- Hashim Mohammed പ്രിയപ്പെട്ടവരെ,
കാലം മാറിയതും നമ്മള്‍ അറിയണം. പലതും പതുക്കെ പതുക്കെ മാറ്റാനുണ്ട്. സമര
മുറകള്‍, സാംസ്‌കാരിക കൂട്ടായ്മകള്‍, മത ആതിത്മിക ആദ്ധ്യത്മിക ഇടപെടലുകള്‍.
ഞാന്‍ ഒരുമാസം ചൈനയില്‍ ഉണ്ടായിരുന്നു. വിയട്നമിലും. അവിടങ്ങളില്‍ കണ്ടത്
പകര്‍ത്തണം എന്നല്ല. അവര്‍ ചെതത് കാണാം എന്ന് മാത്രം. പുതിയ രീതിയില്‍ എല്ലാം
കാണാന്‍ പറ്റണം. സമൂഹത്തോടുള്ള കടപ്പാടും പാര്ടിയോടുള്ള കൂറും മാറാതെ..
മാധ്യമങ്ങള്‍ ചൂഷണം ചെയ്തു നാട്ടുകാരില്‍ ബോധം ഉണ്ടാക്കണം. ഹര്‍ത്താല്‍ ബന്ദ്
എന്നിവയും ഉടന്‍ സമരങ്കളും ഒഴിവാക്കാന്‍ ശ്രമിച്ചാല്‍ നന്ന്.
നടക്കുമോ എന്നറിയില്ല. പഴയത് പുതുക്കാന്‍ പ്രയാസമാണ്. ചിലത് അങ്ങനെയാണ്.
എനിക്കറിയാവുന്ന നിരവധി പേരുടെ അഭിപ്രായം ആണ് ഇത്. ഉടന്‍ പണിമുടക്കും
ഹര്‍ത്താലും കാരണം കഷ്ട്ടം ഉണ്ടാവുന്നത് പാവപ്പെട്ട കൂലിപ്പണിക്കാര്‍ക്കും
വണ്ടികള്‍ ഇല്ലാത്തവര്‍ക്കും മാത്രം.
ഒരു അഭിപ്രായം എന്ന് മാത്രം.
മത രഹിത ആത്മിയതയെ കുറിച്ചും ഓര്‍ക്കുക.
സ്നേഹം
ഹാഷിം38 minutes ago via · - Cp Aboobacker സ്വാഗതം ചെയ്യുന്നു. ഇത് ഉദാരവും വിശാലവും സ്വതന്ത്രവുമായ ജനാധിപത്യ ഫോറമാണ്.
1. ആത്മീയത തീര്‍ത്തും വര്‍ജ്യമെന്നോ ആത്മീയത മാനവനാഗരികതയില്‍ നഷ്ടമാണെന്നോ എനിക്കഭിപ്രായമില്ല. എനിക്ക് ആത്മീയാനന്ദം ലഭിക്കുക ഭൗതികചിന്തയിലാണെന്ന് പറഞ്ഞാല്‍ എന്റെ സമീപനം വ്യക്തമാവുമല്ലോ.
2. പുതിയ സമരരൂപങ്ങള്‍ ഉണ്ടാവണം. ഉണ്ടാവും. അതെന്താണെന്ന് പറയാന്ാവുകയില്ല. ചരിത്രം സ്വന്തം പാളങ്ങളിട്ട് സഞ്ചരിക്കുന്ന തീവണ്ടിയാണെന്ന് ഒരാള്‍ പറഞ്ഞത് വെറുതെയല്ല. ഇപ്പോഴാണെങ്കില്‍ മാറ്റങ്ങളുടെ ഗതിവേഗം കൂടിയിരിക്കുന്നു.
3. മാധ്യമങ്ങള്‍ മലിനമാക്കിയ മനസ്സുകളിലേക്ക് കയറാന്‍ മനുഷ്യസ്‌നേഹവും അലിവും ചേര്‍ന്ന കലാരൂപങ്ങള്‍ക്ക് കഴിയുമെന്ന് ഞാന്‍ കരുതുന്നു.
4. ഗസലുകള്‍, നാടകങ്ങള്‍, കാവ്യാലാപനങ്ങള്‍, ഡോക്യുമെന്ററികള്‍ എല്ലാം പറ്റും. കഥാപ്രസംഗം പറ്റും. ഗതാനുഗതികത്വം പാടില്ലെന്ന് മാത്രം.
--
regards
cp
No comments:
Post a Comment