കേരളം വലിയ സാമ്പത്തികപ്രതിസന്ധിയിലാണെന്ന പഴയ UDF പല്ലവി അവരുടെ മാനിഫെസ്റ്റോവില്‍ ആവര്‍ത്തിക്കുന്നു. എന്താണതിനര്‍ത്ഥം? ക്ഷേമപെന്‍ഷനുകള്‍ വെട്ടിക്കുറയ്ക്കുകയോ നിര്‍ത്തലാക്കുകയോ ചെയ്യും, ബി. പി. എല്‍ വിഭാഗത്തിനുള്ള ആനുകൂല്യങ്ങള്‍ കുറയ്ക്കുകയോ അവസാനിപ്പിക്കുകയോ ചെയ്യും, സൗജന്യ റേഷന്‍ ക്രമേണ ഇല്ലായ്മചെയ്യും, സബ്‌സിഡികളെല്ലാം പിന്‍ വലിക്കും, ജീവനക്കാര്‍ക്ക് കൃത്യമായ സമയത്തുതന്നെ ആനുകൂല്യങ്ങള്‍ ലഭിച്ചിരുന്ന സ്ഥാനത്ത് അത് കുടിശ്ശിഖയായി മാറും, കാര്‍ഷികകടാശ്വാസം ഉഇല്ലാതാവുകയും കര്‍ഷകപീഡനവും ്തുവഴി കര്‍ഷകവിഷാദവും ആത്മഹത്യയും പെരുകും എന്നൊക്കെയാണ്. കേരളത്തിലെ മഹാഭൂരിപക്ഷം വരുന്ന ജനങ്ങളെ ആശ്രിതസമൂഹമാക്കുമെന്നും ഏറെക്കുറെ നേരിട്ടുതന്നെ പറയുന്നുണ്ട്. വന്തോതിലുള്ള സമൃദ്ധിയുളവാക്കി, അതിന്റെ അംശം സാധാരണജനങ്ങള്‍ക്കുമെത്തിക്കുമെന്ന പ്രസ്താവമാണത്. കോരന് കുമ്പിളില്‍ കഞ്ഞികൊടുക്കുമെന്നര്‍ത്ഥം. UDF മാനിഫെസ്റ്റോവിന്റെ വരികള്‍ക്കിടയിലെ വിപത്തുകള്‍ കേരളീയസമൂഹം തിരിച്ചറിഞ്ഞില്ലെങ്കില്‍ നമ്മുടെ എംല്ലാമാതൃകകളും അവസാനിക്കുകയും കാളവണ്ടിക്കാരന് വണ്ടിയേ കിട്ടാത്ത അവസ്ഥവരികയും ചെയ്യും.
--
regards
cp
No comments:
Post a Comment