Sunday, February 13, 2011

Dilip N Nampi



3:04pm Feb 13
ചെന്നൈ: അഴിമതിക്കേസില്‍ സുപ്രീംകോടതി ശിക്ഷിച്ച ഒരു വ്യക്തിയ്ക്ക് സ്വീകരണം നല്‍കിയത് ജനാധിപത്യത്തോടും നിയമസംവിധാനങ്ങളോടുമുള്ള വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍. ബാലകൃഷ്ണപിള്ള തനിക്കെതിരെ നടത്തുന്ന ആരോപണങ്ങള്‍ അപഹാസ്യമാണെന്നും പിള്ള ആദ്യമായല്ല ജയിലില്‍ പോകുന്നതെന്നും വി.എസ്. പറഞ്ഞു. 

ഇടമലയാര്‍ ക്രമക്കേട് സംബന്ധിച്ച് സംശയം പ്രകടിപ്പിച്ച് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത് മുസ്‌ലീം ലീഗ് നേതാവ് സീതി ഹാജി ചെയര്‍മാനായ സമിതിയാണ്. കെ. കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്താണ് അന്വേഷണത്തിന് ഉത്തരവിട്ടതെന്നും ഇവര്‍ രണ്ടുപേരും തന്റെ പാര്‍ട്ടിക്കാരാണോ എന്നും മുഖ്യമന്ത്രി ചോദിച്ചു. 

ചെന്നൈയില്‍ http://www.facebook.com/l/d1259ShVy2NkevX6m0eouYUuczA;കെ.ടി.ഡി.സിയുടെ കേരളാ ഹൗസ് ഉദ്ഘാടനം ചെയ്തശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ബാലകൃഷ്ണപിള്ളയുടെ ആരോപണങ്ങള്‍ക്ക് വി.എസ്. മറുപടി പറഞ്ഞത്. ബാര്‍ ലൈസന്‍സ് റദ്ദാക്കിയത് നീക്കാന്‍ ജഡ്ജിമാര്‍ക്ക് കൈക്കൂലി നല്‍കുന്നതിന് സാക്ഷിയാണെന്ന കെ.സുധാകരന്‍ എം.പിയുടെ പ്രസ്താവയെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. 

--
regards
cp

No comments:

Post a Comment