Wednesday, February 9, 2011

cancer of apoliticalization


Yoonus Valappil 12:10am Feb 9
നമ്മുടെ സമൂഹത്തെ വല്ലാത്ത ഒരു കാന്‍സര്‍ ബാധിച്ചിരിക്കുന്നു. ചുറ്റും എന്ത് മാത്രം ജീര്‍ണിച്ചാലും ഒട്ടും പ്രതികരിക്കാത്ത, അരാഷ്ട്രീയവല്‍ക്കരണത്തിന്റെ കാന്‍സര്‍ . നന്മ തിന്മകളുടെ സമരഭൂമിയാണ് നമ്മുടെ സമൂഹം. എല്ലാ നിലക്കുമുള്ള തിന്മകള്‍ സമൂഹത്തില്‍ മേധാവിത്വം നേടുമ്പോള്‍ അതിനെ ജീര്‍ണിച്ച സമൂഹം എന്ന് പറയേണ്ടിവരും. അതാണ്‌ ഇന്ന് നമ്മുടെ നാടിന്റെ അവസ്ഥ. 

തിന്മകളെ സാധൂകരിക്കുന്ന തലത്തില്‍ നമ്മുടെ സമൂഹ മനസാക്ഷി മാറികൊണ്ടിരിക്കുന്നു. എല്ലാ മൂല്യങ്ങളും ചവിട്ടി മെതിച്ചു കൊണ്ട് സമ്പത്തും സുഖവും വെട്ടി പിടിക്കുന്നു ചൂഷക വര്‍ഗ്ഗം ഒരു വശത്ത് . തിന്മയുടെ ശക്തികളെ തിരിച്ചറിയുവാനോ , അത്തരക്കാരെ മനസ്സുകെണ്ട് പോലും വെറുക്കുവാനോ ഒരു ശ്രമവും നടത്താത്ത സ്വന്തം കാര്യം സിന്ദാബാദ് എന്ന ചിന്തയുമായി ഷണ്ടത്വം ബാധിച്ച അരാഷ്ട്രീയ സമൂഹം മറുവശത്ത്‌. ഇവിടെ ഭരണകൂടവും, മാധ്യമവും, ജുഡീശറിയും, ഭരണനിര്‍വഹണ വിഭാഗവും എല്ലാം ജീര്നിച്ചിരിക്കുന്നു. അഴിമതി വ്യാപകംആയിരിക്കുന്നു.

--
regards
cp

No comments:

Post a Comment