Sunday, March 6, 2011

.

 "ഞങ്ങള്‍ സഖാക്കള്‍ക്ക് ഒരു സ്വപ്നമുണ്ട്.
ജാതിക്കും മതത്തിനും വേണ്ടി തമ്മില്തല്ലുന്ന വര്‍ഗീയവാടികളില്‍ നിന്ന് നാടിനെ രക്ഷിച്ചു ഒരു നല്ല ഭാരതം കെട്ടിപ്പടുക്കാനുള്ള സ്വപ്നം.
അഴിമതിയും കുതിരക്കച്ചവടവും മാത്രം കൈമുതലാക്കി രാജ്യം ഭരിച്ചുമുടിക്കുന്ന പെരുങ്കള്ളന്മാരെ അവസാനിപ്പിച്ചു നാട്ടില്‍ നന്മ മാത്രം വിളയിക്കാനുള്ള സ്വപ്നം...
കൂട്ടിക്കൊടുപ്പും പെണ്‍ വാണിഭവും നടത്തി ജനങ്ങള്‍ക്ക്‌ മുന്‍പില്‍ നല്ലപിള്ള ചമയുന്ന കഴുതപ്പുലിക്കുട്ടികളെയും അവര്‍ക്ക് ഓശാന പാടുന്ന ജനവഞ്ചകരെയും ജനങ്ങള്‍ക്ക്‌ മുന്നില്‍ തുണിയുരിച്ചു നിര്‍ത്താനുള്ള സ്വപ്നം...
സര്‍വ്വോപരി ജനോപകാരപ്രദമായ പദ്ധതികള്‍ നടപ്പാക്കി വികസനോന്മുഖമായ നയങ്ങള്‍ രൂപപ്പെടുത്തി കേരളത്തെ പുരോഗതിയിലേക്ക് കൈപിടിച്ച് നടത്താനുള്ള സ്വപ്നം...
ഒരു പരിധി വരെ ഞങ്ങള്‍ അത് പൂര്‍ത്തിയാക്കിയിരിക്കുന്നു..
ഇന്നല്ലെങ്കില്‍ നാളെ..
എല്ലാ സ്വപ്നങ്ങളും ഇന്നാട്ടിലെ സാധാരണക്കാരന് വേണ്ടി സാക്ഷാല്‍ക്കരിച്ചു അഭിമാനത്തോടെ ചെങ്കൊടി ഉയര്‍ത്തിപ്പിടിച്ചു ഞങ്ങള്‍ ഉറക്കെ വിളിക്കും..

Veliyancode Noufal 6:55pm Mar 6

No comments:

Post a Comment