Sunday, March 27, 2011

Fwd: book release



---------- Forwarded message ----------
From: azeez tharuvana <azeeztharuvana@gmail.com>
Date: Sat, Mar 26, 2011 at 3:33 PM
Subject: book release
To: cp <cpaboobacker@gmail.com>


--
Dr.Azeez Tharuvana
Editor
Kerala Bhasha Institute
Cherootty Road
Calicut-1എwww.azeeztharuvana.blogspot.com
drazeeztharuvana@gmail.com
azeeztharuvana@gmail.com
Ph.09049657534
9447964794



--
regards
cp

Thursday, March 24, 2011

പുരസ്കാരങ്ങളുടെ പെരുമഴക്കാലം


(Posted by Balu Melethil)
ഇടതുപക്ഷ ജനാധിപത്യമുന്നണി സര്ക്കാര് വികസനവീഥിയിലൂടെഉജ്വലമായ മുന്നേറ്റമാണ് നടത്തിയത്. ഇതിന് തെളിവാണ് കേരളം നേടിയവിവിധ ദേശീയ- അന്തര്ദേശീയ പുരസ്കാരങ്ങള്‍. കേന്ദ്രസര്ക്കാരുംദേശീയ മാധ്യമങ്ങളും അന്താരാഷ്ട്ര ഏജന്സികളും നല്കിയപുരസ്കാരങ്ങള് ജനകീയസര്ക്കാരിന്റെ തൊപ്പിയിലെപൊന്തൂവലുകളാണ്. പ്രധാന പുരസ്കാരങ്ങള് ഇവ.


* 
രാജ്യത്തെ മികച്ച സംസ്ഥാനത്തിനുള്ള ബെസ്റ് ബിഗ് സ്റേറ്റ് അവാര്ഡ്
* മികച്ച സംസ്ഥാനത്തിനുള്ള ഡയമണ്ട് സ്റേറ്റ് അവാര്ഡ്
* അടിസ്ഥാനസൌകര്യവികസനം, പരിസ്ഥിതി, ആരോഗ്യസംരക്ഷണം,വികസനം എന്നീ മേഖലകളിലെ പ്രവര്ത്തനം പരിഗണിച്ച് മികച്ചസംസ്ഥാനത്തിനുള്ള സിഎന്എന്‍- ഐബിഎന് പുരസ്കാരം
* സംസ്ഥാനങ്ങളിലെ മികച്ച ക്രമസമാധാനപാലനത്തിന് ഇന്ത്യാടുഡേപുരസ്കാരം തുടര്ച്ചയായി മൂന്നുവര്ഷം
* പാലക്കാട് പാലക്കാട് ടൗണ് സൗത്ത് പൊലീസ് സ്റേഷന് യുഎന്പുരസ്കാരം
* സമഗ്ര ആരോഗ്യ ഇന്ഷുറന്സ് ഫലപ്രദമായി നടപ്പാക്കിയതിന്തൊഴില്വകുപ്പിന് പുരസ്കാരം
* ശുചിത്വപദ്ധതികള് ഫലപ്രദമായി നടപ്പാക്കിയതിന് രാഷ്ട്രപതി നല്കുന്നനിര്മല് ഗ്രാമപുരസ്കാരം ഏറ്റവും കൂടുതല് കേരളത്തിന്
* ആരോഗ്യ വിദ്യാഭ്യാസരംഗത്തെ ഏറ്റവും മികച്ച സംസ്ഥാനത്തിനുള്ളഐബിഎന്‍ 7 ഡയമണ്ട് സ്റ്റേറ്റ് അവാര്ഡ്
* ഏഷ്യയിലെ മികച്ച വിനോദസഞ്ചാരകേന്ദ്രത്തിനുള്ള സ്മാര്ട്ട് ട്രാവല്ഏഷ്യ അവാര്ഡ്, മികച്ച ടൂറിസം സ്റ്റേറ്റിനുള്ള സിഎന്ബിസി അവാര്ഡ്,പസഫിക് ട്രാവല് അസോസിയേഷന് അവാര്ഡ്
* ഏഷ്യയിലെ മികച്ച ഒഴിവുകാല വിനോദസഞ്ചാരകേന്ദ്രമായി സ്മാര്ട്ട്രാവല് ഏഷ്യ തെരഞ്ഞെടുത്തത് കേരളത്തെ
* ട്രാവല് ഏജന്റ്സ് ഫെഡറേഷന് ഓഫ് ഇന്ത്യ (ടാഫി) യുടെ മികച്ചആഭ്യന്തര ടൂറിസം ബോര്ഡിനുള്ള പുരസ്കാരത്തിനും മികച്ച സംസ്ഥാനവിപണന പ്രചാരണത്തിനുള്ള ടൂഡെയ്സ് ട്രാവലര് പ്ളാറ്റിനംഅവാര്ഡും
* പഞ്ചായത്ത് രാജ് പ്രവര്ത്തനങ്ങളിലൂടെ ജനങ്ങളുടെശാക്തീകരണത്തിനും പദ്ധതികള്ക്കായി ഏറ്റവും പ്രയോജനകരമായിഫണ്ട് വിനിയോഗിച്ചതിനും അവാഡ്
* - ഗ്രാന്റ്സ് പദ്ധതിയ്ക്ക് 2011ലെ -ഗവേണന്സ് ദേശീയപുരസ്കാരം
* 2008, 2010 വര്ഷങ്ങളില് ദേശീയ ഊര് സംരക്ഷണ അവാര്ഡ്
* ഊര്ജമേഖലയിലെ മികച്ച പ്രവര്ത്തനം നടത്തുന്ന മൂന്ന്സംസ്ഥാനങ്ങളിലൊന്നായി കേരളം
* രാജ്യത്തെ രണ്ടാമത്തെ മികച്ച ഊര് ഉപയുക്തതയുള്ള ബോര്ഡിനുള്ളപുരസ്കാരം കെഎസ്ഇബിയക്ക്
* ശുദ്ധജല വിതരണ രംഗത്ത് മികച്ചപ്രകടനം കാഴ്ച വച്ചതിന് ഇന്ത്യ ടുഡേഏര്പ്പെടുത്തിയ ഭാരത് നിര്മാണ് അവാര്ഡ്-2009
* അധികാരവികേന്ദ്രീകരണത്തിന് മേല്നോട്ടം വഹിക്കാനുള്ള സുലേഖപദ്ധതിക്കും ഹയര്സെക്കന്ഡറി അലോട്ട്മെന്റിനുള്ള ഏകജാലകം,സേവന തുടങ്ങിയ പദ്ധതികള്ക്കും ദേശീയാംഗീകാരം
* കേന്ദ്രസര്ക്കാരിന്റെ ഇന്ദിരാപ്രിയദര്ശിനിവൃക്ഷമിത്രപുരസ്കാരംതുടര്ച്ചയായി രണ്ടുവര്ഷവും കേരളത്തിന്.
(അവലംബം: ഫേസ്ബുക്ക്‌- റഫീക്ക്അലി കൊള്ളിയത്ത്‌) 



Wednesday, March 23, 2011

കോഴിക്കോട് ജില്ലയിലെ LDF സ്ഥാനാര്ഥികള്.

കോഴിക്കോട്ജില്ലയിലെ LDF സ്ഥാനാര്ഥികള്‍.‍ (Posted by Balu Melethil)
പ്രദീപ്കുമാര്
കോഴിക്കോട്നോര്ത്ത്
‍ ‍‌
നഗരത്തിന്റെ മുഖഛായ മാറ്റിയ വികസനപ്രകര്ത്തനങ്ങള്ക്ക്ചുക്കാന്പിടിച്ച പ്രദീപ്കുമാറിനു ഇത്രണ്ടാം അങ്കം. വിദ്യാര്ഥി-യുവജന പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തെത്തിയ ഇദ്ദേഹം സംസ്ഥാനത്തിനാകെ മാതൃകയാകുന്ന നിരവധി വികസനനേട്ടങ്ങളാണ്അഞ്ച്വര്ഷത്തിനുള്ളില്നഗരത്തിനു സമ്മാനിച്ചത്‌.

കോഴിക്കോട്ജില്ലാ കൗണ്സില്അംഗം, കലിക്കറ്റ്യുണിവേര്സിറ്റി ചെയര്മാന്എന്നീ നിലകളിലും ജനസമ്മതി നേടി.

നഗരത്തിലെ സാമൂഹ്യ-രാഷ്ട്രീയ മണ്ഡലങ്ങളില്നിറഞ്ഞു നില്ക്കുന്ന പ്രദീപ്കുമാര്മണ്ഡലത്തില്നടത്തിയ പ്രവര്ത്തന മികവുമായാണ്വീണ്ടും പോരാട്ടത്തിനിറങ്ങുന്നത്‌.


കെ.കെ.ലതിക
കുറ്റിയാടി നിയോജകമണ്ഡലം


പഞ്ചായത്ത് പ്രസിഡന്റില്നിന്നും ഒരുനാടിന്റെയാകെ ജനകീയനേതാവായി വളര്ന്ന കെ.കെ.ലതിക ഇത് 2ാം തവണയാണ് നിയമസഭയിലേക്ക് ജനവിധി തേടുന്നത്. 10 വര്ഷക്കാലം പഞ്ചായത്ത് പ്രസിഡന്ര് എന്ന നിലയില്നടത്തിയ പ്രവര്ത്തന മികവിലാണ് ഇവര്‍ 2006 ല്മേപ്പയ്യൂര്നിയേജക മണ്ഡലത്തില്ജനവിധി തേടിയത്. മണ്ഡലത്തില്നടത്തിയ വികസന പ്രവര്ത്തനങ്ങളുടെ പിന്തുണയുമായാണ് ഇത്തവണ മത്സരരംഗത്തിറങ്ങിയത്. ജനാധിപത്യ മഹിളാ അസോസിയേഷന്നേതാവും സി.പി.(എം) ജില്ലാ കമ്മിറ്റി അംഗവുമാണ്. ദീര്ഘകാലം പാര്ടിയുടെ കുന്നുമ്മല്ലോക്കല്കമ്മിറ്റി സെക്രട്ടറിയായി പ്രവര്ത്തിച്ചിട്ടുണ്ട്.



കെ.കുഞ്ഞമ്മദ്മാസ്റ്റര്
പേരാമ്പ്ര നിയോജകമണ്ഡലം

നാടിന്റെ മനസ്സറിഞ്ഞ ജനനായകന് നിയമസഭാതെരഞ്ഞെടുപ്പില്ഇത് രണ്ടാം അങ്കം. യുവജനപ്രസ്ഥാനമായ കെ.എസ്.വൈ.എഫിലൂടെ രാഷ്ട്രീയ പ്രവേശം. രണ്ടാം തവണയാണ് പേരാമ്പ്രയില്നിന്നും ജനവിധി തേടുന്നത്.എം.എല്‍. എന്നനിലയില്മണ്ഡലത്തിന് സമ്മാനിച്ച വികസനകുതിപ്പ് ഇദ്ദേഹത്തിന് കരുത്തേകും.

എന്‍.ജി. - അദ്ധ്യാപകസമരത്തിലും യുവജനപ്രക്ഷോഭങ്ങളിലും നേതൃപരമായ പങ്കുവഹിച്ചു. 12 വര്ഷം പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റായിരുന്നു.


എളമരം കരീം
ബേപ്പൂര് നിയോജകമണ്ഡലം

വികസന വഴിയില് സമാനതകളില്ലാത്ത നേട്ടങ്ങളെത്തിച്ചതിന്റെ തിളക്കവുമായാണ് എളമരം കരീം രണ്ടാം തവണയും ജനവിധി തേടുന്നത്. വ്യവസായ മന്ത്രിയെന്ന നിലയില് നടത്തിയ പ്രവര്ത്തനങ്ങള്ക്കൊപ്പം മണ്ഡലത്തിന്റെ മുഖച്ഛായ മാറ്റുന്ന പ്രവര്ത്തനങ്ങള്ക്ക് നേതൃത്വം നല്കാനും അദ്ദേഹത്തിനായി.
സ്ഥാനാര്ത്ഥിയായി ജനകീയ നേതാവിനെ ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് ബേപ്പൂരിലെ ജനങ്ങള്.വ്യവസായ മന്തിയെന്നനിലയില് നടത്തിയ ഇച്ഛാശക്തിയോടെയുള്ള പ്രവര്ത്തനം സംസ്ഥാനത്തിന്റെ വ്യവസായ മേഖലക്കാകെ പുതുവെളിച്ചം പകര്ന്നു. യുഡി.എഫ് ദുര്ഭരണം ശവപ്പറമ്പാക്കിയ വ്യവസായ മേഖല ലോകത്തിന് തന്നെ മാതകയാവും വിധം വളര്ന്നു.ബേപ്പൂര് കല്ലടിത്തോട്ടില് കിന്ഫ്ര മറൈന്പാര്ക്ക് , ഒളവണ്ണയില് ഡിസ്കോ ടൂര്ള്റൂം കം ഡിസൈനിംഗ് സെന്റര്, നല്ലളത്ത് മുള തറയോട് ഫാക്ടറി, രാമനാട്ടുകരയില് അഡ്വാന്സ് ടെക്നോളജി പാര്ക്ക്, തുടങ്ങിയ വ്യവസായ സംരംഭങ്ങള് പുതുതായി ആരംഭിച്ചു. കഴിഞ്ഞ സര്ക്കാരിന്റെ കാലത്ത് അടച്ചുപൂട്ടല് ഭീഷണി നേരിട്ട ചെറുവണ്ണൂര് സ്റ്റീല് കോപ്ലക്സും സെയിലുമായിട്ടുള്ള സംയുക്ത സംരംഭത്തിന് തുടക്കം കുറിച്ചതും ചാലിയത്ത് പ്രതിരോധ വകുപ്പിന് കീഴില് യുദ്ധക്കപ്പല് രൂപകല്പ്പനാകേന്ദ്രം സ്ഥാപിച്ചതും എടുത്തുപറയക്കത്തനേട്ടമാണ്.
മാവൂര്ഗോളിയാര് റയോണ്സിലെ കരാര്തൊഴലാളികളെ സംഘടിപ്പിച്ചാണ് ട്രേഡ് യൂനിയന് രംഗത്ത് സജീവമായത്. തൊഴിലാളി യൂനിയന് പ്രവര്ത്തനത്തിലൂടെ രാഷ്ട്രീയ രംഗത്തെത്തിയ കരീം 4ാമത്തെ തവണെയാണ് നിയമസഭയിലേക്ക് മത്സരിക്കുന്നത്.


പുരുഷന്‍ കടലുണ്ടി
ബാലുശ്ശേരി നിയോജകമണ്ഡലം

കേരള സാഹിത്യ അക്കഡമി സെക്രട്ടറി എന്ന നിലയില്സംസ്ഥാനത്തെ സാമൂഹ്യ സാംസ്കാരിക മണ്ഡലത്തില്നിറസാന്നിധ്യമാണ്പുരുഷന്കടലുണ്ടി. നാടക-സിനിമാ രംഗത്തെ അറിയപ്പെടുന്ന കലാകാരനാണ്ബാലുശ്ശേരി മണ്ഡലത്തിലെ സി പി എം സ്ഥാനാര്ഥി. കെ എസ്വൈ എഫിലൂടെ രാഷ്ട്രീയരംഗത്ത്സജീവമായി. അരിവില വര്ദ്ധനക്കെതിരെ സമരം നയിച്ചതിനും, അടിയന്തിരാവസ്ഥക്കാലത്ത്തെരുവ്നാടകം അവതരിപ്പിച്ചതിനും അറസ്റ്റിലായി.

അറിയപ്പെടുന്ന നാടക രചയിതാവായ പുരുഷന്കടലുണ്ടിക്ക്ഒട്ടേറെ പുരസ്കാരങ്ങള്ലഭിച്ചിട്ടുണ്ട്‌. അഞ്ചോളം സിനിമകളില്സഹസംവിധായകനായിട്ടുണ്ട്‌. മാവൂര്ഗ്വാളിയോര്റയോണ്സ്ജീവനക്കാരനായിരുന്നു.

പുരോഗമന കലാസാഹിത്യസംഘം വൈസ്പ്രസിഡന്റ്‌, സാംസ്കാരിക ക്ഷേമനിധി ബോര്ഡ്അംഗം, കേരള പട്ടികജാതി-വര് വികസന കോര്പ്പറേഷന്ഡയറക്ടര്തുടങ്ങി ഒട്ടേറെ സ്ഥാനങ്ങളില്സ്തുത്യര്ഹമായ പ്രവര്ത്തനം കാഴ്ച്ച വെച്ചു

സി പി മുസഫര്‍ അഹമ്മദ്‌.
കോഴിക്കോട്സൗത്ത്നിയോജകമണ്ഡലം.
മുഖവുര ആവശ്യമില്ലാതെ, കോഴിക്കോട്നഗരത്തിനു സുപരിചിതനായ യുവ നേതാവാണ്കോഴിക്കോട്സൗത്ത്മണ്ഡലത്തില്നിന്ന് ജനവിധി തേടുന്ന സി പി മുസഫര്അഹമ്മദ്‌. ഇതേ മണ്ഡലത്തില്നേരത്തെ ജനപ്രതിനിധിയായിരുന്ന സി പി എം നേതാവ്സി പി കുഞ്ഞുവിന്റെ മകന്‍. കഴിഞ്ഞ കോര്പ്പറേഷന്തിരഞ്ഞെടുപ്പില്പയ്യാനക്കല്ഡിവിഷനില്നിന്ന് വന്ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ട മുസാഫര്സി പി എം സൗത്ത്ഏരിയകമ്മറ്റി അംഗമാണ്‌.

എസ്എഫ് യിലൂടെയാണ്രാഷ്ട്രീയരംഗത്ത്വന്നത്‌. വിവിധ ടി യു/ കായിക സംഘടനകളുടെ ഭാരവാഹിയാണ്



കെ ശശീന്ദ്രന്
എലത്തൂര്മണ്ഡലം


അരനൂറ്റാണ്ടുകാലത്തെ പൊതുപ്രവര്ത്തനത്തിന്റെ കരുത്തുറ്റ അനുഭവസമ്പത്തുമായാണ് കെ ശശീന്ദ്രന്ജില്ലയില്രണ്ടാമൂഴത്തിനിറങ്ങുന്നത്‌. 2006ല്ബാലുശ്ശേരിയില്നിന്ന് നിയമസഭയിലെത്തി. ഇത്തവണ പുതുതായി രൂപീകരിച്ച എലത്തൂരിലാണ്മത്സരിക്കുന്നത്‌.

എന്സി പി ദേശീയ പ്രവര്ത്തകസമിതി അംഗമായ ശശീന്ദ്രന്കെ എസ്യുവിലൂടെയാണ്പൊതുരംഗത്തേക്ക്വന്നത്‌. 1980ല്കോണ്ഗ്രസ്സ്യു വിലൂടെ ഇടതുപക്ഷത്തേക്ക്വന്നു, 1982 മുതല്‍ 99 വരെ കോണ്ഗ്രസ്സ്എസ്സിന്റെയും പിന്നീട്എന്സി പിയുടേയും സംസ്ഥാന ജനറല്സെക്രട്ടറിയായി പ്രവര്ത്തിച്ചു.


അഡ്വ: പി ടി റഹിം
കുന്നമംഗലം മണ്ഡലം


മുസ്ലിം ലീഗിന്റെ ഉരുക്കുകോട്ടയായ കൊടുവള്ളിയില്വിജക്കൊടി പാറിച്ച ആത്മവിശ്വാസവുമായാണ്അഡ്വ: പി ടി റഹിം ഇത്തവണയും ജനവിധി തേടുന്നത്‌. കുന്നമംഗലം മണ്ഡലത്തിലെ ഇടതുപക്ഷ സ്വതന്ത്രനാണ്ഇദ്ദേഹം.

മുസ്ലിം ലീഗ്നേതൃത്വത്തിന്റെ മാഫിയാ കൂട്ടുകെട്ടിലും ദുര്ഭരണത്തിലും പ്രതിഷേധിച്ചാണ്റഹിം പാര്ട്ടിക്കുള്ളില്പോരാട്ടത്തിനിറങ്ങിയത്‌. കഴിഞ്ഞ തെരഞ്ഞടുപ്പില്ലീഗ്നേതൃത്വത്തെ ഞെട്ടിച്ച്നിയമസഭയിലെത്തി. 12 വര്ഷം ഗ്രാമപഞ്ചായത്ത്പ്രസിഡന്റായി പ്രവര്ത്തിച്ച റഹിം മുന്പ്മുസ്ലിം ലീഗിന്റെ നേതൃത്ത്വത്തിലെ പ്രമുഖനായിരുന്നു.


കെ വിജയന്
നാദാപുരം മണ്ഡലം


സി പി സംസ്ഥാനകൗണ്സില്അംഗം കെ വിജയനു നിയമസഭയിലേക്ക്ഇത്കന്നിയങ്കം. രാഷ്ട്രീയരംഗത്തും പൊതുജീവിതത്തിലും കൈവരിച്ച സംശുദ്ധ വ്യക്തിത്വവുമായാണ്വിജയന്തെരഞ്ഞെടുപ്പ്കളത്തിലിറങ്ങുന്നത്‌.

വിദ്യാര്ഥി-യുവജന പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തെത്തി. എസ്എഫ്‌, വൈ എഫ്എന്നിവയുടെ ജില്ലാ ഭാരവാഹിയായിരുന്നു. 15 വര്ഷം സി പി കോഴിക്കോട്ജില്ലാ സെക്രട്ടറിയായി പ്രവര്ത്തിച്ചു. ട്രേഡ്യൂണിയന്രംഗത്തും സജീവസാന്നിധ്യമാണ്‌.


ജോര്ജ്എം തോമസ്
തിരുവമ്പാടി മണ്ഡലം


മലയോര കര്ഷക കുടിയേറ്റ ജനതയുടെ വികസന സ്വപ്നങ്ങള്ക്ക്നിറം പകര്ന്ന് ജനഹൃദയങ്ങളില്ഇടം നേടിയാണ്ജോര്ജ്എം തോമസ്തിരുവമ്പാടിയില്രണ്ടാം മത്സരത്തിനിറങ്ങുന്നത്‌. ഡി വൈ എഫ്ഐയിലൂടെ പൊതുരംഗത്തെത്തി.

സി പി എം ജില്ലാക്കമ്മറ്റി അംഗമാണ്‌.കര്ഷകസംഘം സംസ്ഥാനക്കമ്മറ്റി അംഗം, ജില്ലാ ജോയന്റ്സെക്രട്ടരി, മുക്കം എം എസ്സഹകരണ ആശുപത്രി പ്രസിഡന്റ്എന്നീ നിലകളിലും പ്രവര്ത്തിക്കുന്നു.


കെ ദാസന്
കൊയിലാണ്ടി മണ്ഡലം


നഗരസഭാ ചെയര്മാനെന്ന നിലയില്നേടിയ ജനപിന്തുണയുമായാണ്കെ ദാസന്ജനവിധി തേടുന്നത്‌. പത്തു വര്ഷം തുടര്ച്ചയായി നഗരസഭയെ നയിച്ച്കേന്ദ്ര-സംസ്ഥാന സര്ക്കാറുകളുതേതടക്കം നിരവധി അവാര്ഡുകള്നേടിയെടുത്തു.

കെ എസ്വൈ എഫിലൂടെ പൊതുരംഗത്തെത്തിയ ദാസനു പ്രവര്ത്തനത്തിനിടെ പല തവണ പോലീസ്മര്ദ്ദനമേറ്റു. ജയില്വാസവും അനുഭവിക്കേണ്ടി വന്നിട്ടുണ്ട്‌.

സി പി എം ജില്ലാക്കമ്മറ്റി അംഗം, സി ടി യു ജില്ലാ വൈസ്പ്രസിഡന്റ്‌, സംഥാനക്കമ്മറ്റി അംഗം, അഖിലേന്ത്യാ ജനറല്കൗണ്സില്അംഗം എന്നീ നിലകളില്പ്രവര്ത്തിക്കുന്നു.


എം മെഹബൂബ്
കൊടുവള്ളി മണ്ഡലം


വിദ്യാര്ഥിപ്രസ്ഥാനത്തിലൂടെ വളര്ന്ന് ജനനേതാവായി മാറിയ എം മെഹബൂബ്ആദ്യമായാണ്നിയമസഭയിലേക്ക്ജനവിധി തേടുന്നത്‌. അത്തോളി ഗ്രാമപഞ്ചായത്ത്പ്രസിഡന്റ്എന്ന് നിലയില്ഏഴരക്കൊല്ലത്തിലധിക പ്രശംസനീയമായി പ്രവര്ത്തിച്ചു.

സി പി എം ജില്ലാക്കമ്മറ്റി അംഗവും കര്ഷകസംഘം ജില്ലാ ജോയന്റ്സെക്രട്ടറിയുമാണ്‌. സഹകാരി എന്ന നിലയില്ജില്ലയിലാകെ അറിയപ്പെടുന്ന മെഹബൂബ്ജില്ലാ സഹകണ ബാങ്ക്പ്രസിഡന്റും, സംഥാന സഹകരണബാങ്ക്ഡയരക്ടറുമാണ്‌.