Sunday, February 13, 2011

പ്രശ്നങ്ങളെ സമീപിക്കേണ്ട രീതി


Dileep Kumar 10:05pm Feb 13
.. http://www.facebook.com/l/d1259Y6VQiVyr1b3g8nAdlQba9Q;msntekurippukal.blogspot.com/ സി പി എമ്മിനെതിരെയുള്ളഒരു വാര്‍ത്ത വന്നാല്‍ നമ്മുടെ മിക്കവാറും മാധ്യമങ്ങള്‍ കാണിക്കുന്ന വല്ലാത്തൊരു ഹാലിളക്കം മാത്രം നോക്കിയാല്‍ മതി.ഈ ഹാലിളക്കം കൂടി കൂടി വന്ന് സിപി എമ്മിനെതിരെ ഇല്ലാത്ത വാര്‍ത്തകള്‍ സ്വയം നിര്‍മ്മിക്കാനും അത് അച്ചടിച്ച് പ്രചരിപ്പിക്കാ‍നും അവര്‍ തുടങ്ങിയിരുന്നു.ഈ വാര്‍ത്താനിര്‍മ്മിതികള്‍ക്കെതിരെ നിരവധി വിമര്‍ശനങ്ങള്‍ പല കോണുകളില്‍നിന്നും ഉയര്‍ന്നുവന്നിട്ടും അതൊന്നും ഗൌനിക്കാതെ പുതിയ പുതിയ വാര്‍ത്തകള്‍ അവര്‍ പടച്ചുകൊണ്ടേയിരുന്നു.സി പി എം സെക്രട്ടറിയെ അന്യായമായി പ്രതി ചേര്‍ത്ത ലാവലിന്‍ കേസുമായി ബന്ധപ്പെട്ട് നമ്മൂടേ മാധ്യമങ്ങളുടെ വാര്‍ത്താനിര്‍മ്മാണവൈഭവം നമ്മുടെ സിനിമാ തിരക്കഥാകൃത്തുക്കളെപ്പോലും കടത്തിവെട്ടിയെന്നുള്ളതാണ് സത്യം.ലാവലിന്‍ കേസിലെ അഴിമതിയെന്ന് ആരോപിക്കുന്ന തുക പലരും പലതാണ് പറഞ്ഞത്,അതില്‍ത്തന്നെ ഏറ്റവും കൂടൂതല്‍ പറഞ്ഞത് 346 കോടി രുപയാണ്,അതു തന്നെ പിണറായി അഴിമതി നടത്തിയതിനു തെളിവില്ലെന്നാണ് അന്വേഷണ ഏജെന്‍സിയായ സി ബി ഐ പറഞ്ഞത്.അതിനു മേളിലാണ് ഈ കഥകളത്രയും മാധ്യമങ്ങള്‍ പടച്ചുണ്ടാക്കിയത് എന്നുകൂടി വിചാരിക്കണം.എന്നാല്‍ കൃത്യമായി ഇതേ ഏജെന്‍സി തന്നെ കേന്ദ്ര ഭരണകക്ഷിക്കെതിരെ ലക്ഷം ലക്ഷം കോടികളുടെ അഴിമതി ആരോപണം വന്നപ്പോള്‍ ഈ മാധ്യമങ്ങളൊന്നും തുള്ളി ഉറയുന്നത് കണ്ടില്ല.ലക്ഷം കോടി എന്നൊക്കെ പറഞ്ഞാല്‍ അവര്‍ക്ക് മനസ്സിലാവാത്തതു കൊണ്ടാണോ എന്നറിയില്ല അവരീ വാര്‍ത്ത വളരെ
അപ്രധാനമായി ആരും കാണാത്ത ഇടത്ത് ചെറുതായി കൊടുത്തത് എന്നറിയില്ല.


--
regards
cp

No comments:

Post a Comment