Saturday, March 12, 2011
അരക്ഷിതമാകുന്ന രാജ്യതലസ്ഥാനം
--------------------------------------------
ഇന്ത്യയുടെ തലസ്ഥാനനഗരത്തില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്നാണ് ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് കഴിഞ്ഞ ദിവസം പരസ്യമായി പറഞ്ഞത്. രാജ്യ തലസ്ഥാനമായ ഡല്‍ഹിയിലെ മുഖ്യമന്ത്രി തന്നെ തന്റെ സംസ്ഥാനത്ത് സ്ത്രീകള്‍ക്ക് സുരക്ഷിതത്വമില്ലെന്നു തുറന്നു സമ്മതിക്കുമ്പോള്‍ സ്ഥിതിഗതികള്‍ എത്രമാത്രം വഷളായി കഴിഞ്ഞുവെന്നു വ്യക്തമാക്കുകയാണ്. ചൊവ്വാഴ്ച ഡല്‍ഹിയില്‍ നടന്ന രണ്ടു കൊലപാതകങ്ങളാണ് തലസ്ഥാനനഗരിയില്‍ സ്ത്രീകളുടെ സുരക്ഷിതത്വം അപകടത്തിലാണെന്ന് വീണ്ടും തെളിയിച്ചത്. കോളജ് വിദ്യാര്‍ഥിയായ രാധിക തന്‍വര്‍ പട്ടാപ്പകല്‍ വെടിയേറ്റു മരിച്ചു. അക്രമിയെ പിടികൂടാന്‍ ഇതുവരെ പൊലീസിനു കഴിഞ്ഞില്ല. മലയാളിയായ വീട്ടമ്മ അന്ന മാമ്മനും ചൊവ്വാഴ്ച കൊല ചെയ്യപ്പെട്ടു. അഭിഭാഷകയായ റിബെക്കാ മാമന്‍ ജോണിന്റെ അമ്മയാണ് അന്ന. കവര്‍ച്ചാസംഘമാണ് അന്നയെ കൊല ചെയ്തതെന്നാണ് പൊലീസിന്റെ നിഗമനം.
..............................................
കേന്ദ്ര ഭരണാധികാരികളുടെ മൂക്കിനു താഴെയാണ് സ്ത്രീകള്‍ക്ക് സുരക്ഷിതത്വമില്ലാത്ത സ്ഥിതി നിലനില്‍ക്കുന്നത്. ഡല്‍ഹി സംസ്ഥാനം ഭരിക്കുന്നത് കോണ്‍ഗ്രസാണ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment