|
...........2 ജി സ്‌പെക്ട്രം ലൈസന്‍സ് വിലതാഴ്ത്തി നല്‍കിയതു മൂലം ഖജനാവിന് 1,76,000 കോടി രൂപ നഷ്ടമായി എന്ന് കണ്ടെത്തിയ ഓഡിറ്റര്‍ ആന്റ് അക്കൗണ്ടന്റ് ജനറല്‍ വിനോദ് റായിയെ ആക്ഷേപിക്കുകയാണ് ടെലികോം വകുപ്പ് ഇപ്പോള്‍ കൈകാര്യം ചെയ്യുന്ന മന്ത്രി കപില്‍ സിബല്‍ ചെയ്തത്. ഖജനാവിന് ഒരു പൈസയുടെ പോലും നഷ്ടമുണ്ടായിട്ടില്ല എന്ന മന്ത്രി കപില്‍ സിബലിന്റെ വാദം പൊളിക്കുന്നത് മന്ത്രി രാജയുടെ രാജിതന്നെയാണ്.
മാത്രമല്ല ഇത്തരത്തില്‍ ഒരു കൊള്ള നടന്നിട്ടില്ലെങ്കില്‍, ഒരു രൂപപോലും സര്‍ക്കാര്‍ ഖജനാവിന് നഷ്ടം ഉണ്ടായിട്ടില്ലെങ്കില്‍ എന്തിനാണ് കേന്ദ്രസര്‍ക്കാര്‍ പബ്ലിക്ക് അക്കൗണ്ട്‌സ് കമ്മറ്റിയെ അന്വേഷണ ചുമതല ഏല്‍പ്പിച്ചത്?
സുപ്രിംകോടതിയുടെ മേല്‍ നോട്ടത്തില്‍ തന്നെ സി ബി ഐ അന്വേഷണത്തിന് ഉത്തരവ് ഇട്ടത് എന്തുകൊണ്ട്?
പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് ഒഴിച്ചുള്ള മഹാഭൂരിപക്ഷം വരുന്ന അംഗങ്ങള്‍ പരോക്ഷമായും പരസ്യമായും ജെ പി സി അന്വേഷണത്തെ പിന്തുണയ്ക്കുന്നത് എന്തിന് ?
മന്ത്രി കപില്‍ സിബിലോ കോണ്‍ഗ്രസ് വക്താക്കളായ മനീഷ് തിവാരിയോ, അഭിഷേക് സിംഗ്‌വിയോ എത്രമാറ്റി പറയാന്‍ ശ്രമിച്ചാലും വളച്ചൊടിക്കാന്‍ ശ്രമിച്ചാലും ആ ശ്രമങ്ങളെല്ലാം എന്തുകൊണ്ട് വിശ്വസനീയമാകുന്നില്ല ?
Courtesy: Yoonus Valappil
No comments:
Post a Comment