Friday, February 11, 2011

kochi metro


Vivek Anandan 7:24pm Feb 11
കൊച്ചി മെട്രോ: പ്രധാനമന്ത്രി അനുകൂല നിലപാടെടുക്കണമെന്ന് വി.എസ്‌ 
കേരളത്തിലെ ഏറ്റവും തിരക്കേറിയ നഗരമായ കൊച്ചിയുടെ ഗതാഗതക്കുരുക്ക് അഴിക്കാന്‍ സഹായിക്കുന്ന മെട്രോ റെയില്‍ പദ്ധതിക്ക് പ്രധാനമന്ത്രി അനുകൂല നിലപാട് സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി http://www.facebook.com/l/2c6c3LdcPVPd90cmB3zRX9hcgyQ;വി.എസ്.അച്യുതാനന്ദന്‍. വല്ലാര്‍പാടം ടെര്‍മിനലിന്റെ ഉദ്ഘാടനച്ചടങ്ങിലാണ് മുഖ്യമന്ത്രി ഈ ആവശ്യം ഉന്നയിച്ചത്. 

ഇന്ത്യയിലെ തന്നെ ഏറ്റവും തിരക്കുള്ള നഗരങ്ങളിലൊന്നായി കൊച്ചി മാറിക്കൊണ്ടിരിക്കുകയാണ്. വല്ലാര്‍പാടം ടെര്‍മിനല്‍ ഉള്‍പ്പെടെയുള്ള വമ്പന്‍ പദ്ധതികള്‍ വരുന്നതോടെ കൊച്ചിയിലെ ഗതാഗതക്കുരുക്ക് ഇനിയും കൂടും. ഈ സാഹചര്യത്തിലാണ് കൊച്ചി മെട്രോ റെയില്‍ പദ്ധതി ആവിഷ്‌ക്കരിച്ചത്. എന്നാല്‍ പദ്ധതിക്ക് ഇനിയും കേന്ദ്രത്തില്‍ നിന്ന് പച്ചക്കൊടി ഉയര്‍ന്നിട്ടില്ല. ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രി മുന്‍കൈയെടുത്ത് പദ്ധതി നടപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു. 

വല്ലാര്‍പാടം പദ്ധതിക്കായി സ്ഥലം നല്‍കിയവര്‍ക്ക് ജോലി ഉറപ്പാക്കണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു. എല്‍എന്‍ജി ടെര്‍മിനല്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 
കടപ്പാട് മാതൃഭൂമി


--
regards
cp

No comments:

Post a Comment