| 8:36pm Jan 23 |
---------------------------------------------------------------
...........രാജ്യത്തിന്റെ വികസനമെന്നാല്‍ അംബരചുംബികളായ കെട്ടിട ങ്ങളും, പാലങ്ങളും, ആറുവരി പാതകളും ചീറി നടക്കുന്ന ഫോറിന് കാറുകളുമാണെന്ന സങ്കല്പം അപരിഷ്കൃതവും, പുത്തന്‍ സാമ്പത്തിക നയത്തിന്റെ വക്താക്കളുടെ സാങ്കല്പിക വാദങ്ങളും മാത്രമാണ്. ഒരു പൗരന്റെ പ്രതിശീര്‍ഷവരുമാനത്തില്‍ ഉണ്ടാകുന്ന വര്‍ധനവാണ് വികസനത്തിന്റെ അളവ് കോല് എന്ന യാഥാര്‍ഥ്യം മനപ്പൂര്‍വം മറച്ചുവെയ്ക്കപ്പെടുന്നു.
ഈ യാഥാര്‍ഥ്യങ്ങള്‍ക്ക് നേരെ മുഖംതിരിഞ്ഞു നില്ക്കുന്ന ഒരു സര്‍ക്കാര്‍ തുലോം പത്ത് ശതമാനം വരുന്ന ആധുനിക സമ്പന്നര്‍ക്കും, രാഷ്ട്രീയ മേലാളന്മാര്‍ക്കുമായി രാജ്യത്തെ സമ്പത്ത് കൊള്ളയടിക്കാനായി തുറന്നിട്ടിരിക്കുന്ന ഒരു സമ്പദ്ഘടനയുടെ ഉള്ളടക്കമാണ് ആഗോളവത്ക്കരണവും ഉദാരവത്ക്കരണവും സ്വകാര്യവത്ക്കരണവും. സാധാരണക്കാരന് മനസ്സിലാക്കാന്‍ കഴിയാത്ത ഭാഷാപ്രയോഗങ്ങളിലൂടെ ഒരു വിഭാഗം സാമ്പത്തിക വിദഗ്ധര്‍ നടത്തുന്ന ഞാണിന്മേല് കളിയായി ഇത് 1991 മുതല്‍ കണ്ടും കേട്ടും കൊണ്ടിരിക്കുന്നു.......
--
Yoonus Valappil |
No comments:
Post a Comment