പശ്ചിമ ബംഗാളിലെ ഇടതു പ്രസ്ഥാനങ്ങളുടെ ധീര സഖാക്കള്‍ക്ക് അഭിവാദ്യങ്ങള്‍ .
---------------------------------------------------
കേരളത്തില്‍ 1957ല്‍ ഇടതു ഭരണത്തിന് തുടക്കം ഇട്ടു. പശ്ചിമ
ബംഗാളില്‍ 1977ല്‍ ആണ് ഇടതു മുന്നണി ആദ്യമായി അധികാരത്തില്‍ വന്നത്. കോണ്‍ഗ്രസുകാരുടെ പ്രമേയങ്ങളില്‍ മാത്രം ഒതുങ്ങിയ ഭൂപരിഷ്കരണം രണ്ടിടത്തും ഇടതു മുന്നണികള്‍ നടപ്പിലാക്കി. മണ്ണില്‍ അധ്വാനിക്കുന്ന കര്‍ഷകരെ മണ്ണിന്റെ അവകാശികള്‍ ആക്കി. അവരെയ അത്മബോധവും അവകാശ ബോധവും ഉള്ളവര്‍ ആക്കി. ബൂര്‍ഷാ ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും പരിമിതിയില്‍ നിന്നുകൊണ്ട് സാധാരണ ജനവിഭാഗങ്ങളുടെ ജീവിത പ്രയാസങ്ങള്‍ ദൂരികരിക്കുവാന്‍ പരിശ്രമിച്ചു .
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഭൂമി, ഭൂരഹിതരായ ജനവിഭാഗങ്ങള്‍ക്ക് വിതരണം ചെയ്തത് പശ്ചിമ ബംഗാളില്‍ ആണ്. ഇടതു ഭരണത്തിന് കീഴില്‍ കാര്‍ഷിക ഉല്പാദനത്തിലും മല്‍സ്യ ബന്ധനത്തിലും അഭൂതപൂര്‍വ്വമായ വളര്‍ച്ച പശ്ചിമ ബംഗാള്‍ നേടിയെടുത്തു. വൈദുതി ഉല്പാദനത്തില് സ്വയം പര്യാപ്തത നേടിയെടുത്തു. അടിസ്ഥാന വര്‍ഗ്ഗത്തിന്റെ വിദ്യാഭ്യാസ വളര്‍ച്ചയില്‍ വന്‍ പുരോഗതി നേടി. വര്‍ഗീയ കാലുഷ്യം ഇല്ലാത്ത ഒരു ജീവിതം ജനങ്ങള്‍ക്ക് സമ്മാനിച്ചു.
സംസ്ഥാനത്തെ ജനങ്ങളുടെ താല്പര്യങ്ങളും അവകാശങ്ങളും അടിയറവെക്കാതെ വ്യവസായ വികസനത്തിലും പശ്ചിമ ബംഗാള്‍ മുന്നേറ്റം തുടരുന്നു. കഴിഞ്ഞ മുപ്പതു വര്‍ഷത്തില്‍ ഏറെ തുടര്‍ച്ചയായി ഇടതു മുന്നണിയെ അവിടുത്തെ ജനങ്ങള്‍ വന്‍ ഭൂരിപക്ഷത്തോടെ തെരെഞ്ഞെടുത്തത് ജനകീയമായ ഭരണത്തിന് ജനങ്ങളില്‍ നിന്നുണ്ടായ സ്വീകരണത്തിന്റെ പ്രതിഫലനം ആണ്.
പ്രതിലോമ ശക്തികളുടെ മാര്‍ഗ്ഗ തടസ്സങ്ങള്‍ മറികടന്നു നാടിന്റെയും ജനങ്ങളുടെയും വികസനവും ക്ഷേമവും ഉറപ്പു വരുത്തുവാന്‍ ഇനിയും ബഹുദൂരം മുന്നേറേണ്ടതുണ്ട് എന്ന് പശ്ചിമ ബംഗാളിലെ ഇടതുമുന്നണിക്ക് ബോധ്യം ഉണ്ട്.
നിശ്ചയദാര്‍ഢ്യത്തോടെ മുന്നോട്ടുള്ള ചുവടുകള്‍ വെച്ചുകൊണ്ടിരിക്കുന്ന പശ്ചിമ ബംഗാളിലെ ഇടതു പ്രസ്ഥാനങ്ങളുടെ ധീര സഖാക്കള്‍ക്ക് അഭിവാദ്യങ്ങള്‍ .

No comments:
Post a Comment