Friday, February 11, 2011

Raja gets 3000 crores.


Yoonus Valappil 11:37am Feb 11
ഒരു സമൂഹം ജീര്ണതതയിലേക്ക് കൂപ്പുകുത്തുമ്പോള്‍ വിചാരണ ചെയ്യപ്പെടുന്നത് ആ സമൂഹത്തിന്റെ മൂല്യ വ്യവസ്തിയാണ്. ധാര്മി്കതയാണ്. സംസ്കാരമാണ്.

ടു ജി സ്‌പെക്ട്രം ഇടപാടില്‍ ടെലികോം മുന്മ ന്ത്രി എ. രാജയ്ക്കു 3000 കോടി രൂപ കൈക്കൂലി ലഭിച്ചതായി സിബിഐയും എന്ഫോംഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റും!

ഇത് നാം ഇന്നറിയുന്ന കാര്യം. അറിയാതെ കിടക്കുന്ന ഒട്ടനവധി അഴിമതികള്‍ ഒട്ടും നിലവാരം ഇല്ലാത്ത നമ്മുടെ രാജ്യത്തെ ചൂഷക വര്ഗ്ഗി വ്യവസ്ഥിതിയില്‍ നടക്കുന്നു. അത് കൊണ്ടാണ് കള്ളപ്പണ നിക്ഷേപത്തില്‍ ലോകത്തെ ഒന്നാംകിട രാജ്യമായി ഇന്ത്യ മാറി തീര്ന്നമത്.

ഇപ്പോയും വലിയൊരു വിഭാഗം ജനങ്ങള്‍ ഉറങ്ങി കൂടുകയാണ്. രാഷ്ട്രീയത്തില്‍ സക്രിയമായി ഇടപെടുന്നില്ല. ഭരണ തലത്തിലെ കള്ള നാണയങ്ങളെ തിരിച്ചറിയുന്നില്ല. സമ്പന്ന കുത്തക വര്ഗ്ങ്ങള്‍ ഭരണത്തില്‍ ഇരിക്കുന്ന കള്ളന്മാരുമായി പങ്കു കച്ചവടം നടത്തുവാന്‍ കനത്ത പണകെട്ടുകളുമായി അധികാര കേന്ദ്രങ്ങളില്‍ വിലസുന്നു.

ടുണീഷ്യയിലും ഈജിപ്തിലും , ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലും ജനത ഉണര്‍ന്നത് പോലെ എന്നാണാവോ നമ്മുടെ രാജ്യത്തെ ഉറങ്ങുന്നവര്‍ ഉണരുക? എന്നാണാവോ അവര്‍ക്ക് നേരം വെളുക്കുക ?


--
regards
cp

No comments:

Post a Comment