Wednesday, February 16, 2011

ബാലകൃഷ്‌ണ പിള്ളയ്‌ക്കെതിരേ ജാമ്യമില്ലാ വാറന്റ്‌


Yoonus Valappil 1:45am Feb 17
ബാലകൃഷ്‌ണ പിള്ളയ്‌ക്കെതിരേ ജാമ്യമില്ലാ വാറന്റ്‌; നാളെ കീഴടങ്ങും......

ഇടമലയാര്‍ കേസില്‍ സുപ്രീംകോടതി ശിക്ഷിച്ച മുന്‍മന്ത്രി ആര്‍. ബാലകൃഷ്‌ണപിള്ളയടക്കം മൂന്നു പ്രതികള്‍ക്കെതിരേ കൊച്ചിയിലെ പ്രത്യേക കോടതി ജാമ്യമില്ലാ അറസ്‌റ്റ് വാറന്റ്‌ പുറപ്പെടുവിച്ചു. ശനിയാഴ്‌ചയ്‌ക്കകം വാറന്റ്‌ നടപ്പാക്കാന്‍ പോലീസിനോടു നിര്‍ദേശിച്ചു. കോടതിയില്‍ കീഴടങ്ങാന്‍ സാവകാശം തേടി ബാലകൃഷ്‌ണപിള്ള സമര്‍പ്പിച്ച ഹര്‍ജി തള്ളി. നാളെ കോടതിയില്‍ കീഴടങ്ങുമെന്നു പിള്ള കൊട്ടാരക്കരയിലെ വസതിയില്‍ വ്യക്‌തമാക്കി.

തനിക്കെതിരായ വിധിയോടുള്ള ജനങ്ങളുടെ എതിര്‍പ്പ്‌ നിയമസഭാ തെരഞ്ഞെടുപ്പില്‍http://www.facebook.com/l/c629foT0DpV8LL_Z330qqR3b2fA/എല്‍.ഡി.എഫിനു കനത്ത തിരിച്ചടിയാകുമെന്നു പിള്ള മുന്നറിയിപ്പു നല്‍കി. (അഴിമതിക്കാരെ പൂവിട്ടു പൂജിക്കുന്ന മൂല്യ രഹിത്യത്തെ ആരാധിക്കുന്നവര്‍ ആണ് ഈ നാട്ടിലെ ജനങ്ങള്‍ എന്നാണോ പിള്ള കരുതുന്നത്? )

--
regards
cp

No comments:

Post a Comment