമിതികളുടെ രൂപീകരണമാണ്. വിഷയനിര്ണയ സമിതി സംവിധാനം ഇന്ത്യയില്ആദ്യമായി അവതരിപ്പിച്ചതിന്റെ കീര്ത്തി കേരളത്തിന് അവകാശപ്പെട്ടതാണ്. തുടര്ന്ന് അനേകം ക്ഷേമകാര്യ സമിതികളും രൂപീകൃതമായിട്ടുണ്ട്. നിയമസഭയുടെ കാലത്ത്, ഇതുവരെ നിയമസഭയുടെ പരിശോധനാ പരിധിയില്വരാത്ത നാലു പ്രധാന മേഖലകളിലെ ജനങ്ങളെ ഉള്ക്കൊള്ളുന്ന നാലു പുതിയ ക്ഷേമകാര്യ സമിതികളാണ് രൂപീകൃതമായത്. മത്സ്യത്തൊഴിലാളികളുടെയും അതോട് ബന്ധപ്പെട്ട തൊഴില്ചെയ്യുന്നവരുടെയും ക്ഷേമം ലക്ഷ്യമാക്കിയതാണ് ഇതിലൊന്ന്. സംസ്ഥാനത്തെ മത്സ്യത്തൊഴിലാളി മേഖലയിലെ പ്രശ്നങ്ങള്പഠിച്ച് പരിഹാരം നിര്ദ്ദേശിക്കുവാന്ഉദ്ദേശിച്ചുള്ളതാണിത്.

പ്രവാസി മലയാളികള്ക്കായുള്ളതാണ് അടുത്ത കമ്മിറ്റി. ഇന്ത്യയിലും വിദേശത്തുമായുള്ള പ്രവാസി മലയാളികളുടെ ആഭ്യന്തര- ആഗോള തലങ്ങളിലുള്ള ജോലിയുമായും മറ്റും ബന്ധപ്പെട്ട പ്രശ്നങ്ങള്പരിശോധിക്കലാണ് ഇതിന്റെ ചുമതല.

കേരള സംസ്ഥാന യുവജനക്ഷേമ ബോര്ഡിലൂടെ നടപ്പിലാക്കിയ വിവിധ പദ്ധതികളെ പരിശോധിക്കുവാനും, വ്യക്തികളില്നിന്നും യുവതയുമായി ബന്ധപ്പെട്ട സംഘടനകളില്നിന്നും  ലഭിക്കുന്ന പരാതികളും നിവേദനങ്ങളും പരിഗണിക്കുവാനുമായി രൂപീകൃമായതാണ് യുവാക്കളുടെ ക്ഷേമകാര്യങ്ങള്നോക്കുവാനുള്ള സമിതി.

മുതിര്ന്ന പൌരന്മാര്ക്കായി സംസ്ഥാന തല, ജില്ലാതല ആലോചനാസമിതികള്മുഖാന്തരം നടപ്പാക്കുന്ന വിവിധ പദ്ധതികളെ സംബന്ധിച്ചുള്ള പരാതികളെയും വൃദ്ധസദനങ്ങളുടെ പ്രവര്ത്തനങ്ങളെയും പരിശോധിക്കാനും ധനസഹായം അനുവദിക്കുകയും ആയത് ചെലവു ചെയ്യുകയും ചെയ്തുവോയെന്ന് ഉറപ്പുവരുത്തുവാനും രൂപീകൃതമായതാണ് മുതിര്ന്ന പൌരന്മാരുടെ ക്ഷേമത്തിനായുള്ള സമിതി.

നമ്മുടെ സമൂഹത്തിലെ ദുര്ബലവിഭാഗത്തോട് കേരള നിയമനിര്മാണ സഭയ്ക്ക് എത്രമാത്രം സാമൂഹിക പ്രതിബദ്ധതയാണുള്ളത് എന്നതിനുള്ള മികച്ച ഉദാഹരണമാണ് മേല്കമ്മിറ്റികളുടെ രൂപീകരണം.

നടപടിക്രമവും കാര്യനിര്വഹണവും സംബന്ധിച്ച ചട്ടങ്ങളില്പരിഷ്കാരം വരുത്തിക്കൊണ്ട്, നിയമസഭാ നടപടിക്രമങ്ങള്കൂടുതല്അര്ത്ഥവത്തും ഫലപ്രദവുമാക്കാന്കഴിഞ്ഞുവെന്നത് 12-ാം കേരള നിയമസഭയുടെ എടുത്തുപറയത്തക്ക നേട്ടമാണ്. അതനുസരിച്ച്, ഒരംഗത്തിന് ഒരു ദിവസം അഞ്ചു ചോദ്യങ്ങള്മാത്രം എന്നത് ഏഴാക്കി; നക്ഷത്രചിഹ്നമിട്ട ചോദ്യങ്ങളുടെ എണ്ണം രണ്ടില്നിന്ന് മൂന്നും.

മറുപടി നല്കിയിട്ടില്ലാത്ത ചോദ്യങ്ങള്ക്ക്, പട്ടികയില്ഉള്പ്പെടുത്തി പതിനഞ്ചു ദിവസത്തിനകം മറുപടി നല്കണമെന്ന് വ്യവസ്ഥ ചെയ്തു. അതിന് കഴിയാത്തപക്ഷം ആയതിന്റെ കാരണം വിശദീകരിക്കുന്ന ഒരു പ്രസ്താവന മേശപ്പുറത്ത് വയ്ക്കേണ്ടതുണ്ട്. കമ്മിറ്റി റിപ്പോര്ട്ടുകളിന്മലുള്ള നടപടി പ്രസ്താവന നല്കേണ്ട സമയം രണ്ടുമാസമെന്ന് നിജപ്പെടുത്തുകയും അതിനുള്ളില്നല്കിയില്ലെങ്കില്കാരണം ബോധിപ്പിക്കണമെന്നുമുള്ള വിധത്തില്ബന്ധപ്പെട്ട ചട്ടങ്ങളില്മാറ്റം വരുത്തി.

നിലവിലുള്ള 10 വിഷയനിര്ണയ സമിതികളെ നവീകരിക്കുകയും നാലു പുതിയ കമ്മിറ്റികള്കൂടി രൂപീകരിക്കുകയും ചെയ്തതാണ് മറ്റൊരു പ്രധാനപ്പെട്ട പ്രവര്ത്തനം. വിവിധ ഹെഡ്ഡുകളിന്കീഴില്വരുന്ന ആവശ്യങ്ങള്ഫലവത്തായി പരിശോധിക്കുവാന്ഇത് സഹായകമാകും. ഒരു വര്ഷത്തെ ബജറ്റില്വകയിരുത്തിയിട്ടുള്ള തുക ചെലവഴിച്ചതിനെക്കുറിച്ചുള്ള നടപടി റിപ്പോര്ട്ട് ധനകാര്യ വര്ഷം കഴിഞ്ഞ് നാലുമാസത്തിനുള്ളില്മേശപ്പുറത്തു വയ്ക്കണം എന്ന പുതിയൊരു ഭേദഗതിയും സഭ ഉള്പ്പെടുത്തിയിട്ടുണ്ട്.

പുരോഗമനാത്മകമായ അനേകം നിയമനിര്മാണങ്ങള്ക്ക് സാക്ഷ്യം വഹിച്ചിട്ടുള്ളതാണ് നമ്മുടെ നിയമസഭകള്‍. പന്ത്രണ്ടാം നിയമസഭയും വ്യത്യസ്തമായിരുന്നില്ല. ഓരോ വര്ഷവും നിയമനിര്മാണത്തിനായി മാത്രം സഭ പ്രത്യേകം കൂടുകയുണ്ടായി. അനേകം പ്രധാനപ്പെട്ട നിയമങ്ങള്പാസ്സാക്കുകയും ചെയ്തു.

പത്തുലക്ഷത്തോളം പേര്ക്ക് ഗുണം ചെയ്യുന്നതും, 1960-ലെ കേരള ഷോപ്സ് ആന്റ് കമേഴ്സ്യല്എസ്റ്റാബ്ലിഷ്മെന്റ്സ് തൊഴിലാളി ക്ഷേമനിധി ആക്റ്റിന്റെ പരിധിയില്വരുന്ന തൊഴിലാളികള്ക്കും സ്വന്തമായി തൊഴില്ചെയ്യുന്ന ആളുകള്ക്കും ആശ്വാസം നല്കുന്നതിനു വേണ്ടി ഒരു നിധി രൂപീകരിക്കുന്നതിനായി വ്യവസ്ഥ ചെയ്യുന്നതുമായ, 2006-ലെ കേരള ഷോപ്സ് ആന്റ് കമേഴ്സ്യല്എസ്റ്റാബ്ലിഷ്മെന്റ് വര്ക്കേഴ്സ് വെല്ഫെയര്ഫണ്ട് ആക്റ്റ് എടുത്തുപറയത്തക്ക ഒന്നാണ്.

സംസ്ഥാനത്ത് നെല്വയലുകളും തണ്ണീര്ത്തടങ്ങളും അനിയന്ത്രിതമായി രൂപാന്തരപ്പെടുത്തുകയും വന്തോതില്പരിവര്ത്തനപ്പെടുത്തുകയും ചെയ്യുന്നതിതിനാല്‍, പാരിസ്ഥിതിക വ്യവസ്ഥയുടെ സുസ്ഥിരത ഉറപ്പുവരുത്തുന്നതിനും കാര്ഷിക രംഗത്തെ വളര്ച്ച പ്രോത്സാഹിപ്പിക്കുന്നതിനുമായി 2008-ല്കൊണ്ടുവന്ന കേരള നെല്വയല്തണ്ണീര്ത്തട സംരക്ഷണ ആക്റ്റ്, ആഗോളതാപന ഭീഷണി നേരിടുന്ന ലോകത്തിനു തന്നെ മാര്ഗദര്ശിയാണ്.
കടബാധ്യത മൂലം ദുരിതത്തിലായ കര്ഷകര്ക്കും മത്സ്യത്തൊഴിലാളികള്ക്കും അടിയന്തര ആശ്വാസം നല്കുന്നതിനും അവരുടെ പ്രശ്നങ്ങള്പരിഹരിക്കുന്നതിന് മധ്യസ്ഥതയിലൂടെയും അനുരഞ്ജനത്തിലൂടെയും ന്യായനിര്ണയം നടത്തുന്നതിനും കടക്കാര്ക്ക് ആശ്വാസം നല്കുന്നതിന് ഉചിതമായ നടപടികള്ശുപാര് ചെയ്യുന്നതിനും ആനുഷംഗികമായ സംഗതികള്ക്കുംവേണ്ടി ഒരു കമ്മീഷന്രൂപവത്കരിക്കുന്നതിനായി 2006-ല്കേരള കര്ഷക കടാശ്വാസ കമ്മീഷന്ആക്റ്റിനും 2008-ല്കേരള മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്ആക്റ്റിനും രൂപംനല്കി. 2007 ഡിസംബര്‍ 31 വരെയുള്ള എല്ലാ കടങ്ങളും സംബന്ധിച്ച് സംസ്ഥാനമൊട്ടാകെ ദുരന്തബാധിത പ്രദേശമായി കണക്കാക്കിയാണ് നടപടി.

എടുത്തുപറയേണ്ട മറ്റൊരു നിയമമാണ് കേരള സാമൂഹ്യവിരുദ്ധ പ്രവര്ത്തനങ്ങള്‍ (തടയല്‍) ആക്റ്റ് 2007. സംഘടിത കുറ്റകൃത്യ പ്രവര്ത്തനങ്ങള്തടയുന്നതിനും നിയന്ത്രിക്കുന്നതിനും നിലവിലുള്ള നിയമങ്ങള്അപര്യാപ്തമാണെന്ന് കണ്ട സാഹചര്യത്തില്ക്രമസമാധാന സംരക്ഷണത്തിന്, പ്രത്യേകിച്ച് സമൂഹത്തിന്റെയും സംസ്ഥാനത്തിന്റെയും വിശാല താത്പര്യത്തിന് ഹാനികരമായതും, മൊത്തത്തിലുള്ളതും വിവിധ തരത്തിലുള്ളതുമായ, സാമൂഹ്യവിരുദ്ധ പ്രവര്ത്തനങ്ങളെ തടയുന്നതിനും വേണ്ടരീതിയില്നേരിടേണ്ടതിനും വ്യവസ്ഥ ചെയ്യുന്നതിനുള്ള നിര്ദ്ദേശങ്ങള്ക്ക് പ്രാധാന്യം നല്കുന്നതിനുള്ള നിയമനിര്മ്മാണമാണിത്.

കൊളോണിയല്വാഴ്ചയുടെ ശേഷിപ്പുകളില്നിന്ന് സംസ്ഥാന പൊലീസിനെ പൂര്ണമായും മോചിപ്പിച്ച്, ജനസൌഹൃദമാക്കുന്നതിലേക്ക് രൂപീകരിച്ചതാണ് 2010-ലെ കേരള പൊലീസ് ആക്റ്റ്. പൊലീസ് സേനയുടെ രൂപീകരണവും നിയന്ത്രണവും അധികാരങ്ങളും കര്ത്തവ്യങ്ങളും സംബന്ധിച്ച നിയമം ക്രോഡീകരിക്കുന്നതിനും ഭേദഗതി ചെയ്യുന്നതിനും അതുമായി ബന്ധപ്പെട്ടതും അതിന് ആനുഷംഗികവുമായ കാര്യങ്ങള്ക്കും വേണ്ടിയുള്ളതാണ് ആക്റ്റ്. പൊലീസില്നിക്ഷിപ്തമായ അധികാരങ്ങള്ദുര്വിനിയോഗം ചെയ്യപ്പെടുന്നില്ല എന്നും പൊലീസിന്റെ പ്രവര്ത്തനങ്ങള്വ്യവസ്ഥാപിതവും കാര്യക്ഷമവുമായ നിയന്ത്രണങ്ങള്ക്ക് വിധേയമാണെന്നും ഇത് ഉറപ്പുവരുത്തുന്നു.

പുതിയ യൂണിവേഴ്സിറ്റികള്തുടങ്ങുന്നതിനായി മൂന്ന് നിയമങ്ങളും സഭയുടെ കാലാവധിക്കുള്ളില്പാസ്സാക്കിയിട്ടുണ്ട്. കേരള യൂണിവേഴ്സിറ്റി ഓഫ് ഹെല്ത്ത് സയന്സസ് ആക്റ്റ്, കേരള വെറ്ററിനറി ആന്റ് ആനിമല്സയന്സസ് യൂണിവേഴ്സിറ്റി ആക്റ്റ്, കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആന്റ് ഓഷന്സ്റ്റഡീസ് ആക്റ്റ് എന്നിവയാണവ.

1957 മുതല്‍ 1982 വരെയുള്ള നിയമസഭാ നടപടികള്ഡിജിറ്റൈസ് ചെയ്യുകയും ഔദ്യോഗിക വെബ്സൈറ്റില്ലഭ്യമാക്കുകയും ചെയ്തു. ബാക്കിയുള്ള കാലത്തെ രേഖകളുടെ ഡിജിറ്റൈസേഷന്പുരോഗമിക്കുന്നു. വൈദേശികരായ സാമാജികര്ക്കും ഉദ്യോഗസ്ഥര്ക്കുമായി ഒരു പാര്ലമെന്ററി ഇന്റേണ്ഷിപ് പ്രോഗ്രാം സംഘടിപ്പിച്ചു. നമ്മുടെ രാജ്യത്ത്, വിശിഷ്യാ കേരളത്തില്പിന്തുടരുന്ന നിയമസഭാ നടപടിക്രമങ്ങളെക്കുറിച്ച് ആരോഗ്യകരമായ അവബോധം അവരിലുളവാക്കാനായി.

ചുരുക്കത്തില്‍, കഴിഞ്ഞ കാലത്തിനിടയില്ഇന്ത്യയിലെ ഏറ്റവും മികച്ച നിയമസഭ എന്ന് തെളിയിച്ചിരിക്കുകയാണ് കേരള നിയമസഭ. നിയമനിര്മാണത്തിലും നടപടിക്രമങ്ങളിലും മറ്റു സംസ്ഥാനങ്ങള്ക്ക് മാതൃകയാകാന്സംസ്ഥാന നിയമസഭയക്ക് കഴിഞ്ഞു.