M.K.Khareem
to me
പി.കെ കുഞ്ഞാലി കുട്ടിയും റഊഫും ചേര്‍ന്ന് നടത്തിയ തട്ടിപ്പുകള്‍ പുറത്തു വരുമ്പോള്‍ മലയാളിക്ക് പഴയ ഞെട്ടലില്ല. ഇതൊക്കെ ഇവിടെ സംഭവിക്കും അതിലെന്തിരിക്കുന്നു എന്ന ചിന്തയോടെ അടുത്ത വാര്‍ത്തയിലെക്കോ ടെലിവിഷനിലെ ഇക്കിളി സീരിയലിലേക്കോ നീങ്ങുന്നു. മലയാളി എന്തെ ഇങ്ങനെയായി? അല്ലെങ്കില്‍ ആരൊക്കെ ചേര്‍ന്നാണ് ഈ നിലയില്‍ എത്തിച്ചത്? നമുക്ക് എന്താണ് സംഭവിച്ചത്? നാം ഇങ്ങനെയാല്‍ മതിയോ? ജീവിതത്തില്‍ നിന്നും അടര്‍ത്തി മാറ്റപ്പെട്ട നന്മകള്‍ ... രാഷ്ട്രീയക്കാര്‍ , മത പുരോഹിതര്‍ , അവരെ താങ്ങി നിര്‍ത്തുന്ന കച്ചവടക്കാര്‍ , എന്തിനു ജഡീഷ്യറിയില്‍ ചിലര്‍ പോലും ഇരുണ്ട ശക്തികളുടെ തണലിലേക്ക് മാറ്റപ്പെടുന്നു.
കുഞ്ഞാലികുട്ടിയുടെ കാര്യത്തിലേക്ക് വരുമ്പോള്‍ മലിനപ്പെടുന്നത് ഇസ്ലാം മതമാണ്. എന്തുകൊണ്ട് ഇസ്ലാം എന്ന് ചോദ്യമുണ്ടാകാം. കാരണം കുഞ്ഞാലി കുട്ടിയുടെ പാര്‍ട്ടി മുസ്ലീം ലീഗ് എന്ന പേരില്‍ അറിയപ്പെടുന്നു എന്നതുകൊണ്ടുതന്നെ. കുറച്ചു കൂടി പുറകോട്ടു പോയാല്‍ നിലവിളക്ക് കത്തിക്കാന്‍ പൊതുപരിപാടിയില്‍ വിസമ്മതിച്ച കുഞ്ഞാലി കുട്ടിയെ കാണാം. താന്‍ ഒരു മുസ്ലീം ആണെന്നും നിലവിളക്ക് കത്തിക്കല്‍ അനിസ്ലാമികമാനെന്നും പറഞ്ഞ കുഞ്ഞാലികുട്ടിയെ എത്ര പേര്‍ ഓര്‍ക്കുന്നുണ്ട്? അപ്പോള്‍ മതത്തെ കൂട്ട് പിടിച്ചു അധികാരത്തില്‍ കയറി വഴി വിട്ട രീതിയില്‍ സഞ്ചരിച്ചു അധികാരം ഉറപ്പിക്കുകയോ ആ അധികാരം തന്റെ പാര്‍ശ്വവര്‍ത്തികള്‍ക്ക് വേണ്ടി ഉപയോഗിക്കുകയോ ചെയ്യുന്നത് അനിസ്ലാമികം തന്നെയാണ്. എന്തിനു വ്യപിചാരത്തിനു ഇസ്ലാം നല്‍കുന്ന ശിക്ഷ എന്തെന്ന് ആ സംഘടനയില്‍ നില്‍ക്കുന്നവര്‍ അറിയാതിരിക്കാന്‍ തരമില്ല. എങ്കില്‍ പിന്നെ കുഞ്ഞാലികുട്ടിയെ ന്യായീകരിച്ചു കൊണ്ട് ഇറങ്ങിയിരിക്കുന്ന പ്രസ്താവനകളെ ഏതു രീതിയില്‍ എടുക്കണം. ഇ മീഡിയയില്‍ കാണുന്ന ന്യായീകരണം കളങ്കപ്പെട്ട ഇസ്ലാമിന്റെ മുഖമാണ് വിളിച്ചറിയിക്കുന്നത്. മേല്‍ വ്യ്പിചാര കുറ്റകൃത്യങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ കുര്‍ആന്‍ വരെ തിരുത്തുന്നവരാണ് ഇക്കൂട്ടര്‍ എന്ന് ഫെയ്സ് ബുക്കില്‍ ഞാന്‍ എഴുതിയപ്പോള്‍ അതിനെതിരെ വാളോങ്ങി ഫത്തുവയുമായി വന്നവര്‍ ഏറെയുണ്ട്. ഞാന്‍ എഴുതിയത് നീക്കം ചെയ്യണമെന്നു വരെ പല പ്രാവശ്യം ആവശ്യപ്പെടുകയും. എന്തിനാണ് ഞാനത് നീക്കം ചെയ്യുന്നത്? കുര്‍ആനെ കളങ്കപ്പെടുത്തിയിട്ടില്ല ഞാന്‍ എന്നിരിക്കെ അത്തരം ആജ്ഞകളെ ഏതു രീതിയില്‍ എടുക്കണം. അവര്‍ക്കൊക്കെ ഇസ്ലാമുമായി എന്ത് ബന്ധമാണുള്ളത് എന്ന് ചോദിക്കേണ്ടി വരുന്നു. പക്ഷെ ഒന്നുണ്ട് , മുസ്ലീം ലീഗ് പോലുള്ള സംഘടനകള്‍ നിരോധിക്കപ്പെടെണ്ടതും മറ്റു മതങ്ങളുടെ പേരില്‍ സ്ഥാപിതമായ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും തിരഞ്ഞെടുപ്പ് രംഗത്ത് നിന്നും തുടച്ചു നീക്കേണ്ടതുമാണ്. ഈയിടെ എന്റെ ഒരു സുഹൃത്ത് വളരെ നിരാശയോടെ പറയുകയുണ്ടായി, മലയാളിയുടെ മാറിയ മുഖത്തെ കുറിച്ച്. ഇന്ന് സിംഹ ഭാഗവും സ്വന്തം ജാതി മതം രേഖപ്പെടുത്താന്‍ മത്സരിക്കുന്നതിനെ കുറിച്ച്. ഒറീസ്സയിലും മറ്റും പോയി സമയവും പണവും ചിലവഴിച്ചു വാരികളില്‍ എഴുതിയിട്ട് എന്ത് കാര്യം എന്ന് വരെ അവര്‍ പറയുകയുണ്ടായി. അപ്പോള്‍ എനിക്ക് പറയാനുണ്ടായിരുന്നത് എഴുത്തുകാരുടെ നിശബ്ദതയെ കുറിച്ചാണ്. എഴുത്തുകാര്‍ നിശബ്ദര്‍ ആകുമ്പോള്‍ ഇരുട്ട് വ്യാപിക്കുന്നു.നമ്മുടെ എഴുത്തുകാരെ എന്താണ് ഭരിച്ചു കൊണ്ടിരിക്കുന്നത്? ഏതു ശക്തിയാണ് അവരെ നിശബ്ദരാവാന്‍ പ്രേരിപ്പിക്കുന്നത്? വായനക്കാരുടെ രുചികളെ തകിടംമറിക്കുന്ന മാധ്യമങ്ങളോ? നവ കോളനി വല്‍ക്കരണമോ? അല്ലെങ്കില്‍ തങ്ങള്‍ ശബ്ദിച്ചിട്ട് കാര്യമില്ല എന്നൊരു അവസ്ഥയില്‍ എത്തി ചേര്‍ന്നതോ? എന്തൊക്കെയായാലും നാളെ ഖേദിക്കേണ്ടി വരുന്ന ഒരു തെറ്റിലൂടെയാണ് എഴുത്തുകാര്‍ കടന്നു പോകുന്നത്. എഴുത്തുകാരന്റെ നിശബ്ദത ഒരു തെറ്റ് തന്നെയാണ്.
regards
cp
No comments:
Post a Comment