കര്‍ഷക ആത്മഹത്യ തടഞ്ഞത് കേരളം മാത്രമെന്ന് കേന്ദ്രം
കര്‍ഷക ആത്മഹത്യകള്‍ പെരുകിയത് കണക്കിലെടുത്ത് പ്രത്യേക കാര്‍ഷികപാക്കേജ് അനുവദിച്ച സംസ്ഥാനങ്ങളില്‍ ആത്മഹത്യകള്‍ പൂര്‍ണ്ണമായും തടഞ്ഞത് കേരളത്തില്‍ മാത്രമാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. പാക്കേജ് അനുവദിച്ച മറ്റു മൂന്ന് സംസ്ഥാനങ്ങളായ ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, കര്‍ണ്ണാടക എന്നിവിടങ്ങളില്‍ കര്‍ഷക ആത്മഹത്യകള്‍ ഇപ്പോഴും തുടരുകയാണ്.
രാജ്യസഭയില്‍ കൃഷി സഹമന്ത്രി അരുണ്‍ യാദവാണ് കേരളത്തിന്റെ നേട്ടം വിശദമാക്കിയത്. യു ഡി എഫ് ഭരണം അവസാനിച്ച 2006ല്‍ 112 കര്‍ഷകര്‍ കേരളത്തില്‍ ആത്മഹത്യ ചെയ്തിരുന്നു. എന്നാല്‍ 2010 ല്‍ കേരളത്തില്‍ ഒരു കര്ഷകന് പോലും ആത്മഹത്യ ചെയ്തിട്ടില്ല.
കോണ്‍ഗ്രസ്സ് ഭരിക്കുന്ന മഹാരാഷ്ട്രയിലാണ് ഏറ്റവും രൂക്ഷം. 2010 ആഗസ്ത് വരെ മാത്ര 234 കര്‍ഷകര്‍ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തു.
വിളനാശം, കടബാധ്യത, മറ്റു സാമ്പത്തിക പ്രശ്നങ്ങള്‍ എന്നിവയാണ് കര്‍ഷക ആത്മഹത്യകള്‍ക്ക് വഴിയൊരുക്കുന്നതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
No comments:
Post a Comment