Shams Balusseri | 1:22pm Jan 25 |
പ്രതി വിപ്ലവം
------------------
എത്ര പഴകിയാലും
അച്ഛനൊന്നും മറക്കാറില്ല .
പഴയ പിച്ചള വിളക്ക്
രാവിലെ കറ കളയാന്‍
പുളിവെള്ളത്തില്‍ മുക്കി വെക്കും .
വൈകുന്നേരം
തേച്ചു മിനുക്കി
കണ്ണാടി തിളക്കമാക്കും.
എള്ള ണ്ണയും വെളിച്ചെണ്ണയും
സമം ചേര്‍ത്ത് നിറയ്കും
നേര്‍ത്ത തുണി കൊണ്ടൊരു
ഒറ്റ തിരി യിടും .
സന്ധ്യയായാല്‍
അമ്പലത്തിലൊരു അധികാരത്തിരി
പാരമ്പര്യങ്ങളുടെ
പൂജാമുറിലൊരു നിറ വിളക്ക് ,
അസ്ഥിമാടത്തിലൊരു
ഓര്‍മകളുടെ തിരി,
വാടിയ തുളസി തറയിലൊരു
മെലിഞ്ഞ ഒറ്റ തിരി.
നേരം ഇരുട്ടിയാല്‍
തേച്ചു മിനുക്കിയ പിച്ചള വിളക്ക്
ഉമ്മറപ്പടിയില്‍
കുഴലൂരി കത്തിച്ചു വെക്കും .
വിളക്ക് കെടാതിരിക്കാന്‍
പാതിരാവോളം
ചാരു കസാരയില്‍ കാവലിരിക്കും .
അവസാനത്തെ
കമ്യുണിസ്റ്റ് പാറ്റയും കരിഞ്ഞു മരിക്കണം .
----------------------------------------------ഷംസ്
------------------
എത്ര പഴകിയാലും
അച്ഛനൊന്നും മറക്കാറില്ല .
പഴയ പിച്ചള വിളക്ക്
രാവിലെ കറ കളയാന്‍
പുളിവെള്ളത്തില്‍ മുക്കി വെക്കും .
വൈകുന്നേരം
തേച്ചു മിനുക്കി
കണ്ണാടി തിളക്കമാക്കും.
എള്ള ണ്ണയും വെളിച്ചെണ്ണയും
സമം ചേര്‍ത്ത് നിറയ്കും
നേര്‍ത്ത തുണി കൊണ്ടൊരു
ഒറ്റ തിരി യിടും .
സന്ധ്യയായാല്‍
അമ്പലത്തിലൊരു അധികാരത്തിരി
പാരമ്പര്യങ്ങളുടെ
പൂജാമുറിലൊരു നിറ വിളക്ക് ,
അസ്ഥിമാടത്തിലൊരു
ഓര്‍മകളുടെ തിരി,
വാടിയ തുളസി തറയിലൊരു
മെലിഞ്ഞ ഒറ്റ തിരി.
നേരം ഇരുട്ടിയാല്‍
തേച്ചു മിനുക്കിയ പിച്ചള വിളക്ക്
ഉമ്മറപ്പടിയില്‍
കുഴലൂരി കത്തിച്ചു വെക്കും .
വിളക്ക് കെടാതിരിക്കാന്‍
പാതിരാവോളം
ചാരു കസാരയില്‍ കാവലിരിക്കും .
അവസാനത്തെ
കമ്യുണിസ്റ്റ് പാറ്റയും കരിഞ്ഞു മരിക്കണം .
----------------------------------------------ഷംസ്
--
regards
cp
No comments:
Post a Comment