Thursday, March 24, 2011

പുരസ്കാരങ്ങളുടെ പെരുമഴക്കാലം


(Posted by Balu Melethil)
ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ വികസനവീഥിയിലൂടെഉജ്വലമായ മുന്നേറ്റമാണ് നടത്തിയത്. ഇതിന് തെളിവാണ് കേരളം നേടിയവിവിധ ദേശീയ- അന്തര്‍ദേശീയ പുരസ്കാരങ്ങള്‍. കേന്ദ്രസര്‍ക്കാരുംദേശീയ മാധ്യമങ്ങളും അന്താരാഷ്ട്ര ഏജന്‍സികളും നല്‍കിയപുരസ്കാരങ്ങള്‍ ജനകീയസര്‍ക്കാരിന്റെ തൊപ്പിയിലെപൊന്‍തൂവലുകളാണ്. പ്രധാന പുരസ്കാരങ്ങള്‍ ഇവ.


* 
രാജ്യത്തെ മികച്ച സംസ്ഥാനത്തിനുള്ള ബെസ്റ് ബിഗ് സ്റേറ്റ് അവാര്‍ഡ്
* മികച്ച സംസ്ഥാനത്തിനുള്ള ഡയമണ്ട് സ്റേറ്റ് അവാര്‍ഡ്
* അടിസ്ഥാനസൌകര്യവികസനം, പരിസ്ഥിതി, ആരോഗ്യസംരക്ഷണം,വികസനം എന്നീ മേഖലകളിലെ പ്രവര്‍ത്തനം പരിഗണിച്ച് മികച്ചസംസ്ഥാനത്തിനുള്ള സിഎന്‍എന്‍- ഐബിഎന്‍ പുരസ്കാരം
* സംസ്ഥാനങ്ങളിലെ മികച്ച ക്രമസമാധാനപാലനത്തിന് ഇന്ത്യാടുഡേപുരസ്കാരം തുടര്‍ച്ചയായി മൂന്നുവര്‍ഷം
* പാലക്കാട് പാലക്കാട്‌ ടൗണ്‍ സൗത്ത്‌ പൊലീസ് സ്റേഷന് യുഎന്‍പുരസ്കാരം
* സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് ഫലപ്രദമായി നടപ്പാക്കിയതിന്തൊഴില്‍വകുപ്പിന് പുരസ്കാരം
* ശുചിത്വപദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കിയതിന് രാഷ്ട്രപതി നല്‍കുന്നനിര്‍മല്‍ ഗ്രാമപുരസ്കാരം ഏറ്റവും കൂടുതല്‍ കേരളത്തിന്
* ആരോഗ്യ വിദ്യാഭ്യാസരംഗത്തെ ഏറ്റവും മികച്ച സംസ്ഥാനത്തിനുള്ളഐബിഎന്‍ 7 ഡയമണ്ട് സ്റ്റേറ്റ് അവാര്‍ഡ്
* ഏഷ്യയിലെ മികച്ച വിനോദസഞ്ചാരകേന്ദ്രത്തിനുള്ള സ്മാര്‍ട്ട് ട്രാവല്‍ഏഷ്യ അവാര്‍ഡ്, മികച്ച ടൂറിസം സ്റ്റേറ്റിനുള്ള സിഎന്‍ബിസി അവാര്‍ഡ്,പസഫിക് ട്രാവല്‍ അസോസിയേഷന്‍ അവാര്‍ഡ്
* ഏഷ്യയിലെ മികച്ച ഒഴിവുകാല വിനോദസഞ്ചാരകേന്ദ്രമായി സ്മാര്‍ട്ട്രാവല്‍ ഏഷ്യ തെരഞ്ഞെടുത്തത് കേരളത്തെ
* ട്രാവല്‍ ഏജന്റ്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (ടാഫി) യുടെ മികച്ചആഭ്യന്തര ടൂറിസം ബോര്‍ഡിനുള്ള പുരസ്കാരത്തിനും മികച്ച സംസ്ഥാനവിപണന പ്രചാരണത്തിനുള്ള ടൂഡെയ്സ് ട്രാവലര്‍ പ്ളാറ്റിനംഅവാര്‍ഡും
* പഞ്ചായത്ത് രാജ് പ്രവര്‍ത്തനങ്ങളിലൂടെ ജനങ്ങളുടെശാക്തീകരണത്തിനും പദ്ധതികള്‍ക്കായി ഏറ്റവും പ്രയോജനകരമായിഫണ്ട് വിനിയോഗിച്ചതിനും അവാഡ്
* ഇ- ഗ്രാന്റ്സ് പദ്ധതിയ്ക്ക് 2011ലെ ഇ-ഗവേണന്‍സ് ദേശീയപുരസ്കാരം
* 2008, 2010 വര്‍ഷങ്ങളില്‍ ദേശീയ ഊര്‍ജ സംരക്ഷണ അവാര്‍ഡ്
* ഊര്‍ജമേഖലയിലെ മികച്ച പ്രവര്‍ത്തനം നടത്തുന്ന മൂന്ന്സംസ്ഥാനങ്ങളിലൊന്നായി കേരളം
* രാജ്യത്തെ രണ്ടാമത്തെ മികച്ച ഊര്‍ജ ഉപയുക്തതയുള്ള ബോര്‍ഡിനുള്ളപുരസ്കാരം കെഎസ്ഇബിയക്ക്
* ശുദ്ധജല വിതരണ രംഗത്ത് മികച്ചപ്രകടനം കാഴ്ച വച്ചതിന് ഇന്ത്യ ടുഡേഏര്‍പ്പെടുത്തിയ ഭാരത് നിര്‍മാണ്‍ അവാര്‍ഡ്-2009
* അധികാരവികേന്ദ്രീകരണത്തിന് മേല്‍നോട്ടം വഹിക്കാനുള്ള സുലേഖപദ്ധതിക്കും ഹയര്‍സെക്കന്‍ഡറി അലോട്ട്മെന്റിനുള്ള ഏകജാലകം,സേവന തുടങ്ങിയ പദ്ധതികള്‍ക്കും ദേശീയാംഗീകാരം
* കേന്ദ്രസര്‍ക്കാരിന്റെ ഇന്ദിരാപ്രിയദര്‍ശിനിവൃക്ഷമിത്രപുരസ്കാരംതുടര്‍ച്ചയായി രണ്ടുവര്‍ഷവും കേരളത്തിന്.
(അവലംബം: ഫേസ്‌ ബുക്ക്‌- റഫീക്ക്‌ അലി കൊള്ളിയത്ത്‌) 



No comments:

Post a Comment