Tuesday, March 8, 2011

രണ്ടുരൂപയ്ക് അരികൊടുക്കാന്‍ പാടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍

രണ്ടുരൂപയ്ക് അരികൊടുക്കാന്‍ പാടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍. യു. ഡി. എഫും കോണ്‍ഗ്രസ്സും നല്കിയപരാതിയിന്മേലാണ് തീരുമാനം. ഈ തചീരുമാനം തെരഞ്ഞെടുപ്പ് പ്രചാരണമാക്കരുതെന്നും നിര്‍ദ്ദശേമുണ്ട്. കേരളബജറ്റിലെ നിര്‍ദ്ദേശവും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനെത്രയോ മുമ്പ് തന്നെ തീരുമാനമെടുത്തതും ഉത്തരവിറങ്ങിയതുമാണ് ഇതിന്. ചിലേടങ്ങളില്‍ കോണ്‍ഗ്രസ്സുകാര്‍ ഇത് കേന്ദ്രതീരുമാനമാണെന്ന് പറഞഞ് ഫോറം വിതരണം തുടങ്ങിയിരുന്നു. മേപ്പയൂരിലെ ചോതയോത്ത്അങ്കണവാടിയില്‍ ഫോറം വിതരണം ചെയ്തത് ഈപ്രചാരണത്തോടെയാണ്. ഇതില്‍ പ്രതിഷേധിക്കാന്‍ സി. പി. എം. ബ്രാഞ്ചും ഡി. വൈ. എഫ്. ഐ. യും തീരുമാനിച്ചിരുന്നു. അതിനിടയിലാണ് തെ. കമീഷണറുടെ ഈ തീരുമാനം. രാഷ്ട്രീയപ്രചാരണത്തിനുപയോഗിക്കാന്‍ പാടില്ലാത്തതിനാല്‍ ഇതിനെ ഒരു സാമൂഹികപ്രശ്‌നമായി മനസ്സിലാക്കി സംവാദമാകാമെന്ന് തോന്നുന്നു.


No comments:

Post a Comment