Saturday, March 12, 2011

വിദ്യാഭ്യാസരംഗത്ത് സമഗ്രമായ ആധുനികവൽക്കരണം.


Yoonus Valappil 12:11am Mar 13
വിദ്യാഭ്യാസരംഗത്ത് സമഗ്രമായ ആധുനികവൽക്കരണം. ജനപന്കാളിത്തവും സാമൂഹിക നീതിയും ഉറപ്പാക്കി സമൂലമായ പരിഷ്കാരങ്ങള്‍ .
-----------------------------------------------------------
പ്രാഥമികതല വിദ്യാഭാസത്തിലും ഉന്നത വിദ്യാഭ്യാസത്തിലും ആധുനിക കരിക്കുലം ആവിഷ്കരിക്കുന്നത് മുതല്‍ നടപ്പിലാക്കുന്നത് വരെയുള്ള എല്ലായിടങ്ങളിലും ജനപന്കാളിത്തവും സാമൂഹിക നീതിയും ഉറപ്പാക്കി സമൂലമായ പരിഷ്കാരങ്ങള്‍ നടപ്പിലാക്കാന്‍ ഇടതു ജനാധിപത്യ മുന്നണി സര്ക്കാരിനു സാധിച്ചു.

ആലപ്പുഴയില്‍ പുതിയ ആര്ട്ട്‌‌സ് & സയന്സ് കോളേജ് തുടങ്ങി
പ്രധാനമായും പിന്നോക്ക മേഖലകളെ കേന്ദ്രീരീകരിച്ച് 18 അപ്ലൈഡ് സയന്‍സ് കോളേജുള്‍ ഐ.എച്ച്.ആര്‍.ഡി.യുടെ ആഭിമുഖ്യത്തില്‍ തുടങ്ങി.കൊല്ലത്ത് വെള്ളിമണ്ണില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി കേരളയും പൊന്നാനിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആന്റ് റിസര്‍ച്ചും ആരംഭിച്ചു.രണ്ട് മോഡല്‍ ഫിനിഷിംഗ് സ്കൂളുകള്‍ ഐ.എച്ച്.ആര്‍.ഡി.യുടെ കീഴില്‍ തുടങ്ങി.

ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്റ് ടെക്നോളജി (IIST) തിരുവനന്തപുരത്ത് 2007ല്‍ പ്രവര്‍ത്തനം ആരംഭിച്ചു.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യുക്കേഷന്‍ ആന്റ് റിസര്‍ച്ച് (IISER) തിരുവനന്തപുരത്ത് 2008 ല്‍ ആരംഭിച്ചു.
കാസര്‍ഗോഡ് കേന്ദ്ര സര്‍വ്വകലാശാല 2009 ല്‍ പ്രവര്‍ത്തനമാരംഭിച്ചു.
മലപ്പുറത്ത് അലിഗഡ് സര്‍വ്വകലാശാലയുടെ കേന്ദ്രം ഈ വര്‍ഷം പ്രവര്‍ത്തനം ആരംഭിക്കുന്നു.ഇതോടൊപ്പം ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മാസ് കമ്മ്യൂണിക്കേഷന്‍ ക്യാമ്പസ് 2011-ല്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതാണ്.

No comments:

Post a Comment