Thursday, March 3, 2011

ജനകീയകോടതി സ്വന്തം അനുഭവസാക്ഷ്യം മുന്‍നിര്‍ത്തി നിങ്ങളെ വിചാരണ ചെയ്യുവാന്‍ തയ്യാറെടുത്തു കാത്തിരിക്കുകയാണ്!

Yoonus Valappil
ജനകീയകോടതി സ്വന്തം അനുഭവസാക്ഷ്യം മുന്‍നിര്‍ത്തി നിങ്ങളെ വിചാരണ ചെയ്യുവാന്‍ തയ്യാറെടുത്തു കാത്തിരിക്കുകയാണ്!
------------------------------------------------------
കഴിഞ്ഞ യു.ഡി.എഫ്. ഭരണകാലത്തെ കെടുകാര്യസ്ഥതയും അഴിമതിയും ജനവിരുദ്ധ നിലപാടുകളും നല്ലപോലെ ഓര്‍ക്കുന്ന ജനങ്ങളുടെ മുന്നില്‍ ഇടതുമുന്നണിയുടെ ഭരണത്തിന്റെ ജനകീയ നയങ്ങളും കാര്യക്ഷമതയും തികഞ്ഞ മതിപ്പുണ്ടാക്കുന്നു. ജനക്ഷേമ രംഗത്തും വികസന രംഗത്തും മാതൃകാപരമായ ഇടതുമുന്നണി ഭരണത്തിന്റെ ഓരോ ചുവടുവെപ്പിനും കേരള ജനത അനുഭവസാക്ഷ്യം വഹിക്കുന്നു. പിന്നെ എങ്ങിനെ യു.ഡി.എഫ്.മുന്നണിക്ക് പൊറുതികേടില്ലാതിരിക്കും?

സത്യത്തില്‍ ഇടതുജനാധിപത്യ മുന്നണി ഭരണത്തിന്റെ കഴിവുകേട് എന്ന് യു.ഡി.എഫ്.മുന്നണി ആരോപിക്കുമ്പോള്‍ അവരുടെ മനസ്സിനകത്ത് വല്ലാത്ത പൊറുതികേടാണ് എന്നതാണ് വസ്തുത. കേരളത്തിലെ സഖാവ് വി.എസ്.ന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി ഭരണം ജനകീയമായി ജനപ്രിയമായി ഇങ്ങിനെ പോയാല്‍ നമ്മുടെ ഗതിയെന്ത്‌ എന്ന "പുകയുന്ന ചിന്തയാണ്" ചാണ്ടിക്കും ചെന്നിത്തലക്കും മാണിക്കും കുഞ്ഞാലിക്കുട്ടിക്കും അവരുടെ വലതുപക്ഷ ജനവിരുദ്ധ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും ഉള്ളത്.

സംശയം വേണ്ട . തീര്‍ച്ചയായും ജനകീയകോടതി സ്വന്തം അനുഭവസാക്ഷ്യം മുന്‍നിര്‍ത്തി നിങ്ങളെ വിചാരണ ചെയ്യുവാന്‍ തയ്യാറെടുത്തു കാത്തിരിക്കുകയാണ്!


No comments:

Post a Comment