Sunday, March 6, 2011

Antony Paul
കേന്ദ്രത്തിന്റെ അഴിമതിയും വിലക്കയറ്റവും മുഖ്യതെരഞ്ഞെടുപ്പ് വിഷയം പ്രകാശ്കാരാട്ട്

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ അഴിമതിയും വിലക്കയറ്റവും മുഖ്യതെരഞ്ഞെടുപ്പ് വിഷയമാക്കുമെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി പ്രകാശ്കാരാട്ട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ സ്ഥാനാര്‍ഥി നിര്‍ണ്ണയം ഉടന്‍ നടക്കും. സംസ്ഥാനസമിതി യോഗങ്ങള്‍ക്കു ശേഷം പട്ടിക പുറത്തിറക്കും. ബംഗാളിലെയും കേരളത്തിലെയും സര്‍ക്കാരുകര്‍ നടത്തിയ ജനപ്രിയനടപടികള്‍ തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യും. കേന്ദ്രസര്‍ക്കാര്‍ എല്ലാതരത്തിലും ഉപദ്രവിച്ചിട്ടും ജനക്ഷേമഭരണമാണ് നടത്തിയത്. തമിഴ്നാട്ടില്‍ ജയലളിതയുമായി തെരഞ്ഞെടുപ്പ് ധാരണയുണ്ടാക്കും.കേന്ദ്രബജറ്റ് കുത്തകളെ സഹായിക്കാനാണ്.വിലക്കയറ്റത്തിന്റെ കെടുതികളെ നേരിടാന്‍ മാര്‍ഗ്ഗങ്ങളില്ല. നികുതികള്‍ കുറക്കാത്തതിനാല്‍ ഇനിയും ഇന്ധനവില വര്‍ധിക്കും. ഇന്ധനത്തിനും ഭക്ഷ്യവസ്തുക്കള്‍ക്കും നല്‍കുന്ന സബ്സിഡികള്‍ പാവപ്പെട്ടവര്‍ക്ക് എത്തിക്കുന്നില്ല. കോഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാര്‍ ജനദ്രോഹനയങ്ങള്‍ മാത്രമാണ് സ്വീകരിക്കുന്നത്. സ്പെക്ട്രം അഴിമതിയും എസ് ബാന്‍ഡ് കരാറും പ്രധാനമന്ത്രി അറിവോടെയാണ്. ചീഫ് വിജിലന്‍സ് കമ്മീഷണറെ നിയമിച്ചതിന്റെ ഉത്തരവാദിത്വവും പ്രധാനമന്ത്രിക്കാണ്. ഇത് സുപ്രീം കോടതി പോലും വിമര്‍ശിച്ചിരുന്നു. കള്ളപ്പണക്കാരെ കണ്ടെത്തിയിട്ട് അവരുടെ പേരു പോലും പുറത്തു വിടാന്‍ മടിക്കുകയാണ് പ്രധാനമന്ത്രിയെന്നും അദ്ദേഹം പറഞ്ഞു.

--
regards
cp

No comments:

Post a Comment