Tuesday, February 15, 2011

Biju V Thampi 9:34pm Feb 15 കോതമംഗലം പെണ്‍വാണിഭ കേസും അന്വേഷിക്കും :കോടിയേരി ബാലകൃഷ്ണന്‍


================================================
ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭ കേസിനൊപ്പം കോതമംഗലം പെണ്‍വാണിഭ കേസും അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഇതിനായി ഇപ്പോഴുള്ള അന്വേഷണസംഘം വിപുലീകരിക്കും. ഐ.ജി ആര്‍.ശ്രീലേഖയെ കൂടി അന്വേഷണസംഘത്തില്‍ ഉള്‍പ്പ...െടുത്തുമെന്ന് കോടിയേരി അറിയിച്ചു. http://www.facebook.com/l/48610KKbgi3FT2y1Ylb5uY3dXZQ;വിന്‍സണ്‍.എം.പോളിനാണ് സംഘത്തിന്റെ നേതൃത്വം.

കോതമംഗലം പെണ്‍വാണിഭക്കേസില്‍ ഇരയായ പെണ്‍കുട്ടി കുഞ്ഞാലിക്കുട്ടിക്കെതിരെ കോടതിയില്‍ മൊഴി നല്‍കിയിരുന്നെന്ന് തിങ്കളാഴ്ച റൗഫ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പണവും സ്വാധീനവുമുപയോഗിച്ച് ആ കേസ് ഒതുക്കിത്തീര്‍ക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. കേസില്‍ ഇരയായ പെണ്‍കുട്ടിയെ സ്വാധീനിക്കാന്‍ ശ്രമിച്ചത് പോട്ട ധ്യാനകേന്ദ്രത്തിലെ ഒരു പുരോഹിതന്‍ വഴിയാണ്. പോട്ടയിലെ നിത്യ സന്ദര്‍ശകയായിരുന്നു പെണ്‍കുട്ടി. പുരോഹിതനെ കാണാന്‍ കുഞ്ഞാലിക്കുട്ടിയും താനും ഒന്നിച്ചാണ് പോയത്. കുഞ്ഞാലിക്കുട്ടിതന്നെ അദ്ദേഹത്തോട് കാര്യങ്ങള്‍ സംസാരിച്ചു. പെണ്‍കുട്ടിക്ക് ചേളാരിയിലെ ഷെരീഫ് എന്ന ആള്‍ വഴിയാണ് 15 ലക്ഷം രൂപ നല്‍കിയത്-റൗഫ് ആരോപിച്ചു.

റൗഫിന്റെ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

--
regards
cp

No comments:

Post a Comment