Saturday, March 5, 2011


Abdul Majeed 1:31am Mar 6
ചിന്താശക്തി നഷ്ടപ്പെട്ടിട്ടില്ലാത്തവര്‍ ഒന്നു നില്‍ക്കു,ഇതൊന്നു വായിയ്കൂ... ഒരു നിമിഷം ആലോചിയ്കൂ..സമ്മതി ദാനാവകാശം ശ്രദ്ധയോടെ വിനിയോഗിയ്കൂ.. 

ഈ വികസനത്തിനു ഒരു തുടര്‍ച്ച വേണ്ടേ? അതോ ഒരു കൂട്ടം കൊള്ളക്കാരെ ഇതെല്ലാം ഏല്‍പ്പിച്ചു കൊടുക്കണോ? 

കേരളത്തിന്റെ ചരിത്രത്തിലാദ്യമായിട്ടായിരിക്കും ഇത്രയും ആത്മവിശ്വാസത്തോടെ ഒരു മന്ത്രിസഭ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. പ്രവര്‍ത്തിയില്‍ പ്രൊഫഷണലിസം മുഖമുദ്രയാക്കിയ ജനങ്ങളോടൊപ്പം നിന്ന ഒരു അപൂര്‍വ്വ പരീക്ഷണമായിരുന്നു ഈ മന്ത്രിസഭയെന്ന് ആരും സമ്മതിക്കും.
ചെയ്ത കാര്യങ്ങള്‍ വച്ചുനോക്കിയാല്‍ വെറുതെ ഇലക്ഷന് നിന്നാല്‍ മാത്രം ഇടതുപക്ഷം ജയിക്കേണ്ടതാണ്. UDF എന്ന അഴിമതിക്കൂടാരലെ അഴിമതിയുടെയും പക്ഷപാതത്തിന്റെയും വര്‍ഗ്ഗീയതയുടേയും പെണ്‍വാണിഭങ്ങളുടെയും മാടമ്പിത്തരത്തിന്റെയും അപോസ്തലന്‍മാരെ നമുക്കിനിയും വേണോ? എന്തിനു ഒരു പരീക്ഷണം? 

ആരും മുദ്രാവാക്യങ്ങളില്‍ കേള്‍ക്കുന്നത് വിഴുങ്ങി വോട്ട് ചെയ്യണ്ടതില്ല. ഒന്നാലോചിച്ചുനോക്കൂ. ഈ കോമോളികള്‍ക്കും, ലും ഇടതുപക്ഷ മന്ത്രിസഭയ്ക്കും തമ്മില്‍ എന്തെങ്കിലും താരതമ്യമുണ്ടോ? മതവിരോധികള്‍ എന്ന് അവഹേളിക്കപ്പെടുന്ന ഇടതുപക്ഷമന്ത്രിസഭയോളം വിവിധ മതവിഭാഗങ്ങളിലെ സാധാരണക്കാരുടെ താല്പര്യങ്ങള്‍ സംരക്ഷിച്ച ഒരെണ്ണം മുമ്പ് ഉണ്ടായിട്ടുണ്ടോ?


No comments:

Post a Comment