Salila Mullan | 12:17am Feb 19 |
കേരള മോചന യാത്ര തിരുവനതപുരത്തെത്തുംബോഴേക്കും കേരള രാഷ്ട്രീയത്തില്‍ പലതും സ്മഭാവിക്കുമെന്നു യ് ഡി എഫ് നേതാക്കള്‍ പറഞ്ഞിരുന്നു.അവര്‍ അതു പറഞ്ഞത് നാവില്‍ ഗുളികന്‍ ഉള്ള സമയത്താണെന്ന് തോന്നുന്നു .അതു തിരുവനന്തപുരത്ത് എത്തിയപ്പോഴേക്കും എന്തൊക്കെ സംഭവിച്ചു ! യ് ഡി എഫ് ഘടക കക്ഷികളില്‍ പ്രധാനിയായ മുസ്ലീം ലീഗ് ഐസ് ക്രീമില്‍ മുങ്ങി ആകെ വിറങ്ങലിച്ചിരിക്കുന്നു. മറ്റൊരു ഘടക കക്ഷി കേരള കൊണ്ഗ്രെസ്സിന്റെ നേതാവ് ദാ ജയിലില്‍ ! കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ വിട് വായത്തത്തിനിടയില്‍ എഴുന്നള്ളിച്ച ജഡീഷ്യറിക്കെതിരെ ഉന്നയിച്ച ആരോപണം ബൂമറാങ്ങ് ആയി തിരിച്ചു വന്ന് അവരുടെ തന്നെ സമുന്നത നേതാക്കളായ കേന്ദ്രമന്ത്രി വയലാര്‍ രവി മുതല്‍ കെ മുരളീധരന്‍ വരെയും,പത്മജയും റോസക്കുട്ടി ടീച്ചറും ഉള്പ്പെടയുള്ള വനിതാ നേതാക്കള്‍ മുതല്‍ ഇടപെട്ടിട്ടുള്ള എല്ലാവരും വന്‍ തുക കൈക്കൂലി വാങ്ങിയതിന്റെ പട്ടിക പുറത്തു വന്നിരിക്കുന്നു! ടി എച് മുസ്തഫ തന്നെ പറയുന്നു ഉമ്മന്‍ചാണ്ടിയും കുറ്റക്കാരനാണെന്ന് !
പലതും സംഭവിക്കുമെന്ന് അവര്‍ പ്രസംഗിച്ചപ്പോഴും ഇത്ര വലുതാവും സംഭവിക്കുക എന്ന് ആരുംതന്നെ തീര്‍ച്ചയായും പ്രതീക്ഷിച്ചിരുന്നില്ല.വരും നാളുകളില്‍ ഇനി എന്തെല്ലാം സംഭവിക്കുമെന്ന് നമുക്ക് കാത്തിരുന്നു കാണാം.
പലതും സംഭവിക്കുമെന്ന് അവര്‍ പ്രസംഗിച്ചപ്പോഴും ഇത്ര വലുതാവും സംഭവിക്കുക എന്ന് ആരുംതന്നെ തീര്‍ച്ചയായും പ്രതീക്ഷിച്ചിരുന്നില്ല.വരും നാളുകളില്‍ ഇനി എന്തെല്ലാം സംഭവിക്കുമെന്ന് നമുക്ക് കാത്തിരുന്നു കാണാം.
--
regards
cp
No comments:
Post a Comment