Friday, March 11, 2011

'എന്തൊക്കെയാണ് പറഞ്ഞതെന്ന് ഓര്‍ക്കുന്നില്ല, നിങ്ങള്‍ക്ക് അറിയാമെങ്കില്‍ പറഞ്ഞുതരൂ'

Sreeni Ya 9:15am Mar 12
'എന്തൊക്കെയാണ് പറഞ്ഞതെന്ന് ഓര്‍ക്കുന്നില്ല, നിങ്ങള്‍ക്ക് അറിയാമെങ്കില്‍ പറഞ്ഞുതരൂ' 

2004ല്‍ ഐസ്ക്രീം കേസ്സില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട മാന്യദേഹമാണ് വീരേന്ദ്രകുമാര്‍. കുഞ്ഞാലിക്കുട്ടിക്കെതിരായ തെളിവുകള്‍ നശിപ്പിച്ചതിന്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് ഉമ്മന്‍ചാണ്ടി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇത്രമേല്‍ ധാര്‍മ്മിക മൂല്യച്യുതി സംഭവിച്ച കാലമുണ്ടായിട്ടില്ല എന്ന് വിലപിച്ച വീരേന്ദ്രകുമാര്‍ ആ ധാര്‍മ്മികാധ:പതനത്തിന് കാരണക്കാരനായ കുഞ്ഞാലിക്കുട്ടിയെ ന്യായീകരിക്കാന്‍ ഇപ്പോള്‍ കേരളമാകെ ഓടി നടന്ന് പ്രസംഗിക്കുന്നത് ദയനീയമായ കാഴ്ചയാണ്. നാല് സീറ്റ് ലഭിക്കാന്‍ ഇത്രത്തോളം അധ:പതിക്കണോ എന്ന് വീരേന്ദ്രകുമാര്‍ സ്വയം ചിന്തിക്കണം. ശത്രുവിനുപോലും ഈ ഗതികേടുണ്ടാകരുതെന്നാണ് സാധാരണക്കാര്‍ കരുതുന്നത്


1 comment:

  1. ചികിത്സയില്ലാത്ത അല്‍ഷിമേഴ്സ്‌ രോഗമാണിതെന്ന് വിഗ്ദ്ധര്‍. ചിലപ്പോള്‍ സ്വന്തം മാതാപിതാക്കളെപ്പോലും ഇവര്‍ മറന്നു പോകുമത്രേ !

    ReplyDelete