Monday, February 7, 2011

Fwd: [REPORTER] അരിയും തിന്നു ആശാരിച്ചിയെയും കടിച്ചു എന്നിട്ടും...



---------- Forwarded message ----------
From: Yoonus Valappil <notification+miww13hm@facebookmail.com>
Date: 2011/2/8
Subject: [REPORTER] അരിയും തിന്നു ആശാരിച്ചിയെയും കടിച്ചു എന്നിട്ടും...
To: Cp Aboobacker <cpaboobacker@gmail.com>


Yoonus Valappil posted in REPORTER.
അരിയും തിന്നു ആശാരിച്ചിയെയും കടിച്ചു എന്നിട്ടും മനോരമ ഇങ്ങിനെ രോഷം തുള്ളുന്നു ..........  മലയാള മനോരമ പറയുന്നു...  "ജനുവരി 28ന് ഇന്ത്യന്‍ യൂണിയന്‍ മുസ്ളിംലീഗിന്റെ ജനറല്‍സെക്രട്ടറിയും മുന്‍ വ്യവസായമന്ത്രിയുമായ പി കെ കുഞ്ഞാലിക്കുട്ടി പത്രസമ്മേളനം വിളിച്ച്, തനിക്കെതിരെ വധശ്രമം നടക്കുന്നതായി വെളിപ്പെടുത്തി. തീര്‍ച്ചയായും ഇത് വളരെ ഗൌരവമുള്ള കാര്യമാണ്. വധശ്രമം നടത്തുന്നത് കുഞ്ഞാലിക്കുട്ടിയുടെ രാഷ്ട്രീയശത്രുക്കളാരുമല്ല. ഭാര്യയുടെ സഹോദരീ ഭര്‍ത്താവായ കെ എ റൌഫാണത്രേ വധഭീഷണിക്കുപിന്നില്‍ പ്രവര്‍ത്തിച്ചത്."  മലയാള മനോരമ പറയുന്നു...   "മുസ്ളിംലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി വീണ്ടും കേന്ദ്രകഥാപാത്രമാകുന്നു. പഴയ മനഃസാക്ഷി സൂക്ഷിപ്പുകാരനായ കെ എ റൌഫ് മറു തലയ്ക്കലും. സംസ്ഥാന രാഷ്ട്രീയത്തെ ഉലയ്ക്കാന്‍പോകുന്ന വെളിപ്പെടുത്തലുകളില്‍ ഒന്നുമാത്രമാകാം ഇത്. കഥകള്‍ ഇനിയും പുറത്തുവരാം. പൊടുന്നനെ ഒരു ബോംബ് വീണ പ്രതീതിയാണ് സംസ്ഥാന രാഷ്ട്രീയത്തില്‍''.  മലയാള മനോരമ പറയുന്നു...   "കുഞ്ഞാലിക്കുട്ടിയും റൌഫും തമ്മിലുള്ള ഗാഢബന്ധത്തെക്കുറിച്ചേ ഇതുവരെയും പുറംലോകം അറിഞ്ഞിട്ടുള്ളൂ. എന്നാല്‍ ഏതാണ്ട് ഒന്നരവര്‍ഷത്തോളംമുമ്പ് ഇവര്‍ അകന്നു. ഇപ്പോള്‍ പൊടുന്നനെ കുഞ്ഞാലിക്കുട്ടി റൌഫിനെതിരെയും തിരിച്ചും ആരോപണ പ്രത്യാരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ ഇവര്‍ക്കിടയില്‍ എന്താണ് സംഭവിച്ചതെന്ന ചോദ്യമാണ് ആദ്യം ഉയരുന്നത്''. അടുത്ത ബന്ധുക്കളും ഉറ്റമിത്രങ്ങളുമായ ഈ രണ്ടുപേര്‍ ഒരുമിച്ചാണ് വര്‍ഷങ്ങളായി എല്ലാ കുറ്റകൃത്യങ്ങളും ചെയ്തുകൂട്ടിയത്. "  മലയാള മനോരമ പറയുന്നു...  "തെരഞ്ഞെടുപ്പ് പടക്കളത്തിലേക്ക് അനൌദ്യോഗികമായി മുന്നണികള്‍ കാലൂന്നിയ വേളയിലാണ് മുസ്ളിംലീഗ് രാഷ്ട്രീയം കലങ്ങുന്നത്. തെരഞ്ഞെടുപ്പിന്റെ അജന്‍ഡകളെ സ്വാധീനിക്കാനുള്ള ബോധപൂര്‍വമായ ശ്രമംതന്നെ ഇതിനുപിന്നില്‍ വായിച്ചെടുക്കാം. പ്രശ്നത്തിലെ ലീഗ് നിലപാടാണ് കോണ്‍ഗ്രസ്‌ ഉറ്റുനോക്കുന്നത്. തെരഞ്ഞെടുപ്പ് അരികെയുണ്ടെന്ന് അവര്‍ക്ക് തീര്‍ച്ചയായും കരുതേണ്ടിയും വരും. സിപിഎമ്മും അവധാനതയോടെയുള്ള പ്രതികരണത്തിനേ മുതിര്‍ന്നിട്ടുള്ളൂ.''   മലയാള മനോരമ പറയുന്നു...   "ഐസ്ക്രീം കേസിലെ പുതിയ വെളിപ്പെടുത്തല്‍ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും എല്‍ഡിഎഫിലും യുഡിഎഫിലുമുള്ള ഓരോ പാര്‍ടിയിലെ ചില നേതാക്കള്‍ക്ക് ഇതില്‍ പങ്കുണ്ടെന്നും മുസ്ളിംലീഗ് ജനറല്‍സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. പാര്‍ടിയിലെ അധികാരം പിടിച്ചെടുക്കാനും മുന്നിലുള്ളവരെ തള്ളിയിട്ട് കയറാനുമുള്ള ചിലരുടെ അതിമോഹമാണ് ഗൂഢാലോചനയ്ക്ക് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫില്‍ തനിക്കെതിരെ പ്രവര്‍ത്തിച്ചത് കെ എം മാണിയല്ലെന്ന് ചോദ്യത്തിന് മറുപടിയായി കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയതോടെ ആരോപണം സ്വന്തം പാര്‍ടിയിലെ നേതാക്കളിലേക്കുതന്നെ നീളുകയാണ്. "  മലയാള മനോരമ പറയുന്നു...  "അപകീര്‍ത്തികരമായ വാര്‍ത്ത സംപ്രേഷണം ചെയ്യരുതെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും ഇ അഹമ്മദും ഇന്ത്യാവിഷന്‍ ചെയര്‍മാന്‍ എം കെ മുനീറിനോട് ആവശ്യപ്പെട്ടെങ്കിലും അത് നടന്നില്ലെന്ന് കുഞ്ഞാലിക്കുട്ടി തുറന്നടിച്ചു. ഇതിന്റെപേരില്‍ ചില തലകള്‍ ഉരുണ്ടാലും ലീഗിന് കുഴപ്പമില്ല.''   അരിയും തിന്നു ആശാരിച്ചിയെയും കടിച്ചു എന്നിട്ടും മനോരമ ഇങ്ങിനെ രോഷം തുള്ളുന്നു സ്വന്തം മുഖപ്രസംഗത്തിലൂടെ ഇടതുപക്ഷത്തിനു നേരെ : ------------------------------------------------------------------ "തെരഞ്ഞെടുപ്പ് മുന്നില്‍ക്കാണുമ്പോള്‍ ഒളിക്യാമറകളെ അഭയംപ്രാപിക്കുന്നത് തരംതാണ രാഷ്ട്രീയംതന്നെ. അതാണിപ്പോള്‍ കേരളം കണ്ടുകൊണ്ടിരിക്കുന്നത്. പാര്‍ലമെന്റ്-പഞ്ചായത്ത് തിരിച്ചടികള്‍ക്കുശേഷം തെരഞ്ഞെടുപ്പ് രഥം ഉരുണ്ടുവരുന്നതുകണ്ട് പകച്ച് രണ്ടുംകല്‍പ്പിച്ചുള്ള കളിയാണ് ഇപ്പോള്‍ ഇടതുമുന്നണിയുടേത്. അതിനായി ആരോപണമുന്നയിക്കാന്‍ സഹായിക്കുന്നതോ കുപ്രസിദ്ധിയുള്ള കേസുകളില്‍പെട്ട് മുഖവും പ്രതിച്ഛായയും നഷ്ടപ്പെട്ടവരും.''  ഇതാണോ പത്രപ്രവര്‍ത്തനം ?   ആരാണ് ഇവിടെ ബോംബു പൊട്ടിച്ചത് ? കുഞ്ഞാലിക്കുട്ടിയുടെ  പത്രസമ്മേളനം അല്ലെ ?  മുനീര്‍ ചെയര്‍മാനായ ഇന്ത്യാവിഷന്‍ ചാനല്‍ അല്ലെ ?  കുഞ്ഞാലിക്കുട്ടിയുടെ  ഭാര്യയുടെ സഹോദരീ ഭര്‍ത്താവായ കെ എ റൌഫ് അല്ലെ ? പിന്നെയുമെന്തേ ഇടതുപക്ഷത്തിനു നേരെ മനോരമ കലി തുള്ളുന്നു ?
Yoonus Valappil 12:09am Feb 8
അരിയും തിന്നു ആശാരിച്ചിയെയും കടിച്ചു എന്നിട്ടും മനോരമ ഇങ്ങിനെ രോഷം തുള്ളുന്നു ..........

മലയാള മനോരമ പറയുന്നു...

"ജനുവരി 28ന് ഇന്ത്യന്‍ യൂണിയന്‍ മുസ്ളിംലീഗിന്റെ ജനറല്‍സെക്രട്ടറിയും മുന്‍ വ്യവസായമന്ത്രിയുമായ പി കെ കുഞ്ഞാലിക്കുട്ടി പത്രസമ്മേളനം വിളിച്ച്, തനിക്കെതിരെ വധശ്രമം നടക്കുന്നതായി വെളിപ്പെടുത്തി. തീര്‍ച്ചയായും ഇത് വളരെ ഗൌരവമുള്ള കാര്യമാണ്. വധശ്രമം നടത്തുന്നത് കുഞ്ഞാലിക്കുട്ടിയുടെ രാഷ്ട്രീയശത്രുക്കളാരുമല്ല. ഭാര്യയുടെ സഹോദരീ ഭര്‍ത്താവായ കെ എ റൌഫാണത്രേ വധഭീഷണിക്കുപിന്നില്‍ പ്രവര്‍ത്തിച്ചത്."

മലയാള മനോരമ പറയുന്നു...

"മുസ്ളിംലീഗ് സംസ്ഥാന ജനറല്‍സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി വീണ്ടും കേന്ദ്രകഥാപാത്രമാകുന്നു. പഴയ മനഃസാക്ഷി സൂക്ഷിപ്പുകാരനായ കെ എ റൌഫ് മറു തലയ്ക്കലും. സംസ്ഥാന രാഷ്ട്രീയത്തെ ഉലയ്ക്കാന്‍പോകുന്ന വെളിപ്പെടുത്തലുകളില്‍ ഒന്നുമാത്രമാകാം ഇത്. കഥകള്‍ ഇനിയും പുറത്തുവരാം. പൊടുന്നനെ ഒരു ബോംബ് വീണ പ്രതീതിയാണ് സംസ്ഥാന രാഷ്ട്രീയത്തില്‍''.

മലയാള മനോരമ പറയുന്നു...

"കുഞ്ഞാലിക്കുട്ടിയും റൌഫും തമ്മിലുള്ള ഗാഢബന്ധത്തെക്കുറിച്ചേ ഇതുവരെയും പുറംലോകം അറിഞ്ഞിട്ടുള്ളൂ. എന്നാല്‍ ഏതാണ്ട് ഒന്നരവര്‍ഷത്തോളംമുമ്പ് ഇവര്‍ അകന്നു. ഇപ്പോള്‍ പൊടുന്നനെ കുഞ്ഞാലിക്കുട്ടി റൌഫിനെതിരെയും തിരിച്ചും ആരോപണ പ്രത്യാരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ ഇവര്‍ക്കിടയില്‍ എന്താണ് സംഭവിച്ചതെന്ന ചോദ്യമാണ് ആദ്യം ഉയരുന്നത്''. അടുത്ത ബന്ധുക്കളും ഉറ്റമിത്രങ്ങളുമായ ഈ രണ്ടുപേര്‍ ഒരുമിച്ചാണ് വര്‍ഷങ്ങളായി എല്ലാ കുറ്റകൃത്യങ്ങളും ചെയ്തുകൂട്ടിയത്. "

മലയാള മനോരമ പറയുന്നു...

"തെരഞ്ഞെടുപ്പ് പടക്കളത്തിലേക്ക് അനൌദ്യോഗികമായി മുന്നണികള്‍ കാലൂന്നിയ വേളയിലാണ് മുസ്ളിംലീഗ് രാഷ്ട്രീയം കലങ്ങുന്നത്. തെരഞ്ഞെടുപ്പിന്റെ അജന്‍ഡകളെ സ്വാധീനിക്കാനുള്ള ബോധപൂര്‍വമായ ശ്രമംതന്നെ ഇതിനുപിന്നില്‍ വായിച്ചെടുക്കാം. പ്രശ്നത്തിലെ ലീഗ് നിലപാടാണ് കോണ്‍ഗ്രസ്‌ ഉറ്റുനോക്കുന്നത്. തെരഞ്ഞെടുപ്പ് അരികെയുണ്ടെന്ന് അവര്‍ക്ക് തീര്‍ച്ചയായും കരുതേണ്ടിയും വരും. സിപിഎമ്മും അവധാനതയോടെയുള്ള പ്രതികരണത്തിനേ മുതിര്‍ന്നിട്ടുള്ളൂ.''

മലയാള മനോരമ പറയുന്നു...

"ഐസ്ക്രീം കേസിലെ പുതിയ വെളിപ്പെടുത്തല്‍ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും എല്‍ഡിഎഫിലും യുഡിഎഫിലുമുള്ള ഓരോ പാര്‍ടിയിലെ ചില നേതാക്കള്‍ക്ക് ഇതില്‍ പങ്കുണ്ടെന്നും മുസ്ളിംലീഗ് ജനറല്‍സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. പാര്‍ടിയിലെ അധികാരം പിടിച്ചെടുക്കാനും മുന്നിലുള്ളവരെ തള്ളിയിട്ട് കയറാനുമുള്ള ചിലരുടെ അതിമോഹമാണ് ഗൂഢാലോചനയ്ക്ക് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫില്‍ തനിക്കെതിരെ പ്രവര്‍ത്തിച്ചത് കെ എം മാണിയല്ലെന്ന് ചോദ്യത്തിന് മറുപടിയായി കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയതോടെ ആരോപണം സ്വന്തം പാര്‍ടിയിലെ നേതാക്കളിലേക്കുതന്നെ നീളുകയാണ്. "

മലയാള മനോരമ പറയുന്നു...

"അപകീര്‍ത്തികരമായ വാര്‍ത്ത സംപ്രേഷണം ചെയ്യരുതെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും ഇ അഹമ്മദും ഇന്ത്യാവിഷന്‍ ചെയര്‍മാന്‍ എം കെ മുനീറിനോട് ആവശ്യപ്പെട്ടെങ്കിലും അത് നടന്നില്ലെന്ന് കുഞ്ഞാലിക്കുട്ടി തുറന്നടിച്ചു. ഇതിന്റെപേരില്‍ ചില തലകള്‍ ഉരുണ്ടാലും ലീഗിന് കുഴപ്പമില്ല.''

അരിയും തിന്നു ആശാരിച്ചിയെയും കടിച്ചു എന്നിട്ടും മനോരമ ഇങ്ങിനെ രോഷം തുള്ളുന്നു സ്വന്തം മുഖപ്രസംഗത്തിലൂടെ ഇടതുപക്ഷത്തിനു നേരെ :
------------------------------------------------------------------
"തെരഞ്ഞെടുപ്പ് മുന്നില്‍ക്കാണുമ്പോള്‍ ഒളിക്യാമറകളെ അഭയംപ്രാപിക്കുന്നത് തരംതാണ രാഷ്ട്രീയംതന്നെ. അതാണിപ്പോള്‍ കേരളം കണ്ടുകൊണ്ടിരിക്കുന്നത്. പാര്‍ലമെന്റ്-പഞ്ചായത്ത് തിരിച്ചടികള്‍ക്കുശേഷം തെരഞ്ഞെടുപ്പ് രഥം ഉരുണ്ടുവരുന്നതുകണ്ട് പകച്ച് രണ്ടുംകല്‍പ്പിച്ചുള്ള കളിയാണ് ഇപ്പോള്‍ ഇടതുമുന്നണിയുടേത്. അതിനായി ആരോപണമുന്നയിക്കാന്‍ സഹായിക്കുന്നതോ കുപ്രസിദ്ധിയുള്ള കേസുകളില്‍പെട്ട് മുഖവും പ്രതിച്ഛായയും നഷ്ടപ്പെട്ടവരും.''

ഇതാണോ പത്രപ്രവര്‍ത്തനം ? ആരാണ് ഇവിടെ ബോംബു പൊട്ടിച്ചത് ? കുഞ്ഞാലിക്കുട്ടിയുടെ പത്രസമ്മേളനം അല്ലെ ? മുനീര്‍ ചെയര്‍മാനായ ഇന്ത്യാവിഷന്‍ ചാനല്‍ അല്ലെ ? കുഞ്ഞാലിക്കുട്ടിയുടെ ഭാര്യയുടെ സഹോദരീ ഭര്‍ത്താവായ കെ എ റൌഫ് അല്ലെ ? പിന്നെയുമെന്തേ ഇടതുപക്ഷത്തിനു നേരെ മനോരമ കലി തുള്ളുന്നു ?

View Post on Facebook · Edit Email Settings · Reply to this email to add a comment.



--
regards
cp

No comments:

Post a Comment